Latest News

നടി അർച്ചന കവിയും അബീഷും വേർപിരിഞ്ഞു; ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന് ആരാധകർ

Malayalilife
നടി അർച്ചന  കവിയും അബീഷും വേർപിരിഞ്ഞു; ഒരിക്കലും വിശ്വസിക്കാൻ കഴിയുന്നില്ലെന്ന്  ആരാധകർ

ലാൽ ജോസ് സം‌വിധാനം ചെയ്ത നീലത്താമര എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി അര്‍ച്ചന കവി. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു അർച്ചനയെ  തേടി സിനിമ മേഖലയിൽ നിന്നും എത്തിയിരുന്നു.  പെയിൻ്റിങ്, വെബ് സീരിയലുകൾ , ബ്ലോഗുകൾ എന്നിവയിലൂടെയെല്ലാം സോഷ്യൽ മീഡിയയിൽ  സജീവയായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ അർച്ചനയും അർച്ചനയും അബീഷും വേര്പിരിനു എന്നുള്ള വാർത്തയാണ് പുറത്ത് വരുന്നത്.  

സോഷ്യൽ മീഡിയയിൽ സെലിബ്രിറ്റികളുടെ വിവാഹം പോലെത്തന്നെ ഏറെ  ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് വിവാഹമോചനവും.  പൊതു ഇടങ്ങളിൽ  വിവാഹിതരായ താര ദമ്പതികൾ ഒരുമിച്ചു ചിത്രങ്ങൾ പങ്ക് വച്ചില്ലെങ്കിൽ, അല്ലെങ്കിൽ  ഒരുമിച്ച് എത്താതെ ഇരുന്നാൽ,  ഇരുവരും തമ്മിൽ ഉള്ള വിശേഷങ്ങൾ ചർച്ചയാകാതെ ഇരുന്നാൽ എല്ലാം തന്നെ  ഉടൻ തന്നെ പാപ്പരാസികൾ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളെ കുത്തിപ്പൊക്കുക സ്വാഭാവിക കാര്യമാണ്. എന്നാൽ ഇപ്പോൾ പാപ്പരാസികൾ അത്തരത്തിൽ  അർച്ചന കവിയുടെയും  അബീഷിന്റെയും  ജീവിതം നിരീക്ഷിക്കുകയാണ്.

 2016 ജനുവരിയിൽ ആണ് അർച്ചനയും അബീഷും വിവാഹിതരായത്. പ്രമുഖ കൊമേഡിയന്‍ കൂടിയാണ് അബീഷ് മാത്യു. ഇവരുടെ വിവാഹനിശ്ചയം  ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു. എഐബിയിലെ  പ്രമുഖ കോമഡി വീഡിയോകള്‍ പുറത്തിറക്കുന്ന  ഒരേയൊരു മലയാളി സാന്നിദ്ധ്യം കൂടിയാണ് അബീഷ്. അർച്ചനയുടെ യൂ ട്യൂബ് വീഡിയോകളിൽ സ്ഥിര സാന്നിധ്യമായി അബീഷും എത്തിയിരുന്നു എന്നാൽ  ഇപ്പോൾ നടി പങ്കുവയ്ക്കുന്ന  വീഡിയോകളിലും, ചിത്രങ്ങളിലും അബീഷ് ഇല്ലാതെ ആയതോടെയാണ്  ഇരുവരുടെയും ജീവിത്തിലേക്ക് സോഷ്യൽ മീഡിയയുടെ ഒരു കണ്ണോടിക്കൽ എത്തിയത്.

 അര്‍ച്ചനയും അബീഷും തമ്മില്‍ ചെറുപ്പം മുതല്‍ തന്നെ പരിചയമുണ്ട്. ആദ്യമൊക്കെ നിരസിച്ചെങ്കിലും പിന്നീട് യെസ് മൂളുകയായിരുന്നു അർച്ചന.  നിറഞ്ഞ കൈയ്യടിയോടെയാണ് ആരാധകർ ഇരുവരുടെയും വിവാഹ വീഡിയോ ഒക്കെ ഏറ്റെടുത്തത്.  ഇരുവരുടെയും വിവാഹ വീഡിയോ അടുത്തിടെ വൈറൽ ആയിരുന്നു.  ഇരുവരും തമ്മിൽ വിവാഹ മോചിതർ ആയി എന്ന് ചിലർ ആ വീഡിയോയ്ക്ക് താഴെയുള്ള കമന്റുകളിൽ കൂടിയാണ് കമന്റുകൾ പങ്ക് വയ്ക്കുന്നത്.  ചില ആരാധകർ ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നില്ല, ഷോക്കിങ് എന്ന് പറയുമ്പോൾ സത്യമാണ് ഇതെന്നും മറ്റുചിലർ 
കമന്റുകൾ പങ്കിടുന്നുണ്ട്. 

Read more topics: # Actress archana kavi ,# divorce
Actress archana kavi divorce

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക