വിവാഹശേഷം ഭര്‍ത്താവിനൊപ്പം ഐസ്ലാന്‍ഡില്‍ ഹണിമൂണ്‍ ആഘോഷിച്ച് സൗന്ദര്യയും വിശാഖനും; ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗന്ദര്യയുടെ ട്വീറ്റിനെതിരെ വന്‍ പ്രതിഷേധം

Malayalilife
topbanner
വിവാഹശേഷം ഭര്‍ത്താവിനൊപ്പം ഐസ്ലാന്‍ഡില്‍ ഹണിമൂണ്‍ ആഘോഷിച്ച് സൗന്ദര്യയും വിശാഖനും; ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗന്ദര്യയുടെ ട്വീറ്റിനെതിരെ വന്‍ പ്രതിഷേധം

ജനികാന്തിന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനികാന്തിന്റെ വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങളായി. നടനും വ്യവസായിയുമായ വിശാഖന്‍ വണങ്കാമുടിയെയാണ് സൗന്ദര്യ വിവാഹം ചെയ്തത്. വിവാഹത്തിന്റെ ഒരുക്കങ്ങളുടെ ചിത്രങ്ങളും സൗന്ദര്യയുടെ മനോഹരമായ ചിത്രങ്ങളും സോഷ്യല്‍ മീഡിയിയല്‍ വൈറലായിരുന്നു. കമലഹാസന്‍ തുടങ്ങിയ താരങ്ങളും അടുത്ത ബന്ധുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വിവാഹത്തിന് മുന്നോടിയായുളള ആഘോഷങ്ങളുടെ ചിത്രങ്ങളും ചെറുമക്കളോാടൊപ്പം രജനീകാന്ത് നൃത്തം ചെയ്യുന്ന വീഡിയോകളും വൈറലായിരുന്നു. ആഘോഷ പൂര്‍ണമായ ചടങ്ങുകളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പം ഐസ്ലാന്റില്‍ മധുവിധു ആഘോഷിക്കുന്ന ചിത്രങ്ങള്‍ സൗന്ദര്യ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. ഫെബ്രുവരി 15 നായിരുന്നു സൗന്ദര്യ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

പുല്‍വാമ ഭീകരാക്രമണത്തിന്റെ ആഘാതത്തില്‍ രാജ്യം നടുങ്ങി നില്‍ക്കേ ഇത്തരത്തില്‍ ട്വീറ്റ് ചെയ്യാന്‍ എങ്ങനെ സാധിക്കുന്നുവെന്നാണ് സൗന്ദര്യയോട് അവര്‍ ചോദിക്കുന്നത്. ഭീകരാക്രമണത്തെ അപലപിച്ച് സിനിമാതാരങ്ങളടക്കം രംഗത്ത് വന്നപ്പോള്‍ സൗന്ദര്യ പ്രതികരിച്ചില്ലെന്നും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നുണ്ട്. രണ്ട് ദിവസത്തേക്കെങ്കിലും ഇത്തരം പോസ്റ്റുകള്‍ ഒഴിവാക്കണമെന്നും ചിലര്‍ പറയുന്നു. ഇതിന് തൊട്ടുപിന്നാലെ കൊല്ലപ്പെട്ട ജവാന്‍മാര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സൗന്ദര്യ ട്വീറ്റ് ചെയ്തു.

Soundarya Rajanikanth Honeymoon photos goes viral

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES