Latest News

കോളാറിലെ സ്വര്‍ണഖനികളുടെ കഥയുമായി 'തങ്കലാന്‍; വിക്രമിന്റെ ഗെറ്റപ്പിലടക്കം വിസ്മയക്കാഴ്ചകളുമായി എത്തി പാ രഞ്ജിത്തിന്റെ 'തങ്കലാന്‍ 'ട്രെയ്ലര്‍

Malayalilife
 കോളാറിലെ സ്വര്‍ണഖനികളുടെ കഥയുമായി 'തങ്കലാന്‍; വിക്രമിന്റെ ഗെറ്റപ്പിലടക്കം വിസ്മയക്കാഴ്ചകളുമായി എത്തി പാ രഞ്ജിത്തിന്റെ 'തങ്കലാന്‍ 'ട്രെയ്ലര്‍

ചിയാന്‍ വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെയും ആകാംക്ഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് 'തങ്കലാന്‍'. പാ രഞ്ജിത്താണ് ഈ ആക്ഷന്‍ ഡ്രാമ സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ 'തങ്കലാ'ന്റെ ട്രെയ്ലര്‍ പുറത്തിറങ്ങി യിരിക്കുകയാണ്.

2024 ജനുവരിയിലാണ് ആദ്യം 'തങ്കലാന്‍' സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. പിന്നീട് റിലീസ് നീളുകയായിരുന്നു. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഓഗസ്റ്റ് 15-ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ജിയോ സ്റ്റുഡിയോസ്, സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന 'തങ്കലാന്‍' ചരിത്രപരമായ ആക്ഷന്‍ ഡ്രാമയായിരിക്കുമെന്നാണ് വിലയിരുത്തല്‍.

മാളവിക മോഹനന്‍, പാര്‍വതി തിരുവോത്ത്, പശുപതി, ഡാനിയല്‍ കാല്‍ടാഗിറോണ്‍, അര്‍ജുന്‍ അന്‍ബുദന്‍, സമ്പത്ത് റാം എന്നിവരും ഈ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

'നച്ചത്തിരം നഗര്‍ഗിരത്' എന്ന സിനിമയ്ക്കു ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന 'തങ്കലാന്‍' കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫീല്‍ഡിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ വികസിക്കുന്നത്. സ്വര്‍ണ ഖനനത്തിനായി തങ്ങളുടെ ഭൂമി ചൂഷണം ചെയ്യാന്‍ ലക്ഷ്യമിടുന്ന ബ്രിട്ടീഷ് കൊളോണിയല്‍ സേനയ്ക്കെതിരായ ഒരു ആദിവാസി നേതാവിന്റെ ചെറുത്തുനില്‍പ്പിനെ കേന്ദ്രീകരിച്ചാണ് തങ്കലാന്‍ ഒരുക്കിയിരിക്കുന്നത്. വിക്രത്തിന്റെ കരിയറിലെ 61-ാം ചിത്രം കൂടിയാണ് 'തങ്കലാന്‍'.

സിനിമയുടെ സംഗീതമൊരുക്കുന്നത് ജി വി പ്രകാശ് കുമാറാണ് എ കിഷോര്‍ കുമാറിന്റെ ഛായാഗ്രഹണത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സെല്‍വ ആര്‍ കെ കൈകാര്യം ചെയ്യുന്നു. എസ് എസ് മൂര്‍ത്തി കല സംവിധാനവും, സ്റ്റണ്ണര്‍ സാം ആക്ഷന്‍ രംഗങ്ങളും ഒരുക്കുന്നു. E4 എന്റര്‍ടൈന്‍മെന്റ് ആണ് കേരളത്തില്‍ തങ്കലാന്‍ സിനിമ പ്രദര്‍ശനത്തിനെത്തിക്കുന്നത്. മാര്‍ക്കറ്റിംഗ് : വിപിന്‍ കുമാര്‍. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളില്‍ പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് 'തങ്കലാന്‍' പുറത്തിറങ്ങുന്നത്.

Read more topics: # തങ്കലാന്‍
Thangalaan Trailer Tamil Chiyaan Vikram

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES