Latest News

റിലീസിന് മുമ്പ് നിര്‍മാതാക്കള്‍ ഒരു കോടി വീതം കെട്ടിവെയ്ക്കണം;  റിലീസ് അടുക്കെ തങ്കലാനും, കങ്കുവയ്ക്കും തിരച്ചടിയായിനിര്‍ദേശവുമായി ഹൈക്കോടതി                         

Malayalilife
 റിലീസിന് മുമ്പ് നിര്‍മാതാക്കള്‍ ഒരു കോടി വീതം കെട്ടിവെയ്ക്കണം;  റിലീസ് അടുക്കെ തങ്കലാനും, കങ്കുവയ്ക്കും തിരച്ചടിയായിനിര്‍ദേശവുമായി ഹൈക്കോടതി                         

വിക്രത്തിന്റെ തങ്കലാന്‍, സൂര്യയുടെ കങ്കുവ എന്നീ രണ്ടു ചിത്രങ്ങളുടെയും റിലീസിന് മുന്നോടിയായി ഒരു കോടി രൂപ വീതം കെട്ടിവെക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ചലച്ചിത്ര നിര്‍മാണ കമ്പനിയായ സ്റ്റുഡിയോ ഗ്രീനിന് എതിരായാണ് വിധി. രണ്ട് ചിത്രങ്ങളുടെയും നിര്‍മ്മാണത്തില്‍ പങ്കാളികളാണ് സ്റ്റുഡിയോ ഗ്രീന്‍. 

മുന്‍പ് പാപ്പരായി പ്രഖ്യാപിക്കുകയും ശേഷം അന്തരിക്കുകയും ചെയ്ത അര്‍ജുന്‍ലാല്‍ സുന്ദര്‍ദാസ് എന്ന റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായി ബന്ധപ്പെട്ട ഒരു കരാറാണ് ഈ വിധിക്ക് പിന്നിലെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. ഓഗസ്ത് 14 ബുധനാഴ്ചയ്ക്കകം തുക കൈമാറണമെന്നും അന്നുതന്നെ കോടതിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നുമാണ് ജസ്റ്റിസുമാരായ ജി ജയചന്ദ്രന്‍, സി വി കാര്‍ത്തികേയന്‍ എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നിര്‍ദേശം.


ചിത്രങ്ങളുടെ റിലീസിന് ഒരു ദിവസം മുന്‍പ് ഒരുകോടി രൂപ വീതം കെട്ടിവയ്ക്കണമെന്നാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം.അന്തരിച്ച ഭൂമി ഉടപാടുകാരനും ഫൈനാന്‍സിയറുമായ അര്‍ജുന്‍ലിന്റെ പണമിടപാടുകള്‍ കണ്ടെത്താന്‍ ഹൈക്കോടതി നിയോഗിച്ച ഉദ്യോഗസ്ഥന്‍ നല്‍കിയ എക്സിക്യൂട്ടീവ് ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നിര്‍ദേശം. ജസ്റ്റിസുമാരായ ജി.ജയചന്ദ്രന്‍, ജസ്റ്റിസ് സി.വി. കാര്‍ത്തികേയന്‍ എന്നവര്‍ അടങ്ങുന്ന ബെഞ്ചാണ് തുക നല്‍കാന്‍ സ്റ്റുഡിയോ ഗ്രീനിനോട് ആവശ്യപ്പെട്ടത്.

10.35 കോടി രൂപ സുന്ദര്‍ദാസിന് ജ്ഞാനവേല്‍ രാജ  നല്‍കാനുണ്ടെന്ന് കണ്ടെത്തിയ ഹൈക്കോടതി നിയോഗിച്ച ഉദ്യോഗസ്ഥന്‍ പണം വീണ്ടെടുക്കാനായി കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ തങ്ങള്‍ക്കിടയില്‍ മറ്റൊരു കരാര്‍ നിലനില്‍ക്കുന്നതില്‍ പണം തിരിച്ചു നല്‍കേണ്ടതില്ലെന്ന് ജ്ഞാനവേല്‍ രാജ് വാദം ഉന്നയിച്ചു.

അര്‍ജുന്‍ലാലും സ്റ്റുഡിയോ ഗ്രീനും ചേര്‍ന്ന് 40 കോടി രൂപ വീതം മുതല്‍ മുടക്കില്‍ സിനിമ നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരുന്നു. പ്രീ-പ്രൊഡക്ഷന്‍ ചെലവുകള്‍ക്കായി അര്‍ജുന്‍ലാല്‍ പ്രാരംഭ തുക നല്‍കിയെങ്കിലും, ബാക്കി തുക നല്‍കാന്‍ കഴിത്തില്ല. തുടര്‍ന്ന്  പ്രാരംഭ തുകയ്ക്ക് പകരമായി ഓള്‍ ഇന്‍ ഓള്‍ അഴകുരാജ, ബിരിയാണി, മദ്രാസ് എന്നീ മൂന്നു ചിത്രങ്ങളുടെ ഹിന്ദി റീമേക്ക് അവകാശം അര്‍ജുന്‍ലാലിന് നല്‍കാമെന്ന ധാരണയിലെത്തിയെന്ന് ജ്ഞാനവേല്‍ കോടതിയില്‍ പറഞ്ഞു.

എന്നാല്‍, കരാറിനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാലും റീമേക്ക് അവകാശങ്ങള്‍ പങ്കിട്ടതിന് ശരിയായ രേഖകളില്ലാത്തതിനാലും കോടതി സ്റ്റുഡിയോ ഗ്രീനിന്റെ പ്രതിരോധം നിരസിക്കുകയും ഉദ്യോഗസ്ഥന്റെ ഹര്‍ജി അംഗീകരിക്കുകയും ചെയ്തു. 2019ല്‍ 10.30 കോടി രൂപയും 18 ശതമാനം പലിശയും സ്റ്റുഡിയോ ഗ്രീന്‍ മടക്കി നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.

തങ്കലാന്‍ ആഗസ്റ്റ് 15നും, കങ്കുവ ഒക്ടോബര്‍ 10നുമാണ് തിയേറ്ററിലെത്തുന്നത്. ഇതിന് ഒരു ദിവസം മുന്‍പായി ഒരു കോടി രൂപവീതം കെട്ടവയ്ക്കണമെന്നാണ് നിര്‍ദേശം.
 

Thangalaan Kanguva release Madras court asks producer

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES