സല്‍മാന്‍ ഖാന്റെ സഹോദരനും നടനുമായ സൊഹൈല്‍ ഖാന്‍ വിവാഹമോചിതനാകുന്നു. 24 വര്‍ഷത്തെ ദാമ്പത്യജീവിതത്തിനു ശേഷമാണ് സൊഹൈലും സീമ ഖാനും വേര്‍പിരിയാന്‍ തയ്യാറെടുക്കുന്നത്. വിവാഹ മോചനത്തിനായി ഇരവരും മുംബൈ കുടുംബ കോടതിയെ സമീപിച്ചു.
1998ലായിരുന്നു സൊഹൈലും സീമയും തമ്മിലുള്ള വിവാഹം. ശേഷം 2017 മുതല്‍ ഇവര്‍ പരസ്പരം പിരിഞ്ഞ് താമസിക്കുകയായിരുന്നുനിര്‍വാന്‍, യോഹന്‍ എന്നിവരാണ് മക്കള്‍.
1997 ല്‍ ഔസാര്‍ എന്ന ചിത്രം സംവിധാനം ചെയ്ത സിനിമാരംഗത്തെത്തി. സല്‍മാന്‍ ഖാനും ഇളയസഹോദരനായ അര്‍ബാസ് ഖാനും ഒന്നിച്ച പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ എന്ന ചിത്രവും സൊഹൈല്‍ ആണ് സംവിധാനം ചെയ്തത്.
2002ല്‍ മേനെ ദില്‍ തുച്കോ ദിയാ എന്ന ചിത്രത്തിലൂടെ സൊഹൈല്‍ അഭിനയരംഗത്തെത്തി. പിന്നീട് സല്‍മാന്‍ ഖാന്‍ സിനിമകളില്‍ അതിഥി താരമായി സൊഹൈല്‍ ഒതുങ്ങി. പത്തോളം ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്. സല്‍മാന്‍ ഖാന്‍ നായകനായി കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത രാധെ ആണ് അവസാനം നിര്‍മിച്ച ചിത്രം.