Latest News

ഛത്തീസ്‌ഗഢിൽ തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് സംഘം ദുരിതത്തിൽ'! ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിന് കാരണമായ പത്രവാർത്ത ഇതാണ്; ചിത്രത്തിലെ വില്ലൻ പേടിയാണ്; ചിത്രം റിലീസിനെത്തിയപ്പോൾ പിന്നാമ്പുറ കഥകൾ പങ്ക് വച്ച് തിരക്കഥാകൃത്ത് ഹർഷാദ് എഴുതിയ കുറിപ്പ് വായിക്കാം

Malayalilife
ഛത്തീസ്‌ഗഢിൽ തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് സംഘം ദുരിതത്തിൽ'! ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിന് കാരണമായ പത്രവാർത്ത ഇതാണ്; ചിത്രത്തിലെ വില്ലൻ പേടിയാണ്; ചിത്രം റിലീസിനെത്തിയപ്പോൾ പിന്നാമ്പുറ കഥകൾ പങ്ക് വച്ച് തിരക്കഥാകൃത്ത് ഹർഷാദ് എഴുതിയ കുറിപ്പ് വായിക്കാം

മമ്മൂട്ടി നായകനായെത്തുന്ന ഖാലിദ് റഹ്മാൻ ചിത്രം ഉണ്ട തീയേറ്ററുകളിലേക്കെത്തി യിരിക്കുകയാണ്. അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയത് ഹർഷാദ് ആണ്. ചിത്രം ആദ്യ ദിനം മികച്ച പ്രതികരണം നേടുമ്പോൾ ഉണ്ടയുടെ കഥയ്ക്കാധാരമായ യഥാർഥ സംഭവത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് തിരക്കഥാകൃത്ത് ഹർഷാദ്.

ഒരു കുഞ്ഞു സംഭവമായിരിക്കാം ചിലപ്പോൾ ഒരു സിനിമയുടെ പിറവിക്ക് ഹേതുവാകുന്നത്. അത്തരത്തിൽ ഉണ്ട എന്ന മമ്മൂട്ടി നായകനായ ചിത്രത്തിന് കാരണം ഒരു പത്രവാർത്തയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ഹർഷാദ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസുകാരുടെ കഥയാണ് ഉണ്ടയിലൂടെ പ്രധാനമായും പറയുന്നത്.

2014ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഛത്തീസ്‌ഗഢിൽ ഡ്യൂട്ടിക്ക് പോയ പൊലീസുകാരുടെ ദുരിത ജീവിതത്തെപ്പറ്റി ഒരു പ്രമുഖ പത്രത്തിൽ വന്ന വാർത്തയാണ് ഉണ്ട എന്ന ചിത്രത്തിന്റെ പിറവിക്ക് കാരണം. ആ പത്രവാർത്തയും ഹർഷാദ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം ഇന്നാണ് തീയേറ്ററുകളിലെത്തിയത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം 
ഇതാണാ പത്രവാർത്ത. 'ചത്തിസ്ഗഡിൽ തെരെഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയ പൊലീസ് സംഘം ദുരിതത്തിൽ. ' 2014 ലെ ലോകസഭാ ഇലക്ഷനോടനുബന്ധിച്ച് പ്രസിദ്ധീകരിക്കപ്പെട്ട ഈ ബോക്സ് ഐറ്റത്തിന്റെ ചുവട് പിടിച്ചാണ് ഖാലിദ് റഹ്മാൻ അന്നേ യാത്ര തുടങ്ങിയത്. അതിനിടയിൽ അവൻ 'അനുരാഗ കരിക്കിൻവെള്ളം' ചെയ്ത് പ്രേക്ഷകരുടെയും ക്രിട്ടിക്സിന്റെയും അംഗീകാരം നേടിയെടുത്തു.

പിന്നീട് 2016 ലാണ് തിരക്കഥാകൃത്ത് എന്ന നിലയിൽ ഞാൻ ഈ യാത്രയിൽ റഹ്മാന്റെ കൂടെ ചേരുന്നത്. ഒരു യഥാർത്ഥ സംഭവത്തെ ബേസ് ചെയ്തുകൊണ്ട് എഴുതേണ്ട സിനിമ എന്നതിനേക്കാൾ ഇയ്യൊരു പ്രൊജക്ടിൽ എന്നെ ആകർഷിച്ചത് ഞങ്ങൾ തമ്മിൽ അന്ന് നടന്ന ഒരു സംഭാഷണമാണ്. അപ്പോൾ റഹ്മാനേ ഈ സിനിമയിലെ വില്ലനാരാണ്..? ഭയം. പേടി... പേടിയാണ് ഇതിലെ വില്ലൻ ഭയം പലതരത്തിലാണല്ലോ.

മനുഷ്യന്മാര് തമ്മിൽ തമ്മിലുള്ളത്, മനുഷ്യർക്ക് മനുഷ്യരല്ലാത്തവരോടുള്ളത്. സ്റ്റേറ്റിന് മനുഷ്യരോടുള്ളത്., മനുഷ്യർക്ക് സ്റ്റേറ്റിനോടുള്ളത്, അങ്ങിനെ ഭയം പലവിധം!. Fear is a major weapon of domination in the new world എന്ന് പണ്ടാരാണ്ടോ പറഞ്ഞു വെച്ചിണ്ടുണ്ടല്ലോ.:) പിന്നീട് സംഭവം നടന്ന സ്ഥലമായ ബസ്തറിലേക്കുള്ള യാത്രകൾ. സിനിമക്ക് ആവശ്യമായത് തേടിയുള്ള യാത്രകൾ. ഏത് നിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയിൽ ജീവിക്കുന്ന ജനങ്ങളെ കണ്ടു. ഏത് ഘട്ടത്തിലും ഒറ്റുകാരനായോ ഭീകരവാദിയായോ മുദ്ര കുത്തപ്പെടാൻ പരുവപ്പെട്ട മനുഷ്യരെ കണ്ടു. ഇത് അവരുടെയും കൂടി സിനിമയാണ്.

നമുക്കറിയാത്ത ജീവിതങ്ങളെല്ലാം നമുക്ക് കെട്ടുകഥകളാണെന്നല്ലേ പഴമൊഴി. പിന്നീട് 2018 ൽ #മമ്മൂക്ക ഈ യാത്രയിൽ ജോയിൻ ചെയ്തതോടെ കാര്യങ്ങൾ വേഗത്തിലായി. കൃഷ്ണൻ സേതുകുമാർ പ്രൊഡ്യൂസറായി വന്നു. സജിത്ത് പുരുഷന്റെ ക്യാമറ, പ്രശാന്ത് പിള്ളയുടെ മ്യൂസിക്, ശ്യാം കൗശലിന്റെ ആക്ഷൻ, അങ്ങിനെ പരിചയസമ്പന്നരായ ക്രൂ മെമ്പേഴ്സ് വന്നു. ചെറുപ്പക്കാരും താരതമ്യേന പുതുക്കക്കാരുമായ സഹതാരങ്ങൾ വന്നു. കേരളത്തിലും കർണാടകയിലും ചത്തിസ്ഗഡിലുമായുള്ള ചിത്രീകരണങ്ങൾ. ഒടുവിൽ ഇന്ന് ആ സിനിമ ഉണ്ട എന്ന പേരിൽ നിങ്ങളുടെ മുന്നിലേക്കെത്തുന്നു. കാണുക. അഭിപ്രായം അറിയിക്കുക . സ്നേഹം

 

 

Script writer Harshad facebook post about Unda movie

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES