Latest News

ഇനി അച്ഛമ്മയുടെ ശബ്ദം സ്വർഗത്തിൽ ഭഗവാന് വേണ്ടി; കുടുംബത്തിലെ മരണ വാർത്ത പങ്കിട്ട് ഗായിക അമൃത സുരേഷ് രംഗത്ത്

Malayalilife
 ഇനി അച്ഛമ്മയുടെ ശബ്ദം സ്വർഗത്തിൽ ഭഗവാന് വേണ്ടി; കുടുംബത്തിലെ മരണ വാർത്ത പങ്കിട്ട് ഗായിക അമൃത സുരേഷ് രംഗത്ത്

ലയാളി ഗാനാസ്വാദകരുടെ  പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. താരം പ്രേക്ഷകർക്ക്  സംഗീത റിയാലിറ്റി ഷോയിലൂടെയാണ്  സുപരിചിതയാവുന്നത്. അമൃതം ഗമയ എന്ന പേരിൽ അമൃത സഹോദരി അഭിരാമി സുരേഷിനൊപ്പം ചേർന്ന്  ആരംഭിച്ച മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. സഹോദരിമാർ ചേർന്ന് എജി വ്‌ളോഗ്‌സ് എന്ന ഒരു യൂട്യൂബ് ചാനലും  നടത്തുന്നുണ്ട്. നേരത്തെ ബിഗ്‌ബോസ് സീസൺ രണ്ടിൽ മത്സരാർത്ഥികളായും ഇരുവരും എത്തിയിരുന്നു. 

എന്നാൽ ഇപ്പോൾ  മുത്തശ്ശിയുടെ വിയോഗ വാർത്തയെ കുറിച്ച് സോഷ്യൽ മീഡിയയിൽ കുറിപ്പുമായെത്തിയിരിക്കുകയാണ് അമൃത. ‘ഞങ്ങൾടെ ഈ സുന്ദരി പാട്ടുപെട്ടി ഭഗവാന്റെ അടുത്തേക്ക് പോയി … ഞങ്ങളുടെ പൊന്നു അച്ഛമ്മ എന്റെ ആദ്യ സംഗീത ഗുരു… പപ്പുവിന്റെ മുത്തശ്ശി ..! ഇനി അച്ഛമ്മയുടെ ഈ ശബ്ദം സ്വർഗത്തിൽ ഭഗവാന് വേണ്ടി’ എന്നാണ് അമൃത സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്.

മലയാളി പ്രേക്ഷകർക്കും പ്രിയ നടൻ ബാലയുമായി അമൃത പ്രണയത്തിലാവുകയും ഇരുവരും  വിവാഹിതർ ആവുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരും പിന്നീട്  വേർ പിരിയുകയായിരുന്നു. ഈ ബന്ധത്തിൽ  ഇരുവർക്കും ഒരു മകളുണ്ട്. അവന്തിക എന്നാണ് മകളുടെ പേര്. അമൃതയും കുടുംബവും മകളെ പാപ്പു എന്നാണ്  സ്‌നേഹത്തോടെ വിളിക്കുന്നത്.  പാപ്പു ഇടയ്ക്ക് യൂട്യൂബ് വീഡിയോകളിലും അമൃതയുടെയും അഭിരാമിയുടെയും സോഷ്യൽ മീഡിയകളിലും എത്താറുണ്ട്.

Singer amritha suresh share sad news in her house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക