മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സീമ ജി നായർ. നിരവധി സിനിമകളിലൂടെയും പരമ്പരകളിളുടെയൂം താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഏറെ സജീവയായ താരം പങ്കുവയ്ക്കാറുള്ള വിശേഷങ്ങൾ എല്ലാം തന്നെ ശ്രദ്ധ നേടാറുണ്ട്. എന്നാൽ ഇപ്പോൾ കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ എത്തിയാണ് നടി പ്രഭുലാലിനെ കണ്ട വിശേഷമാണ് താരം തന്റെ ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
സീമ ജി നായരുടെ കുറിപ്പ് ഇങ്ങനെ,
ശുഭദിനം ..ഇന്നലെ കോഴിക്കോട് MVR ഹോസ്പിറ്റലില്‍ ഞാന്‍ പ്രഭുവിനെ കാണാന്‍ പോയിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ ഡ്രെസ്സിംഗ് റൂമില്‍ ആയിരുന്നു. ജീവിതത്തില്‍ പരീക്ഷണങ്ങളിലൂടെയായിരുന്നു അവന്റെ യാത്ര. അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും കാന്‍സറിന്റെ രൂപത്തില്‍ അടുത്ത വേദനയും. ഈ വേദനകള്‍ക്കിടയിലും അവന്‍ ചിരിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം അവനോടൊപ്പം ചിലവഴിച്ചു അവിടുന്ന് യാത്രയാവുമ്പോള്‍ അവന്‍ കയ്യില്‍ മുറുകെ പിടിച്ച ഒരു ശിവലിംഗം കണ്ടു. അവന്‍ ഭഗവാനെ മുറുകെ പിടിച്ചിരിക്കുകയാണ്.
മഹാദേവന്‍ പ്രഭുവിനെ രക്ഷിക്കട്ടെ. MVR ഇല്‍ നിന്നും ഇറങ്ങുമ്പോള്‍ മനസ് അവിടുത്തെ മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ നാരായണന്‍ കുട്ടി വാരിയരിലും. മറ്റെല്ലാ ഡോക്ടര്‌സിലും. ഈശ്വരനിലും അര്‍പ്പിക്കുകയായിരുന്നു. ഈ യാത്രയില്‍ എന്നോടൊപ്പം കുറച്ചുമുഖങ്ങള്‍ ഉണ്ടായിരുന്നു. അവരെ കുറിച്ചും എനിക്കെഴുതണം. അത് വരും ദിവസങ്ങളില്‍