Latest News

ഞാൻ കണ്ടതിൽവച്ച് സ്‌നേഹസമ്പന്നയും നല്ല മനസ്സിന് ഉടമയുമായ സ്ത്രീയാണ് നീ; നീ തന്നെയാണ് ഏറ്റവും സെക്‌സി ആയ സ്ത്രീയും; ഞാൻ നിന്നെ എന്നെന്നേക്കുമായി സ്‌നേഹിക്കുന്നു; ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ത്രീക്ക് പിറന്നാൾ ആശംസകൾ; സണ്ണി ലിയോണിന് പിറന്നാൾ ആശംസ നേർന്ന് ഭർത്താവ് കുറിച്ച വാക്കുകൾ ഇങ്ങനെ

Malayalilife
topbanner
ഞാൻ കണ്ടതിൽവച്ച് സ്‌നേഹസമ്പന്നയും നല്ല മനസ്സിന് ഉടമയുമായ സ്ത്രീയാണ് നീ; നീ തന്നെയാണ് ഏറ്റവും സെക്‌സി ആയ സ്ത്രീയും; ഞാൻ നിന്നെ എന്നെന്നേക്കുമായി സ്‌നേഹിക്കുന്നു; ലോകത്തിലെ തന്നെ ഏറ്റവും മികച്ച സ്ത്രീക്ക് പിറന്നാൾ ആശംസകൾ; സണ്ണി ലിയോണിന് പിറന്നാൾ ആശംസ നേർന്ന് ഭർത്താവ് കുറിച്ച വാക്കുകൾ ഇങ്ങനെ

ബോളിവുഡിന്റെ ഹോട്ട്താരം സണ്ണി ലിയോണിന്റെ 38-ാം പിറന്നാളായിരുന്നു ഇന്നലെ താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് മലയാളികളടക്കം നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ സണ്ണിക്ക് ഏറ്റവും സ്പെഷ്യലായ ഒരു ജന്മദിനാശംസകൾ ലഭിച്ചിരിക്കുകയാണ്.മറ്റാരുമല്ല സണ്ണിയുടെ ഭർത്താവ് ഡാനിയൽ വെബ്ബർ ആണ് പിറാന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.കേവലം ഒരു ആശംസക്ക് അപ്പുറം സണ്ണിയെന്ന വ്യക്തിയെ തുറന്നു കാണിക്കുന്നതാണ് ഈ ജന്മദിനാശംസ.

'നിന്നെക്കുറിച്ചെഴുതുകയാണെങ്കിൽ ഒരുപാടുണ്ട്, കേവലം ഒരു പോസ്റ്റിൽ ഒതുങ്ങില്ല അത്. ഞാൻ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും സ്നേഹസമ്പന്നയും നല്ല മനസിന്റെ ഉടമയുമായ സ്ത്രീയാണ് നീ. നിന്റെ ജീവിതത്തിലുടനീളം നിനക്കുവേണ്ടിയല്ലാതെ മറ്റുള്ളവർക്കായി പലതും ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. നമ്മളായി തെരഞ്ഞെടുത്ത വഴികളിലൂടെയുള്ള എല്ലാ യാത്രകളിലും നിന്റെ ഒപ്പം ഞാനുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും നല്ല സ്ത്രീക്ക് പിറന്നാൾ , മാതൃദിനാശംസകൾ. നിന്നെ ഏല്ലാകാലവും ഞാൻ സ്നേഹിക്കുന്നു.. നീയാണ് ലോകത്തിലെ ഏറ്റവും സെക്സിയായ സ്ത്രീയും' എന്നായിരുന്നു ഡാനിയലിന്റെ ആശംസ.

മൂന്ന് ചിത്രങ്ങളുമായിട്ടാണ് ഡാനിയൽ ആശംസ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആളുകൾ നിന്നെ കുറിച്ച് ചിന്തിക്കുന്നത്, ഞാൻ നിന്നെ കുറിച്ച് ചിന്തിക്കുന്നത്, യഥാർത്ഥത്തിൽ നീ എന്നീ അടി കുറിപ്പോടെയാണ് ആശംസ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ആശംസകൾ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ബോളിവുഡിന് പുറമേ സൗത്ത് ഇന്ത്യൻ ഭാഷകളിലും സണ്ണി ലിയോണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ച മധുരരാജയിലെ ഗാനം യൂട്യൂബ് ട്രെന്റിംഗിൽ ഒന്നാമതെത്തിയിരുന്നു.

Read more topics: # Sunny leone,# birthday tweet
Sunny leone birthday tweet

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES