താരങ്ങളുടെ വര്‍ക്കൗട്ട് വീഡിയോകള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകാറുണ്ട്. പലരും തങ്ങളുടെ വെയ്റ്റ് ലോസ് ടിപ്‌സുകളും ഡയറ്റ് പ്ലാനുകളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. ടോവിനോ ഉണ്ണിമുകുന്ദന്‍ തുടങ്ങിയവരാണ് അത്തരത്തില്‍ വര്‍ക്കൗട്ടില്‍ മുന്നില്‍ നില്‍ക്കുന്ന ചിലതാരങ്ങള്‍. നായകന്മാര്‍ മാത്രമല്ല സിനിമാനടിമാരും തങ്ങളുടെ ആരോഗ്യത്തിന്റെയും സൗന്ദര്യത്തിന്റേയും രഹസ്യം ആരാധകരമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തിലുളള ചലഞ്ചുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയുടെ മുഖ്യ ട്രെന്‍ഡ്. ഒരാള്‍ എന്തെങ്കിലും തരത്തിലുളള വ്യത്യസ്തമായ കാര്യം ചെയ്യും. പിന്നെ മറ്റുളള താരങ്ങളെ അത് അനുകരിക്കാന്‍ ചലഞ്ച് ചെയ്യും. അത്തരത്തില്‍ ഫോട്ടോ ചലഞ്ചായിരുന്നു ഇടക്കാലത്ത് വൈറലായിരുന്നത്. ഇപ്പോള്‍ മലയാളികളുടെ പ്രിയപ്പെട്ട താരം സണ്ണിലിയോണ്‍ അത്തരത്തില്‍ ഒരു ചലഞ്ചുമായി എത്തിയിരിക്കയാണ്.
ഫിറ്റ്നസ് കൃത്യമായി സൂക്ഷിക്കുന്ന താരം തന്റെ വിശേഷങ്ങള്‍ എല്ലായ്പ്പോഴും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുമുണ്ട്. ഇപ്പോള്‍ ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറുമൊത്ത് ജിമ്മില്‍ പുതിയൊരു ചലഞ്ച് വിഡിയോ അവതരിപ്പിക്കുകയാണ് താരം. പരസ്പരം കൈകള്‍ ബന്ധിപ്പിച്ചുകൊണ്ട് വിവിധ വര്‍ക്കൗട്ടുകള്‍ ചെയ്യുകയാണ് ഇരുവരും. വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. മധുര രാജയിലൂടെയും രംഗീലയിലൂടെയും സണ്ണി ലിയോണ്‍ മലയാള സിനിമയുടെയും ഭാഗമാകുന്നതിന്റെ ആകാംക്ഷയിലാണ് ആരാധകര്‍.
RECOMMENDED FOR YOU: