Latest News

കുട്ടീനേം നോക്കി വീട്ടിലിരുന്നാല്‍ അമൃത നല്ലൊരു സ്ത്രീ ആയേനെ; ഇതിപ്പോ ജീവിതത്തിലെ സങ്കടങ്ങളൊക്കെ മാറ്റിവെച്ച് ഇത്തിരി സന്തോഷിക്കുകയല്ലേ; സ്‌നേഹ സന്ദേശവുമായി ഗായിക അമൃത സുരേഷ്

Malayalilife
കുട്ടീനേം നോക്കി വീട്ടിലിരുന്നാല്‍ അമൃത നല്ലൊരു സ്ത്രീ ആയേനെ; ഇതിപ്പോ ജീവിതത്തിലെ സങ്കടങ്ങളൊക്കെ മാറ്റിവെച്ച് ഇത്തിരി സന്തോഷിക്കുകയല്ലേ; സ്‌നേഹ സന്ദേശവുമായി ഗായിക അമൃത സുരേഷ്

ഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയര്‍ന്ന താരമാണ് അമൃത. തനി നാട്ടിന്‍ പുറത്തുകാരിയായ അമൃത പിന്നീട് നടന്‍ ബാലയെ വിവാഹം ചെയ്തു. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകര്‍ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. സ്വഭാവത്തിലും ലുക്കിലുമെല്ലാം മൊത്തിത്തില്‍ ഒരു മാറ്റം. മാത്രമല്ല പിന്നീട് സിനിമാ പിന്നണി ഗാന രംഗത്ത് താരം സജീവാകുകയും അനിയത്തി അഭിരാമിയുമായി ചേര്‍ന്ന് അമൃതംഗമയ എന്ന് മ്യൂസിക്കല്‍ ബാന്‍ഡ് ആരംഭിക്കുകയും ചെയ്തിരുന്നു. വിവാഹമോചനത്തിന് ശേഷം പിന്നീട് അങ്ങോട് കരിയറില്‍ വെച്ചടി വെച്ചടി കയറ്റമായിരുന്നു അമൃതയ്ക്ക്. എന്നാൽ അടുത്തിടെയായിരുന്നു ഗോപി സുന്ദറിനെ വിവാഹം കഴിച്ചത്. എന്നാൽ ഇപ്പോള്‍ തനിക്ക് ലഭിച്ച സ്‌നേഹ സന്ദേശം പങ്കിട്ടിരിക്കുകയാണ് അമൃത. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് അമൃത ഈ സന്ദേശം പങ്കുവെച്ചത്.

 അമൃത നദിയ കുറ്റിപ്പുറത്ത് എന്നയാളുടെ സ്നേഹസന്ദേശമാണ് സ്റ്റോറിയാക്കിയത്. ഇഷ്ടം കഷ്ടപ്പെടുത്തിയപ്പോള്‍ ഇഷ്ടത്തിനൊത്ത് ഇറങ്ങിപ്പോരാനും പോന്ന വഴിയില്‍ ഒരിഷ്ടം വീണ്ടും മുളച്ചപ്പോള്‍ വീണ്ടും ഇഷ്ടത്തിനൊത്തൊരു വഴി തിരഞ്ഞെടുത്തു കേറി ചെല്ലാനും കാണിച്ച ധൈര്യം. കുട്ടീനേം നോക്കി വീട്ടിലിരുന്നാല്‍ അമൃത നല്ലൊരു സ്ത്രീ ആയേനെ. ഇതിപ്പോ ജീവിതത്തിലെ സങ്കടങ്ങളൊക്കെ മാറ്റിവെച്ച് ഇത്തിരി സന്തോഷിക്കുകയല്ലേ, വിമര്‍ശനങ്ങള്‍ സ്വഭാവികം.

അതേസമയം  ഗോപി സുന്ദറും സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്നവര്‍ക്ക് മറുപടിയുമായി എത്തിയിരുന്നു. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ ഇടപെടുന്ന ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്നായിരുന്നു ഗോപി സുന്ദര്‍ കുറിച്ചത്. സോഷ്യല്‍മീഡിയയിലൂടെ രൂക്ഷമായ വിമര്‍ശനങ്ങള്‍ നേരിടുമ്പോഴെല്ലാം ശക്തമായ ഭാഷയില്‍ പ്രതികരിക്കാറുണ്ട് ഗോപി സുന്ദര്‍. 
 

Singer amritha suresh new instagram story goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക