Latest News

ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി വിവാഹ മോചനം; എല്ലാം അതിജീവിച്ചത് മകന് വേണ്ടി; ഏറ്റവും സന്തോഷം പകര്‍ന്നത് മകന് ജനമം നല്‍കിയ നിമിഷം; ഇപ്പോഴും സന്തോഷവാനായി ഇരിക്കുന്ന അദ്ദേഹത്തോട് ബഹുമാനം മാത്രം; നടി ശ്രിന്ദ ജീവിതം പറയുന്നു

Malayalilife
ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി വിവാഹ മോചനം; എല്ലാം അതിജീവിച്ചത് മകന് വേണ്ടി; ഏറ്റവും സന്തോഷം പകര്‍ന്നത് മകന് ജനമം നല്‍കിയ നിമിഷം; ഇപ്പോഴും സന്തോഷവാനായി ഇരിക്കുന്ന അദ്ദേഹത്തോട് ബഹുമാനം മാത്രം; നടി ശ്രിന്ദ ജീവിതം പറയുന്നു

ജീവിതത്തില്‍ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ടെന്നും അതില്‍ വിവാഹമോചനമായിരുന്നു ജീവിതത്തില്‍ തനിക്ക് ഏറ്റവും വലിയ വെല്ലുവിളിയായതെന്നും വെളിപ്പെടുത്തി നടി ശ്രിന്ദ. വിഷമഘട്ടങ്ങളില്‍ എല്ലാത്തിനേയും അതിജീവിക്കാന്‍ കരുത്തായത് മകന്റെ സാമിപ്യമാണെന്നും ശ്രിന്ദ പറയുന്നു.

'വിവാഹമോചനമായിരുന്നു ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി. പത്തൊന്‍പതാം വയസ്സിലായിരുന്നു വിവാഹം കഴിച്ചത്. നാല് വര്‍ഷത്തോളം കാത്തിരുന്നതിന് ശേഷം 23ാം വയസ്സില്‍ വിവാഹ മോചനത്തിലേക്കെത്തിയത്. അതുകൊണ്ടു തന്നെ ആ തിരിച്ചറിവോടു കൂടിയാണ് ഞാന്‍ അതിനെ കൈകാര്യം ചെയ്തത്.ജീവിതത്തില്‍ പലപ്പോഴും അതിവൈകാരികമായി പ്രതികരിച്ചിട്ടുണ്ട്. എന്തുസംഭവിക്കും എന്നറിയാന്‍ കാത്തിരുന്നു. ക്ഷമിക്കാനും മറക്കാനും പഠിച്ചു. എല്ലാവര്‍ക്കും അവരുടേതായ ഒരു സ്പേസ് ഉണ്ട്. അതിനെ ബഹുമാനിക്കണം

അദ്ദേഹം ഇപ്പോള്‍ സന്തോഷവാനാണ്. ഞാനും എന്റെ മകനും അങ്ങനെ തന്നെ. ഞങ്ങള്‍ മകനെ പിടിച്ചു വയ്ക്കാറില്ല. അതുകൊണ്ടു തന്നെ എല്ലാവരും സന്തോഷത്തോടെയിരിക്കുന്നു. പരസ്പര ബഹുമാനം സൂക്ഷിക്കുന്നു.' അര്‍ഹാന്‍ എന്റെ ഭാഗം തന്നെയാണ്. ജീവിതം കൈവിട്ടു പോകുന്ന അവസരങ്ങളില്‍ ചേര്‍ത്തു പിടിച്ച ശക്തിയാണ് അര്‍ഹാന്‍. മകന് ജന്മം നല്‍കിയതായിരുന്നു ഏറ്റവും സന്തോഷകരമായ നിമിഷം.കുഞ്ഞിന്റെ മുഖം ആദ്യമായി കണ്ടപ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല. എന്നിലെ സ്ത്രീ പൂര്‍ണതയിലേക്കെത്തിയത് അമ്മയായതിന് ശേഷമാണെന്ന് തനിക്ക് തോന്നിയിട്ടുണ്ടെന്നും ശ്രിന്ദ പറഞ്ഞു

Read more topics: # Srinda Arhaan,# life story
Srinda Arhaan, life story

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES