ഒരു കോണ്ടം കമ്പനിയുടെ ബ്രാന്റ് അമ്പാസിഡറായ ബോളിവുഡിലെ ആദ്യത്തെ താരമെന്ന പേരിൽ ആദ്യം വാർത്തകളിൽ ഇടം പിടിച്ച താരമായിരുന്നു രണവീർ.പ്രമുഖ ഗർഭനിരോധന ഉറ ബ്രാൻഡായ ഡ്യൂറെക്‌സ് ഇന്ത്യയുടെ പരസ്യത്തിലായിരുന്നു നടൻ അഭിനയിച്ചിരുന്നു. എന്നാൽ ഇനി ആ പരസ്യത്തിൽ നടനെ കാണാനാവില്ല.
2017ൽ പുറത്തിറങ്ങിയ പരസ്യം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. എന്നാൽ ഇപ്പോൾ കരാർ കാലാവധി അവസാനിക്കുന്നതിനും മുൻപ് തന്നെ രൺവീറും ഡ്യൂറെക്‌സും സൗഹാർദപരമായി വേർപിരിഞ്ഞുവെന്ന് ഫോർബ്‌സ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
ദീപികയുമായുള്ള വിവാഹത്തിന് ശേഷം രൺവീറിന്റെ ബ്രാൻഡ് മൂല്യം വർധിച്ചുവെന്നും ഇതിനെത്തുടർന്ന് പ്രതിഫലത്തുക കുത്തനെ ഉയർത്തിയെന്നുമാണ് റിപ്പോർട്ടുകൾ. അതുകൊണ്ടാണ് ഡ്യൂറെക്‌സിന്റെ പരസ്യത്തിൽ നിന്ന് താരം പിന്മാറിയതെന്ന് അഭ്യൂഹമുണ്ട്
രൺവീറിന്റെയും ദീപികയുടെയും വിവാഹത്തിന് ഡ്യൂറെക്‌സ് ഇന്ത്യ ആശംസകൾ അറിയിച്ച് ട്വീറ്റ് ചെയ്തത് വൻ വാർത്തയായിരുന്നു.വീ ഹാവ് ഗോട്ട് യൂ കവേഡ് , താങ്ക് യൂ ഫോർ ഒഫീഷ്യലി പുട്ടിങ്ങ് എ റിങ്ങ് ഓൺ ഇറ്റ് എന്ന് ഡ്യൂറക്‌സിന്റെ ആശംസ സോഷ്യൽമീഡിയ ഏറ്റടെുത്തിരുന്നു.
രോഹിത് ഷെട്ടി സംവിധാനം ചെയ്ത സിംബ, സോയ അക്തർ ഒരുക്കിയ ഗലി ബോയ് എന്നിവയായിരുന്നു രൺവീറിന്റെ ഏറ്റവും പുതിയ റിലീസുകൾ. ഇരു ചിത്രങ്ങളും ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത പത്മാവതായിരുന്നു ദീപിക അവസാനമായി വേഷമിട്ട ചിത്രം. പിന്നീട് വിവാഹത്തോടനുബന്ധിച്ച് ദീപിക സിനിമയിൽ നിന്ന് ഒരു ചെറിയ ഇടവേളയെടുത്തു. മേഘ്‌ന ഗുലസാര് ഒരുക്കുന്ന ചപകിലാണ് ദീപികയിപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ആസിഡ് ആക്രമണത്തിൽ നിന്ന് അതിജീവിച്ച ലക്ഷ്മി അഗർവാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണിത്.