Latest News

കമല്‍ഹാസന്‍ ചിത്രം വിക്രമില്‍ സൂര്യ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ; അഞ്ച് മിനിറ്റ് മാത്രം പ്രത്യക്ഷപ്പെടുന്ന വേഷം ചെയ്യാനെത്തിയത് സ്വപ്‌ന സാക്ഷാത്കാരത്തിനായി;കൈയടിച്ച് ആരാധകര്‍

Malayalilife
topbanner
കമല്‍ഹാസന്‍ ചിത്രം വിക്രമില്‍ സൂര്യ അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ; അഞ്ച് മിനിറ്റ് മാത്രം പ്രത്യക്ഷപ്പെടുന്ന വേഷം ചെയ്യാനെത്തിയത് സ്വപ്‌ന സാക്ഷാത്കാരത്തിനായി;കൈയടിച്ച് ആരാധകര്‍

മല്‍ഹാസന്‍ കേന്ദ്രകഥാപാത്രമായി എത്തിയ വിക്രം പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. രണ്ട് ദിവസംകൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. കമല്‍ ഹാസനെ കൂടാതെ ഫഹദ് ഫാസില്‍, വിജയ് സേതുപതി, സൂര്യ എന്നിവരും ചിത്രത്തില്‍ നിര്‍ണായക കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. 

മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തില്‍ വെറും അഞ്ച് നിമിഷം മാത്രമാണ് സൂര്യ പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ ആ നിമിഷങ്ങള്‍ താരം ഏറ്റവും മികച്ച അനുഭവങ്ങള്‍ സമ്മാനിച്ചു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.ഇപ്പോഴിതാ 
വിക്രത്തില്‍ ഒരു പൈസ പോലും പ്രതിഫലം വാങ്ങാതെയാണ് സൂര്യ വേഷമിട്ടതെന്നാണ് റിപ്പോര്‍ട്ട്. 

തമിഴിലെ പ്രശസ്ത നിരൂപകനായ പ്രശാന്ത് രംഗസ്വാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.അതേസമയം, ജീവിതത്തിലെ തന്റെ പ്രചോദനമായ കമല്‍ഹാസനു വേണ്ടിയുള്ള ആദരസൂചകമായാണ് സൂര്യ ഈ കഥാപാത്രം ഏറ്റെടുത്തതെന്നും ആരാധകര്‍ പറയുന്നു. കമല്‍ഹാസന്റെ കടുത്ത ആരാധകനാണ് സൂര്യ ശിവകുമാര്‍.

കമല്‍ ഹാസനുമായി ഒന്നിക്കാനുള്ള മോഹം കോണ്ടാണ് താരം ഈ കഥാപാത്രത്തെ സ്വീകരിച്ചതെന്നും ആരാധകര്‍ പറയുന്നു. ഇത് ശരിവയ്ക്കുന്നതായിരുന്നു സൂര്യയുടെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ്. 'പ്രിയപ്പെട്ട കമല്‍ അണ്ണ, അങ്ങയോടൊപ്പം സ്‌ക്രീന്‍ പങ്കിടാനയത് എനിക്ക് സ്വപ്ന സാക്ഷാത്കാരമാണ്. അതിന് അവസരം ഒരുക്കിയതിന് ലോകേഷ് കനകരാജിന് നന്ദി. എല്ലാവരുടേയും സ്നേഹത്തിന് നന്ദി.' എന്നായിരുന്നു സൂര്യയുടെ ട്വീറ്റ്.റോളക്സ് എന്ന കൊടും വില്ലനായാണ് ചിത്രത്തില്‍ സൂര്യ എത്തുന്നത്. സിനിമയ്ക്ക് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് കമല്‍ഹാസനും ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞു.

Suriya didn ttake a single rupee from Kamal Vikram

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES