സാരിയില്‍ തിളങ്ങി തമന്ന ഭാട്ടിയ; ബിഗ് ബോസ് വേദി കീഴടക്കി മാസബയുടെ 'അല്‍ബേലാ സാജന്‍'; വില കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ 

Malayalilife
 സാരിയില്‍ തിളങ്ങി തമന്ന ഭാട്ടിയ; ബിഗ് ബോസ് വേദി കീഴടക്കി മാസബയുടെ 'അല്‍ബേലാ സാജന്‍'; വില കേട്ട് ഞെട്ടി സോഷ്യല്‍ മീഡിയ 

മലയാളത്തിലടക്കം നിരവധി ആരാധകരുള്ള പ്രിയനടി തമന്ന ഭാട്ടിയയുടെ പുതിയ ലുക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെയും ഫാഷന്‍ ലോകത്തെയും പ്രധാന ചര്‍ച്ചാ വിഷയം. സ്‌റ്റൈലിഷ് ഡ്രസ്സിങ്ങിലൂടെ എപ്പോഴും ആരാധകരെ അമ്പരപ്പിക്കാറുള്ള തമന്ന, ഇത്തവണ ഹിന്ദി ബിഗ് ബോസ് സീസണ്‍ 20-ന്റെ വേദിയിലെത്തിയത് അതിമനോഹരമായ ഒരു ഡിസൈനര്‍ സാരി അണിഞ്ഞാണ്. ഹൗസ് ഓഫ് മാസബയുടെ 'അല്‍ബേലാ സാജന്‍' എന്ന് പേരിട്ടിരിക്കുന്ന ഈ അപൂര്‍വ സാരിക്ക് പ്രത്യേകതകള്‍ ഏറെയാണ്. 

 ഡീപ് മറൂണ്‍ നിറത്തില്‍ പരമ്പരാഗത തനിമയും ആധുനിക ഫാഷന്‍ ട്രെന്‍ഡുകളും ഒരുപോലെ സമന്യയിപ്പിച്ചാണ് സാരി ഡിസൈന്‍ ചെയ്തിരിക്കുന്നത്. വിവിധതരം ടെക്‌സ്ചറുകളും പ്രിന്റുകളും ചേര്‍ത്തൊരുക്കിയ സാരിയുടെ പ്രധാന ആകര്‍ഷണം ഇതിന്റെ മുന്താണിയിലും ബോര്‍ഡറുകളിലുമുള്ള തിളക്കമാര്‍ന്ന ഗോള്‍ഡന്‍ എംബ്രോയ്ഡറി വര്‍ക്കുകളാണ്. 

ഇതിനൊപ്പം ചേര്‍ത്തിരിക്കുന്ന പ്ലഷ് വെല്‍വറ്റ് തുന്നലുകള്‍ സാരിക്ക് ഒരു രാജകീയ ലുക്ക് നല്‍കുന്നുണ്ട്. ബിഗ് ബോസ് വേദിയില്‍ അതിമനോഹരിയായി പ്രത്യക്ഷപ്പെട്ട തമന്നയുടെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സാരിയുടെ വിലയും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായത്. ഹൗസ് ഓഫ് മാസബയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം 1,85,000 രൂപയാണ് ഈ ആഡംബര സാരിയുടെ വില.
 

Tamannaah Bhatia LOOK

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES