ഒന്‍പത് വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിച്ചു; തങ്ങള്‍ സുഹൃത്തുക്കളും മകന് നല്ല മാതാപിതാക്കളും ആയിരിക്കും; വിവാഹമോചന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് വിഷ്ണു വിശാല്‍

Malayalilife
topbanner
ഒന്‍പത് വര്‍ഷം നീണ്ട വിവാഹ ജീവിതം അവസാനിപ്പിച്ചു; തങ്ങള്‍ സുഹൃത്തുക്കളും മകന് നല്ല മാതാപിതാക്കളും ആയിരിക്കും; വിവാഹമോചന വാര്‍ത്ത സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് വിഷ്ണു വിശാല്‍

തെന്നിന്ത്യന്‍ സിനിമയില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് രാക്ഷസന്‍. ഒരു സൈക്കോപാത്തിക് ത്രില്ലര്‍ ആയ ചിത്രം തെന്നിന്ത്യയിലെ വലിയ ഹിറ്റായി മാറിയിരിക്കയാണ്. ചിത്രത്തില്‍ അമലാപോള്‍ ,വിഷ്ണു വിശാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം വിഷ്ണുവിന്റെ കരിയറില്‍ വലിയ ബ്രേക്കാണ് നല്‍കിയത്. ചിത്രം വലിയ ഹിറ്റായി മാറുമ്പോള്‍ വാര്‍ത്തയാകുന്നത് നടന്‍ വിഷ്ണു വിശാലിന്റെ വിവാഹമോചനമാണ്. വിഷ്ണു സമൂഹമാധ്യമങ്ങളിലൂടെയാണ്  തന്റെ വിവാഹമോചനവാര്‍ത്ത ആരാധകരെ അറിയിച്ചത്. വിഷ്ണുവിനും ഭാര്യ ലക്ഷ്മിക്കും ഒരു മകനുണ്ട്. 

താനും ഭാര്യ രജനിയും ഒരു വര്‍ഷത്തോളമായി വേര്‍പ്പിരിഞ്ഞു താമസിക്കുകയാണെന്നും ഇപ്പോള്‍ ഞങ്ങള്‍ നിയമപരമായി വേര്‍പിരിഞ്ഞുവെന്നും വിഷ്ണു പറയുന്നു. തങ്ങള്‍ വേര്‍പിരിഞ്ഞു എങ്കിലും നല്ല സുഹൃത്തുക്കളും ഒപ്പം മകന് തങ്ങള്‍ നല്ല രക്ഷിതാക്കള്‍ തന്നെയായിരിക്കും എന്നും പോസ്റ്റില്‍ പറയുന്നു. തങ്ങളുടെ കുഞ്ഞിനേയും കുടുംബത്തെയും കരുതി തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു. 

രാക്ഷസന്റെ വമ്പന്‍ ഹിറ്റിനു പിന്നാലെ നടന്റെ വിവാഹ മോചന വാര്‍ത്ത കേട്ട് ഞെട്ടലിലാണ് ആരാധകര്‍. വെണ്ണിലാ കബഡി കുഴു, ഇന്‍ട്രു നേട്രു ഇല്ലേയ്, തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് വിഷ്ണു വിശാല്‍. 

Read more topics: # Tamil actor,# Vishnu Vishal ,# divorce
Tamil actor Vishnu Vishal divorce

RECOMMENDED FOR YOU:

topbanner
topbanner

EXPLORE MORE

topbanner

LATEST HEADLINES