Latest News

ഞാനെന്താണ് ഇവിടെ തരം താഴ്ന്നതെന്ന് എനിക്ക് മനസിലാവുന്നില്ല; ടൈറ്റിലുകള്‍ കുറച്ച് വേദനിപ്പിക്കുന്നതാണ്; വൈറലായി അമൃതയുടെ പ്രതികരണം

Malayalilife
ഞാനെന്താണ് ഇവിടെ തരം താഴ്ന്നതെന്ന് എനിക്ക് മനസിലാവുന്നില്ല; ടൈറ്റിലുകള്‍ കുറച്ച് വേദനിപ്പിക്കുന്നതാണ്; വൈറലായി  അമൃതയുടെ പ്രതികരണം

ഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയര്‍ന്ന താരമാണ് അമൃത. തനി നാട്ടിന്‍ പുറത്തുകാരിയായ അമൃത പിന്നീട് നടന്‍ ബാലയെ വിവാഹം ചെയ്തു. എന്നാല്‍ അധികം വൈകാതെ തന്നെ ഇരുവരും വേര്‍പിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകര്‍ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. സ്വഭാവത്തിലും ലുക്കിലുമെല്ലാം മൊത്തിത്തില്‍ ഒരു മാറ്റം. മാത്രമല്ല പിന്നീട് സിനിമാ പിന്നണി ഗാന രംഗത്ത് താരം സജീവാകുകയും അനിയത്തി അഭിരാമിയുമായി ചേര്‍ന്ന് അമൃതംഗമയ എന്ന് മ്യൂസിക്കല്‍ ബാന്‍ഡ് ആരംഭിക്കുകയും ചെയ്തിരുന്നു. വിവാഹമോചനത്തിന് ശേഷം പിന്നീട് അങ്ങോട് കരിയറില്‍ വെച്ചടി വെച്ചടി കയറ്റമായിരുന്നു അമൃതയ്ക്ക്. എന്നാൽ ഇപ്പോൾ തന്റെ പേരില്‍ പ്രചരിച്ച വ്യാജ വാര്‍ത്തയെ കുറിച്ച് പ്രതികരണവുമായി താരം രംഗത്ത് എത്തിയിരിക്കുകയാണ്.

അമൃത ഇത്രയും താഴരുത്, ട്രോളുകളോടുള്ള പ്രതികരണം എന്ന ക്യാപ്ഷനോടെയായാണ് പുതിയ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അമൃതയുടെ വാക്കുകള്‍ ഇങ്ങനെ... 'ഞാനെന്താണ് ഇവിടെ തരം താഴ്ന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. എന്‍രെ ബാന്‍ഡിലെ സാസംണുമായി പാട്ടുപാടുന്ന വീഡിയോയാണ് അത്. എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ട വീഡിയോ ആയിരുന്നു അത്. ഞങ്ങളുടെ ബാന്‍ഡിലെ പ്രധാന ഗായകനാണ്. തിരുവനന്തപുരത്ത് പോയപ്പോള്‍ എടുത്ത വീഡിയോയാണ്. അതൊരു ഫണ്‍ വീഡിയോയായിരുന്നു.

വാര്‍ത്തകള്‍ വളച്ചൊടിച്ച് ഏതൊക്കെ രീതിയിലാണ് വരുന്നത് എന്നതിനെക്കുറിച്ച് എനിക്കൊരു ഐഡിയ ഇല്ല. നല്ല രസമുണ്ട് കാണാന്‍. ടൈറ്റിലുകള്‍ കുറച്ച് വേദനിപ്പിക്കുന്നതാണ്. ആകപ്പാടെ എനിക്ക് വിഷമം തോന്നുന്നത് ആ പാവം പിടിച്ച സാമിനെക്കുറിച്ചോര്‍ക്കുമ്പോഴാണ്. അവന്‍ എന്ത് തെറ്റ് ചെയ്തിട്ടാണാവോ, എന്തോരം കമന്റുകളാണാവോ, വായിക്കാതിരിക്കുന്നതാവും നല്ലത്. ആ വീഡിയോ കണ്ടു അതില്‍ പ്രശ്നങ്ങളൊന്നും തോന്നിയില്ലല്ലോ എന്ന കമന്റുകളും കണ്ടെന്നും അമൃത പറഞ്ഞിരുന്നു.

നേരത്തെയും അമൃത ട്രോളുകളെക്കുറിച്ച് പ്രതികരിച്ചിരുന്നു. വെറുതെയിരുന്നപ്പോള്‍ അമൃത സുരേഷ് എന്ന് ടൈപ്പ് ചെയ്ത് നോക്കിയപ്പോള്‍ എന്റെ കിളി പോയി. ഞാന്‍ പോലും അറിയാത്ത വാര്‍ത്തകളും ട്രോളുകളുമാണ് കണ്ടത്. ഇതുപോലെയുള്ള സീരീസ് ഇനിയുമുണ്ടാവുമെന്നും അമൃത പറഞ്ഞിരുന്നു. രണ്ടാം ഭാഗമായുള്ള വീഡിയോയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. അധികം വൈകാതെ അടുത്ത വീഡിയോയും വരുമെന്നും അമൃത പറഞ്ഞിരുന്നു. അടുത്ത വീഡിയോയുമായി ഇനിയും എത്തുമെന്ന് അമൃത പറഞ്ഞ് കൊണ്ടാണ് വീഡിയോ അവസാനിപ്പിച്ചിരിക്കുന്നത്.

singer amritha suresh mass reply goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക