രോഹിത് ഷെട്ടി സംവിധാനം ചെയ്ത രണ്‍വീണ്‍ സിംങ് പോലീസ് വേഷത്തില്‍ നായകനായെത്തുന്ന സിംബയുടെ ട്രെയിലര്‍ പുറത്തു വിട്ടു. രണ്‍വീര്‍ സിംങ് ആദ്യമായാണ് പോലീസ് വേഷത്തില്‍ എത്തുന്ന പ്രത്യേകതയും സിനിമയക്കുണ്ട്. നായികയായി രണ്‍വീറിനൊപ്പം എത്തുന്നത് സെയ്ഫ് അലി ഖാന്റെ മകള്‍ സാറാ അലി ഖാന്‍ ആണ്. ജൂനിയര്‍ എന്‍ടിആര്‍ നായകനായി 2015ല്‍ പുറത്തിറങ്ങിയ ടെമ്പര്‍ എന്ന തെലുങ്ക് ചിത്രത്തിന്റെ ഹിന്ദി പതിപ്പാണ് സിംബ.
ചിത്രത്തില്‍ അജയ് ദേവ് ഗണ്‍, സോനു സൂദ് എന്നിവര്‍ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. വിവാഹത്തിന് ശേഷം ഇറങ്ങുന്ന രണ്‍വീറിന്റെ ആദ്യ ചിത്രമാണ് സിംബ. അഴിമതിക്കാരനായ പൊലീസ് ഉദ്യോഗസ്ഥനായ സഗ്രാം ബലേറാവു എന്ന് കഥാപാത്രത്തെയാണ് രണ്‍വീര്‍ അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ തുടക്കത്തില്‍ അഴിമതിക്കാരനായാണ് എത്തുന്നതെങ്കിലും താന്‍ സഹോദരിയെ പോലെ കരുതിയിരുന്ന പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായി മരിക്കുന്നതോടെ സ്ത്രീകളുടെ സംരക്ഷണത്തിനായി പോരാടുന്ന പൊലീസുകാരനായി മാറുന്നതാണ് രണ്‍വീറിന്റെ കഥാപാത്രവും ചിത്രത്തിന്റെ പ്രമേയവും എന്നാണ് സൂചന.