ആവേശം' തന്നിൽ നിന്നും വിട്ടുപോകുന്നില്ല; സുഷിൻ ശ്യാമിനും അഭിനന്ദനം; ഫഹദ് ചിത്രത്തെ പ്രശംസിച്ചു നടി സാമന്ത; ചിത്രത്തിലെ ഹിറ്റ് ഗാനമായ ഇല്ലുമിനാറ്റിയും പങ്കുവെച്ചു

Malayalilife
ആവേശം' തന്നിൽ നിന്നും വിട്ടുപോകുന്നില്ല; സുഷിൻ ശ്യാമിനും അഭിനന്ദനം; ഫഹദ് ചിത്രത്തെ പ്രശംസിച്ചു നടി സാമന്ത; ചിത്രത്തിലെ ഹിറ്റ് ഗാനമായ ഇല്ലുമിനാറ്റിയും പങ്കുവെച്ചു

ഹദ് ഫാസിൽ ചിത്രം ആവേശത്തെ പ്രശംസിച്ചു നടി സാമന്ത. ചിത്രം തന്നിൽ നിന്ന് വിട്ടുപോകുന്നില്ലെന്നാണ് നടി പറയുന്നത്. കൂടാതെ എല്ലാവരും ആവേശം കാണണമെന്നും പറയുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയായി ആവേശത്തിന്റെ പോസ്റ്ററും പങ്കുവെച്ചിട്ടുണ്ട്. ആവേശത്തിന്റെ സംഗീത സംവിധായകൻ സുഷിൻ ശ്യാമിനെ അഭിനന്ദിക്കുന്നുമുണ്ട്. ജീനിയസ് എന്നാണ് സുഷിനെ വിശേഷിപ്പിച്ചത്. ചിത്രത്തിലെ ഹിറ്റ് ഗാനമായ ഇല്ലുമിനാറ്റിയും പങ്കുവെച്ചിട്ടുണ്ട്.

ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. സിനിമയുടെ പേര് പോലെ തിയറ്ററുകളിൽ ആവേശമാവുകയാണ് ചിത്രം. ഏപ്രിൽ 11 ന് റിലീസ് ചെയ്ത ആവേശം 100 കോടിയിലേക്ക് അടുക്കുകയാണ്. 76 കോടിയാണ് ഒമ്പത് ദിവസത്തെ കളക്ഷൻ. അധികം വൈകാതെ തന്നെ ചിത്രം 100 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. അഞ്ച് ദിവസം കൊണ്ടാണ് 50 കോടിയിലെത്തിയത്.

രോമഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രമാണ് ആവേശം. ഫഹദ് നായകനായെത്തിയ ചിത്രത്തിൽ ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, റോഷൻ, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അൻവർ റഷീദ് എന്റർടൈന്മെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും നസ്രിയ നസീമും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Read more topics: # സാമന്ത
Samantha about avesham

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES