Latest News

ടോവിനോ ചിത്രം തീവണ്ടി ഈ ആഴ്ച്ചയെത്തും; ചിത്രത്തിന്റെ പ്രീ റീലിസ് പ്രൊമോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

Malayalilife
ടോവിനോ ചിത്രം തീവണ്ടി ഈ ആഴ്ച്ചയെത്തും;   ചിത്രത്തിന്റെ പ്രീ റീലിസ് പ്രൊമോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

ടൊവീനോ തോമസ് നായകനാവുന്ന ചിത്രം തീവണ്ടി  ഈ വെള്ളിയാഴ്ച റിലീസ് ചെയ്യും. നേരത്തെ രണ്ടു തവണ ചിത്രത്തിന്റെ റീലീസ് മാറ്റിയതിന് ശേഷമാണ് ചിത്രം തിയേറ്ററിലെക്കെത്തുന്നത്.റിലീസിന് മുന്നോടിയായി അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയ പ്രീ റിലീസ് പ്രൊമോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായകൊണ്ടിരിക്കുന്നു.

ഒരു ചെയിന്‍ സ്മോക്കറുടെ കഥ പറയുന്ന തീവണ്ടി നവാഗതനായ ഫെലിനിയാണ് സംവിധാനം ചെയ്യ്തിരുക്കുന്നത്. ആക്ഷേപ ഹാസ്യരൂപത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ തൊഴില്‍ രഹിതനായ ബിനീഷ് എന്ന യുവാവിനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ജീവിതത്തിലും വേഷത്തിലും തികച്ചും അലസത കാണിക്കുന്ന യുവാവാണ് ടൊവിനോ ചെയ്യുന്ന ബിനീഷ് എന്ന കഥാപാത്രം. വളരെ രസകരമായ മുഹൂര്‍ത്തങ്ങളിലൂടെ കടന്ന് പോകുന്ന ബിനീഷിന്റെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.

സംയുക്ത മേനോനാണ് ചിത്രത്തില്‍ ടൊവിനോയുടെ നായികയാകുന്നത്. ഒരു വില്ലേജ് ഓഫീസില്‍ ജോലി ചെയ്യുന്ന കഥാപാത്രത്തെയാണ് സംയുക്ത അവതരിപ്പിക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, സുരഭി ലക്ഷ്മി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. പകര്‍ന്നാട്ടം എന്ന ചിത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കൈലാസ് മേനോന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഗൗതം ശങ്കര്‍ ആണ് ഛായഗ്രഹണം നിര്‍വഹിച്ചിരുക്കുന്നത്.

Theevandi,upcoming Malayalam film,Tovino Thomas,

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES