നടിയും ഗായികയുമായ ശ്രുതി ഹാസനും കാമുകന്‍ ശാന്തനു ഹസാരികയും വേര്‍പിരിഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ മാസമാണ് ഇരുവരും പിരിഞ്ഞത്. വ്യക്തിപരമായ കാരണങ്ങളാലാണ് ബന്ധം അവസാനിപ്പിച്ചതെന്നും സൗഹാര്‍ദ്ദപരമായി തന്നെയാണ് പിന്മാറിയതെന്നും ഇരുവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു
ശ്രുതിയും ശാന്തനുവും ഏതാനും നാളുകള്‍ക്ക് മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തിരുന്നു. 'ഇതൊരു യാത്രയാണ്, എന്നെയും മറ്റുള്ളവരെയും കുറിച്ച് ഞാന്‍ ഒരുപാട് പഠിച്ചു. നമ്മള്‍ ആരാണ്, എന്താണ് എന്നത് കൊണ്ട് ഒരിക്കലും മറ്റൊരാളോട് ക്ഷമ ചോദിക്കരുത്. അടുത്തിടെ ശ്രുതി സമൂഹമാദ്ധ്യമത്തില്‍ കുറിച്ചു. ശ്രുതിയും ടാറ്രു ആര്‍ട്ടിസ്റ്റായ ശാന്തനുവും നാലുവര്‍ഷമായി പ്രണയത്തിലായിരുന്നു ഇരുവരും ഒരുമിച്ചുള്ള പാട്ടും വീഡിയോയും സമൂഹമാദ്ധ്യമത്തില്‍ ശ്രദ്ധ നേടിയിരുന്നു.
ശാന്തനുവുമായി ബന്ധപ്പെട്ടു പ്രതികരിക്കാന്‍ ഇപ്പോള്‍ കഴിയില്ലെന്ന് ശ്രുതി ഹാസന്‍ പറയുന്നു. ശാന്തനുവിനു ഒപ്പമുള്ള എല്ലാ ചിത്രങ്ങളും ശ്രുതി നീക്കം ചെയ്തിട്ടുണ്ട്.