Latest News

കുട്ടിക്കാലത്ത് സെറ്റില്‍ വാശിപിടിച്ച് കരഞ്ഞിരുന്ന എന്നെ എടുത്ത് നടക്കുമായിരുന്നു; ഒടുവില്‍ കാത്തിരുന്ന ആ ദിവസം വന്നെത്തി; ലഭിച്ച 10 മിനിറ്റ് 10 വര്‍ഷമായി തോന്നി; കമല്‍ഹാസനെ നേരില്‍ കണ്ട ശേഷം ഉര്‍വ്വശിയുടെ മകള്‍ തേജാലക്ഷ്മി പങ്ക് വച്ചത്; ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സാധിക്കട്ടെയെന്ന് ആശംസിച്ച് മനോജ് കെ ജയനും

Malayalilife
കുട്ടിക്കാലത്ത് സെറ്റില്‍ വാശിപിടിച്ച് കരഞ്ഞിരുന്ന എന്നെ എടുത്ത് നടക്കുമായിരുന്നു; ഒടുവില്‍ കാത്തിരുന്ന ആ ദിവസം വന്നെത്തി; ലഭിച്ച 10 മിനിറ്റ് 10 വര്‍ഷമായി തോന്നി; കമല്‍ഹാസനെ നേരില്‍ കണ്ട ശേഷം ഉര്‍വ്വശിയുടെ മകള്‍ തേജാലക്ഷ്മി പങ്ക് വച്ചത്; ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സാധിക്കട്ടെയെന്ന് ആശംസിച്ച് മനോജ് കെ ജയനും

നടന്‍ കമല്‍ ഹാസനെ കണ്ട് സംസാരിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കൊണ്ട് നടി ഉര്‍വശിയുടെ മകള്‍ തേജാലക്ഷ്മി പങ്കുവെച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. മുമ്പൊരിക്കല്‍ കമല്‍ ഹാസനെ കണ്ട് സംസാരിക്കാന്‍ അവസരമുണ്ടായിട്ടും ഭയം കാരണം അതിന് സാധിക്കാതെ പോയതിനെക്കുറിച്ചും തേജാലക്ഷ്മി കുറിപ്പില്‍ പരാമര്‍ശിക്കുന്നു.

പൊങ്കല്‍ ദിനത്തില്‍ ഉര്‍വശിയ്ക്കും ലോകനായകന്‍ കമല്‍ഹാസനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്ക് വച്ച് എത്തുകയായിരുന്നു താരപുത്രി, പിന്നാലെ മകളുടെ പോസ്റ്റിന് താഴെ സ്‌നേഹം നിറഞ്ഞ കമന്റുമായി മനോജ് കെ ജയനും എത്തി.
'എന്റെ പ്രിയപ്പെട്ട കുഞ്ഞാറ്റേ, അമ്മയ്ക്കും കമല്‍ സാറിനുമൊപ്പം മഹത്തരമായ നിമിഷമാണ് ലഭിച്ചത്. ജീവിതത്തില്‍ ആഗ്രഹിക്കുന്നതെല്ലാം സാധിക്കട്ടെ. എന്നായിരുന്നു മനോജിന്റെ കമന്റ്'. 

ദീര്‍ഘനാളായി കമല്‍ഹാസനെ കാണണം എന്ന തേജാലക്ഷ്മിയുടെ ആഗ്രഹമാണ് അമ്മ ഉര്‍വശി സാധിച്ചുകൊടുത്തത്. കമല്‍ഹാസന്റെ ഓഫിസില്‍ ചെന്നാണ് ഇരുവരും കമല്‍ഹാസനെ കണ്ടത്. ജീവിതത്തില്‍ ഒരു ആഗ്രഹിച്ച നിമിഷം എന്ന് കുറിച്ച് വൈകാരികമായ കുറിപ്പും തേജാലക്ഷ്മിയെന്ന കുഞ്ഞാറ്റ പങ്കുവച്ചിരുന്നു. 

കുറിപ്പ് ഇങ്ങനെ: 

2001 ല്‍ ഞാന്‍ കുട്ടിയായിരുന്നു. പഞ്ചതന്തിരം എന്ന സിനിമയുടെ സെറ്റില്‍ അമ്മയ്ക്കാെപ്പമായിരുന്നു ഞാന്‍. പൊതുവെ കരഞ്ഞ് ബഹളം വെക്കുന്ന കുട്ടിയായിരുന്നില്ല ഞാന്‍. എന്നാല്‍ ആ സെറ്റിലെ ദിവസങ്ങളില്‍ അങ്ങനെയായിരുന്നു. കമല്‍ സര്‍ എന്നെയെടുത്ത് നടക്കും. എനിക്കിഷ്ടപ്പെട്ട സ്‌നാക്ക് തരും. അപ്പോള്‍ ഞാന്‍ കരയില്ല. ജീവിതത്തിലുടനീളം ഈ കഥ ഞാന്‍ കേട്ടിട്ടുണ്ട്. എനിക്കോര്‍മയില്ലെങ്കില്‍ പോലും. കാരണം ഞാനന്ന് കുഞ്ഞാണ്.

2025 ലെ സൈമ അവാര്‍ഡ്‌സ്. ഞാന്‍ അമ്മയ്ക്കടുത്ത് ഇരിക്കുന്നു. അമ്മയ്ക്കപ്പുറത്ത് കമല്‍ സാറുണ്ട്. വേദിയിലേക്ക് പോകുന്ന തിരക്കില്‍ അമ്മ അദ്ദേഹത്തിന് എന്നെ പരിചയപ്പെടുത്താന്‍ മറന്നു. ഓരോ മിനിട്ടിലും ഞാനദ്ദേഹത്തിന് നേരെ നോട്ടമെറിയും. ഒരു ഹായ് പറയാന്‍ മാനസികമായി തയ്യാറെടുത്തു. എന്തോ കാരണത്താല്‍ ഞാന്‍ എനിക്ക് വല്ലാതെ പേടി തോന്നി. തിരക്കുള്ള ഷെഡ്യൂള്‍ കാരണം അദ്ദേഹത്തിനും അവിടെ നിന്ന് പെട്ടെന്ന് പോകേണ്ടി വന്നു.

ആ ദിവസം ഞാന്‍ ശരിക്കും കരഞ്ഞു. എനിക്കൊന്നും ചെയ്യാന്‍ പറ്റിയില്ല, ഹായ് പോലും പറയാന്‍ പറ്റിയില്ല, അടുത്ത് തന്നെയുണ്ടായിരുന്നു. എനിക്ക് പേടിയായിരുന്നു എന്ന് പറഞ്ഞു. അത് കുഴപ്പമില്ല മോളേ, അദ്ദേഹത്തിന് നിന്നെ ഓര്‍മയുണ്ട്. ഒരു ദിവസം തീര്‍ച്ചയായും നമുക്ക് അദ്ദേഹത്തിന്റെ ഓഫീസില്‍ പോയി കാണാമെന്ന് പറഞ്ഞു. ആ ഒരു ദിവസം യാഥാര്‍ഥ്യമാകാനായി ഞാനെല്ലാ ദിവസവും പ്രാര്‍ത്ഥിച്ചു.
ഒടുവില്‍ ആ ദിവസം വന്നെത്തി. പത്ത് മിനുട്ടില്‍ താഴെ മാത്രമാണ് ഞാനദ്ദേഹത്തെ കണ്ടത്. ആ പത്ത് മിനുട്ട് പത്ത് വര്‍ഷം പോലെ തോന്നിയെന്നും തേജാലക്ഷ്മി ആ?ഹ്ലാദത്തില്‍ കുറിച്ചു.

തേജാലക്ഷ്മിയുടെ അമ്മ ഉര്‍വശിയുടെ കടുത്ത ആരാധകനാണ് കമല്‍ ഹാസന്‍. ഉര്‍വശിയുടെ അഭിനയ മികവിനെ നിരവധി തവണ കമല്‍ ഹാസന്‍ പ്രശംസിച്ചിട്ടുണ്ട്. അമ്മയെത്ര വലിയ കലാകാരിയാണെന്ന് വളരുന്തോറും തേജാലക്ഷ്മി മനസിലാക്കുകയായിരുന്നു. ഒരിക്കല്‍ ഇതേക്കുറിച്ച് തേജാലക്ഷ്മി സംസാരിച്ചിട്ടുണ്ട്. വീട്ടിലെ വിശേഷം എന്ന സിനിമയെക്കുറിച്ച് ബോണി കപൂര്‍ സര്‍ പറയുന്നത് ഞാന്‍ കേട്ടു. ശ്രീദേവി പോലും അമ്മയുടെ ഫാനായിരുന്നെന്ന് കേട്ടപ്പോള്‍ ഞാന്‍ എന്റെ അമ്മയാണോ ഇതെന്ന് തോന്നിപ്പോയി. എന്നാല്‍ താനൊരു വലിയ താരമാണ് അതുകൊണ്ട് ഇങ്ങനെ പെരുമാറണമെന്നൊന്നും തന്റെ അമ്മ ചിന്തിക്കാറേയില്ലെന്നും തേജാലക്ഷ്മി പറഞ്ഞു.

ചലച്ചിത്രലോകത്തിലേക്ക് നായികയായി അരങ്ങേറുന്ന മകള്‍ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മിയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിയപ്പോള്‍ വികാരാധീനനായി കണ്ണു നിറഞ്ഞ മനോജ് കെ.ജയന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. ഉര്‍വശിയെക്കുറിച്ച് സംസാരിച്ചപ്പോഴായിരുന്നു മനോജ് കൈ.ജയന്റെ തൊണ്ടയിടറിയതും വാക്കുകള്‍ മുറിഞ്ഞതും. അന്ന് മനോജ് കെ.ജയന്റെ തോളില്‍ തട്ടി ആശ്വസിപ്പിച്ച് ചെറുപുഞ്ചിരിയോടെ അടുത്തിരുന്ന കുഞ്ഞാറ്റയെ ആരാധകര്‍ അഭിനന്ദിച്ചു. അങ്ങനെയൊരു സാഹചര്യത്തെ പുഞ്ചിരിയോടെ നേരിടാന്‍ തന്നെ പാകപ്പെടുത്തിയ സാഹചര്യങ്ങളെക്കുറിച്ച് തേജാലക്ഷ്മി മനസ്സ് തുറന്നിരുന്നു.

 'ഞങ്ങള്‍ രണ്ടുപേരും മാത്രം കടന്നുപോന്ന ഒരുപാട് സ്വകാര്യമായ നിമിഷങ്ങളുണ്ട്. അതൊക്കെ ആലോചിച്ചാണ് അച്ഛന്‍ സങ്കടപ്പെട്ടത്. ഞാന്‍ പൊതുവെ കാര്യങ്ങളെ ലളിതമായി കാണാന്‍ ഇഷ്ടപ്പെടുന്ന ആളാണ്. മനസില്‍ പാവമാണെങ്കിലും പുറമെ കുറച്ച് മനക്കട്ടി കാണിക്കാന്‍ ശ്രമിക്കാറുണ്ട്. എനിക്ക് സങ്കടം വന്നാല്‍ അത് മറ്റുള്ളവരെ കാണിക്കാതെ സ്വകാര്യതയില്‍ ഇരിക്കാനാണ് താല്‍പ്പര്യം,' താരം വ്യക്തമാക്കി. 

സിനിമയിലേക്ക് എത്തുമ്പോള്‍ അച്ഛനും അമ്മയും ഒരേപോലെ നല്‍കിയ ഉപദേശം 'അച്ചടക്കം' പാലിക്കണമെന്നാണ്. നിശ്ചയിച്ച സമയത്തിന് മുമ്പേ ലൊക്കേഷനില്‍ എത്തണം, സിനിമയിലെ ഓരോരുത്തരെയും തുല്യമായി കാണണം. ഷൂട്ടിംഗ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടണം. ക്യാമറയ്ക്ക് മുന്നില്‍ കോണ്‍ഷ്യസ് ആകരുതെന്നും സിനിമയിലെ എല്ലാവരും നമ്മുടെ കുടുംബാംഗങ്ങളെപ്പോലെയാണെന്നും അമ്മ പറഞ്ഞുതന്നിരുന്നു'. തേജാലക്ഷ്മി പറഞ്ഞു. 

 മകള്‍ സിനിമാ മോഹം പറഞ്ഞപ്പോള്‍ മനോജ് കെ ജയന്‍ മുന്നോട്ടുവച്ച ആദ്യ നിബന്ധന അമ്മ ഉര്‍വശിയെ നേരിട്ട് കണ്ട് അനുവാദം വാങ്ങണമെന്നായിരുന്നു. 'ദക്ഷിണേന്ത്യയിലെ തന്നെ മികച്ച നടിയാണ് ഉര്‍വശി. ചെന്നൈയില്‍ പോയി അമ്മയുടെ അനുഗ്രഹം വാങ്ങണമെന്ന് ഞാന്‍ പറഞ്ഞു. അവള്‍ പോയി കണ്ടു, വളരെ സന്തോഷത്തോടെയാണ് ഉര്‍വശി സമ്മതം മൂളിയത്,' മനോജ് കെ ജയന്‍ പറഞ്ഞു.മകളെ പഠിപ്പിച്ച് നല്ലൊരു ജോലി വാങ്ങി നല്‍കണമെന്നായിരുന്നു തന്റെ ആദ്യ ആഗ്രഹമെന്നും എന്നാല്‍ അവളുടെ സ്വപ്നങ്ങള്‍ക്ക് താന്‍ ഒപ്പമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ബംഗളൂരുവില്‍ ജോലി ചെയ്തിരുന്ന തേജാലക്ഷ്മി മനോജ് കെ ജയന്റെ ഭാര്യ ആശയോടായിരുന്നു തന്റെ സിനിമാ മോഹം ആദ്യം പങ്കുവച്ചത്

teja lakshmis with kamal haasan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES