മലയാള സിനിമ ഇത് വരെ കാണാത്ത വമ്പൻ ഗ്രാഫിക്‌സ് വിസ്മയം; പോക്കിരിരാജയിൽ കണ്ട മമ്മൂട്ടിയെ ആയിരിക്കില്ല മധുരരാജയിൽ നിങ്ങൾ കാണാൻ പോകുന്നത്; ചിത്രം സൂപ്പർ ഹിറ്റാവുമെന്ന് മനോഹരൻ മംഗളോദയമെന്ന സലീംകുമാർ

Malayalilife
topbanner
മലയാള സിനിമ ഇത് വരെ കാണാത്ത വമ്പൻ ഗ്രാഫിക്‌സ് വിസ്മയം; പോക്കിരിരാജയിൽ കണ്ട മമ്മൂട്ടിയെ ആയിരിക്കില്ല മധുരരാജയിൽ നിങ്ങൾ കാണാൻ പോകുന്നത്; ചിത്രം സൂപ്പർ ഹിറ്റാവുമെന്ന് മനോഹരൻ മംഗളോദയമെന്ന സലീംകുമാർ

ലൂസിഫർ ഇറങ്ങി വമ്പൻ ഹിറ്റായതോടെ. ആരാധകരുടെ കാത്തിരിപ്പെല്ലാം ഇനി മമ്മൂട്ടി കേന്ദ്ര കഥാപാത്രമാകുന്ന മധുരരാജയ്ക്ക് വേണ്ടിയുള്ളതാണ്. റിലീസിങ് അടുത്തതോടെ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളും പൊടിപൊടിക്കുകയാണ്. ചിത്രം സൂപ്പർ ഹിറ്റാകുമെന്നാണ് നടൻ സലിം കുമാർ പറയുന്നത്. മധുരരാജയുടെ പ്രമോഷന്റെ ഭാഗമായി ഉള്ള റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'മലയാള സിനിമ ഇത് വരെ കാണാത്ത വമ്പൻ ഗ്രാഫിക്‌സ് വിസ്മയം ആണ് ചിത്രത്തിൽ ഒരുങ്ങുന്നത്. പോക്കിരിരാജയിൽ കണ്ട മമ്മൂട്ടിയെ ആയിരിക്കില്ല മധുരരാജയിൽ നിങ്ങൾ കാണാൻ പോകുന്നത്. ചിത്രം സൂപ്പർ ഹിറ്റാവും.' സലിം കുമാർ പറഞ്ഞു. ചിത്രത്തിൽ മനോഹരൻ മംഗളോദയം എന്ന കഥാപാത്രമായി സലിം കുമാറുമുണ്ട്. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് മധുരരാജ. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം തമിഴ് താരം ജയ്യും പ്രധാന വേഷത്തിലെത്തുന്നു. കൂടാതെ ബോളിവുഡ് താരം സണ്ണി ലിയോണും ചിത്രത്തിൽ ഒരു ഐറ്റം നമ്പരുമായി എത്തുന്നുണ്ട്.

ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് നെൽസൺ ഐപ്പാണ്. നെടുമുടി വേണു, സിദ്ദിഖ്, സലിം കുമാർ, വിജയരാഘവൻ, അജു വർഗീസ്, ജയ്, ജഗപതി ബാബു, നരേൻ, രമേശ് പിഷാരടി, കലാഭവൻ ഷാജോൺ, നോബി, ജോൺ കൈപ്പള്ളിൽ, സന്തോഷ് കീഴാറ്റൂർ, അനുശ്രീ, മഹിമ നമ്പ്യാർ, ഷംന കാസിം, രേഷ്മ അന്ന രാജൻ, തെസ്‌നി ഖാൻ, പ്രിയങ്ക എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം ഏപ്രിൽ 12 ന് തിയേറ്ററുകളിലെത്തും.

Salim kumar about Maduraraja and Mammookka

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES