Latest News

തന്റെ ഫിറ്റനസ്സ് രഹസ്യം വെളിപ്പെടുത്തി ബോളിവുഡ് താരം ദീപിക പദുക്കോണ്‍

Malayalilife
തന്റെ ഫിറ്റനസ്സ് രഹസ്യം വെളിപ്പെടുത്തി ബോളിവുഡ് താരം ദീപിക പദുക്കോണ്‍

ബോളിവുഡിന്റെ പ്രിയ താരമാണ് നടി ദീപിക പദുക്കോണ്‍. ബോളിവുഡിലു തെന്നിന്ത്യന്‍ സിനിമ ലോകത്തും നിരവധി ആരാധകരും താരത്തിനുണ്ട്.അഭിനയം പോലെതന്നെ ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ബോളിവുഡ് താരങ്ങളെല്ലാം അതീവ ശ്രദ്ധാലുക്കളാണ്. ജിമ്മിനു പോകുന്നതും ഡയറ്റിന്റെ കാര്യത്തിലും അവര്‍ ഒരു തരത്തിലുമുള്ള വിട്ടുവീഴ്ച വരുത്താറില്ല. താരങ്ങളുടെ വര്‍ക്കൗട്ട് വീഡിയോയും യോഗാ ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടേയും മറ്റും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. . ആരാധകര്‍ക്കായി ദീപിക തന്റെ വര്‍ക്കൗട്ട് ചിത്രങ്ങള്‍ പുറത്തു വിടാറുമുണ്ട്.

ഭക്ഷണകാര്യത്തില്‍ ഏറെ നിയന്ത്രണമുള്ളയാളാണ് ദീപിക. ഒരിക്കലും വാരിവലിച്ചു കഴിക്കില്ലെന്നു മാത്രമല്ല ഇഷ്ടമുള്ള ഭക്ഷണമായാല്‍ പോലും വേണ്ടെന്നു വയ്ക്കാന്‍ തയാറാണ്. ആരോഗ്യപ്രദമായ ഭക്ഷണത്തിനാണ് ദീപിക പ്രാധാന്യം നല്‍കുന്നത്. ഇപ്പോള്‍ തന്റെ സൗന്ദര്യത്തിനും മെലിഞ്ഞ ശരീരത്തിനും പിന്നിലെ രഹസ്യം ആരാധകരോട് വെളിപ്പെടുത്തിയിരിക്കുക.ാണ്  താരം

സാധാരണ ഡയറ്റ് ഭക്ഷണങ്ങളില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ് ദീപികയുടെ മെനു. രണ്ട് കോഴിമുട്ടയുടെ വെള്ളയും കൊഴുപ്പ് കുറഞ്ഞ പാലുമാണ് രാവിലത്തെ ഭക്ഷണം. ഉച്ചയ്ക്ക് ഗ്രില്‍ ചെയ്ത മീന്‍,വെജിറ്റബിള്‍ സാലഡ്. എണ്ണയുടെ ഉപയോഗം വളരെ കുറവാണ്.രാത്രിയില്‍ ചപ്പാത്തിയും പരിപ്പ് കറിയും. ഉറങ്ങുന്നതിനും മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ ഭക്ഷണം കഴിക്കാന്‍ താരം ശ്രദ്ധിക്കാറുണ്ട്. ഇടനേരത്ത് വെള്ളവും പഴങ്ങളും കഴിക്കാറുണ്ട്. എണ്ണയെ പോലെ മധുരപലഹാരങ്ങള്‍ പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കാറുണ്ട് താരം.

Read more topics: # deepika padukone ,# diet
deepika padukone diet

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക