തെന്നിന്ത്യന്‍ സിനിമാ പ്രക്ഷകരുടെ മനം കവര്‍ന്ന താരമാണ് സമീറ റെഡ്ഡി. ബോളിവുഡില്‍ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ചെയ്ത താരം ഗൗതം മേനോന് സംവിധാനം ചെയ്ത വാരണം ആയിരത്തില്‍ സൂര്യയുടെ നായികയായാണ് വേഷമിട്ടിരുന്നത്. ചിത്രത്തില്‍ സമീറ അവതരിപ്പിച്ച മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമായ താരം തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ സമീറ ഇപ്പോള്‍ തന്റെ ഇഷ്ടങ്ങൾ കണ്ടെത്താൻ സാധിച്ചതിനെപ്പറ്റി ഒരു കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം.ഗുങ്കുരുവും കയ്യിലേന്തിയിരിക്കുന്ന ഒരു ചിത്രവും താരം കുറിപ്പിനൊപ്പം പങ്കുവച്ചിരിക്കുകയാണ്.
‘ഈ ലോക്ക് ഡൗൺ കാലത്ത് താല്പര്യമുള്ള എന്തെങ്കിലും കണ്ടെത്താൻ നിങ്ങൾക്ക് സാധിച്ചോ? കഴിഞ്ഞുപോയ ഈ വർഷങ്ങളിലെല്ലാം എനിക്ക് നഷ്ടപ്പെട്ട എന്റെ ഇഷ്ടങ്ങൾ വീണ്ടും കണ്ടെത്താൻ എനിക്ക് സാധിച്ചു. എന്റെ പൊയ് പരിശീലനം(പരമ്പരാഗത നൃത്തരൂപം), നിറഞ്ഞുനിൽക്കുന്ന ഗുങ്കുരുവിന്റെ ശബ്ദം, ആലാപനം(ഞാൻ ഒരു ബാത്ത്റൂം ഗായികയാണ്), കുട്ടികൾക്കൊപ്പമുള്ള നൃത്തചുവടുകൾ അങ്ങനെ നീളുന്നു പട്ടിക. കൂടാതെ വീഡിയോകൾ എഡിറ്റ് ചെയ്യാൻ ഞൻ ഇഷ്ടപെടുന്നുവെന്നു തിരിച്ചറിഞ്ഞത് ഇപ്പോഴാണ്. വീഡിയോ എഡിറ്റിംഗ് എന്റെ വലിയൊരു ഇഷ്ടമായി മാറിക്കഴിഞ്ഞു.
മാത്രമല്ല, ഞങ്ങളുടെ ക്രേസി മെസ്സി മാമ, സാസി സാസു സീരീസുകൾ പിറന്നത് ഈ സമയത്താണ്. എനിക്കറിയാം 2020 ഒരു കുഴപ്പത്തിന്റെ വർഷമായിട്ടാണ് കാണപ്പെടുന്നതെന്ന്, എന്നാൽ ഇത് ഉള്ളിലുള്ള അറിയാത്ത കഴിവുകളെ കാണിച്ചുതന്നു’. സമീറ റെഡ്ഡി കുറിക്കുന്നു.