സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ മകള്‍ സൗന്ദര്യ രജനീകാന്തിന്റെ രണ്ടാം വിവാഹം ഏറെ ആഡംബരപൂര്‍ണമായിട്ടായിരുന്നു ഈ രണ്ടുമാസം മുമ്പ് നടന്നത്. നടനും ബിസിനസുകാരനുമായ വിശാഖന്‍ വണങ്കാമുടിയായിരുന്നു വരന്‍.സൗന്ദര്യയുടെയും വിശാഖന്റെയും രണ്ടാം വിവാഹമായിരുന്നു. ഇരുവരും പ്രണയിച്ച് വിവാഹിതരായതാണെന്ന് വാര്‍ത്തകള്‍ എത്തിയിരുന്നെങ്കിലും അതെല്ലാം നിഷേധിച്ച് സൗന്ദര്യ രംഗത്തെയിരിക്കുകയാണ്. ഒപ്പം ആദ്യ വിവാഹം പരാജയമായപ്പോള്‍ രണ്ടാംവിവാഹത്തില്‍ സംഭവിച്ചത് എന്തെന്നും താരം വെളിപ്പെടുതുന്നു.
അശ്വിന്‍ റാംകുമാര്‍ എന്ന വ്യവസായിയായിരുന്നു സൗന്ദര്യയുടെ ആദ്യഭര്‍ത്താണ്. ഈ ബന്ധത്തില്‍ മൂന്നരവയസുള്ള കുഞ്ഞും സൗന്ദര്യക്കുണ്ട്. അതേസമയം വിശാഖനുമായുളള തന്റെ വിവാഹം ഒരു പ്രണയ വിവാഹമല്ലെന്നും. ഇരുകുടുംബങ്ങളും ചേര്‍ന്നു നടത്തിയ അറേഞ്ചഡ് മാര്യേജ് ആയിരുന്നു എന്നുമാണ് സൗന്ദര്യ പറയുന്നത്. കുടുംബങ്ങള്‍ തമ്മില്‍ മുന്‍പ് പരിചയമുണ്ടായിരുന്നെങ്കിലും തങ്ങള്‍ തമ്മില്‍ കാണുന്നത് വിവാഹാലോചനയുടെ സമയത്തായിരുന്നുവെന്നും സൗന്ദര്യ പറയുന്നു. ആദ്യമായി പരസ്പരം കണ്ടത് ഒരു കോഫി ഷോപ്പില്‍ വച്ചായിരുന്നുവെന്നും അപ്പോള്‍ പോലും വിശാഖനോട് അപരിചിതത്വം തോന്നിയിരുന്നില്ലെന്നും സൗന്ദര്യ തുറന്നു സമ്മതിക്കുന്നു.അഞ്ചുമാസം ഫോണിലൂടെ സംസാരിച്ചും ചാറ്റ് ചെയ്തുമൊക്കെയാണ് വിവാഹിതരാകാന്‍ തീരുമാനിച്ചത്. ജീവിതത്തിലെ എല്ലാക്കാര്യങ്ങളെക്കുറിച്ചും സഹോദരി ഐശ്വര്യയോടും അവളുടെ ഭര്‍ത്താവ് ധനുഷിനോടും സംസാരിക്കാറുണ്ട്. അവരും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്നാണ് ഈ വിവാഹത്തിന് മുന്‍കൈയെടുത്തത്.
വിശാഖനെ വിവാഹം ചെയ്യുന്നതിനു മുന്‍പു തന്നെ അദ്ദേഹത്തെ മകനു പരിചയപ്പെടുത്തിയിരുന്നുവെന്നും സൗന്ദര്യ പറയുന്നു. '' വിവാഹത്തിലെ ഓരോ ചടങ്ങും വളരെ കൗതുകത്തോടെയാണ് മകന്‍ നോക്കിക്കണ്ടത്. ചടങ്ങിലുടനീളം അവന്‍ നിറസാന്നിധ്യമായിരുന്നു. അവന്റെ അനുവാദം വാങ്ങിയ ശേഷമാണ് വിശാഖന്‍ എന്നെ വിവാഹം ചെയ്തതെന്നും സൗന്ദര്യ പറയുന്നു.ഈ വിവാഹം ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ്. വിശാഖന്‍ എന്നെ താലികെട്ടുന്നതിനു മുന്‍പ് ഇത്രയും നല്ലൊരു തീരുമാനമെടുക്കാന്‍ എന്നെ പ്രേരിപ്പിച്ച അച്ഛനും അമ്മയ്ക്കും ഞാന്‍ നന്ദി പറഞ്ഞു. ഇപ്പോള്‍ താന്‍ സുരക്ഷിതയാണെന്നും സൗന്ദര്യ പറയുന്നു.അതേസമം ആദ്യം കണ്ടപ്പോള്‍ സൗന്ദര്യ അല്‍പ്പം ഗൗരവക്കാരിയാണെന്നു തോന്നിയെങ്കിലും സംസാരിച്ചു തുടങ്ങിയപ്പോള്‍ സൗന്ദര്യയെപ്പറ്റി നന്നായി മനസ്സിലാക്കാന്‍ സാധിച്ചെന്നും പല കാര്യങ്ങളിലും ഒരേയിഷ്ടമുള്ളവരാണ് തങ്ങളെന്ന് മനസ്സിലാക്കാനായെന്നുമാണ് വിശാഖന്‍ വ്യക്തമാക്കുന്നു. എന്നാല്‍ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തു വന്നപ്പോള്‍ ചിലരൊക്കെ മോശമായി സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടെന്നും സൗന്ദര്യ പറയുന്നു. വിവാഹമോചനം സംഭവിച്ചാല്‍ സ്ത്രീകളുടെ ജീവിതം അതോടെ തീര്‍ന്നു എന്നാണ് പലരും ചിന്തിക്കുന്നതെന്നും എന്നാല്‍ അങ്ങനെയല്ലെന്നും വിവാഹമോചനത്തിനു ശേഷവും ജീവിതത്തില്‍ ഒരുപാട് ദൂരം മുന്നോട്ടു പോകാനുണ്ടെന്നും സൗന്ദര്യ കൂട്ടിച്ചേര്‍ക്കുന്നു