Latest News

ഗ്രീന്‍ ഇന്ത്യ ക്യാംപെയിന്റെ ഭാഗമായി ട്രീ ചലഞ്ച് ഏറ്റെടുത്ത് സായി പല്ലവി: മരം നടുന്ന ചിത്രം പങ്ക് വച്ച് സഹതാരങ്ങളായ സാമന്തയേയും റാണയേയും ചലഞ്ച് ചെയ്ത് നടി

Malayalilife
ഗ്രീന്‍ ഇന്ത്യ ക്യാംപെയിന്റെ ഭാഗമായി ട്രീ ചലഞ്ച് ഏറ്റെടുത്ത് സായി പല്ലവി: മരം നടുന്ന ചിത്രം പങ്ക് വച്ച് സഹതാരങ്ങളായ സാമന്തയേയും റാണയേയും ചലഞ്ച് ചെയ്ത് നടി

തെലുങ്ക് സിനിമാ ലോകത്ത് ഇപ്പോള്‍ ഗ്രീന്‍ ചലഞ്ച് ഇന്ത്യയാണ് വൈറലായി മാറിയിരുന്നു.നാഗാര്‍ജുനയുടെ മകന്‍ അഖില്‍, സഹോദരന്‍ നാഗ ചൈതന്യയെയാണ് ചലഞ്ച് ചെയ്തത് വാര്‍ത്തയുമായിരുന്നു. ഇപ്പോളിതാമലയാളത്തിലും തമിഴകത്തും തെലുങ്ക് സിനിമാ ലോകത്തുമെല്ലാം നിരവധി ആരാധകരുള്ള പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം സായി പല്ലവി ഗ്രീന്‍ ഇന്ത്യ ക്യാംപെയിന്റെ ഭാഗമായി നടത്തപ്പെടുന്ന ട്രീ ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്.

താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ഒരു മരം നടുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താന്‍ ഗ്രീന്‍ ഇന്ത്യ ക്യാംപെയിന്റെ ഭാഗമായ കാര്യം സായി വെളിപ്പെടുത്തിയത്.വരുണ്‍ തേജാണ് ഗ്രീന്‍ ഇന്ത്യ ക്യാംപെയ്ന്റെ ഭാഗമായി സായി പല്ലവിയെ നോമിനേറ്റ് ചെയ്തത്. തന്നെ നോമിനേറ്റ് ചെയ്ത വരുണിന് നന്ദി പറഞ്ഞുകൊണ്ടാണ് സായിയുടെ പോസ്റ്റ്. 

ശുദ്ധവായുവെന്നത് ഭയപ്പെടുത്തുന്ന രീതിയില്‍ ഇല്ലാതായിരിക്കുകയാണ്. അത്കൊണ്ട് എല്ലാവരും ഒരു മരമെങ്കിലും  നട്ടു പിടിപ്പിക്കണം. എന്നതാണ് സായി പല്ലവിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ ഉള്ളടക്കം. ഒപ്പം തെന്നിന്ത്യന്‍ താര സുന്ദരി സാമന്തയേയും തന്റെ സഹതാരമായ റാണ ദഗ്ഗുപതിയേയും ട്രീ ചലഞ്ചിന് താരം നോമിനേറ്റ് ചെയ്യുകയും ചെയ്തു

വിരാടപര്‍വ്വമെന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. മലയാളത്തിന് പിന്നാലെയായി അന്യഭാഷയിലേക്ക് പ്രവേശിച്ച സായ് പല്ലവിക്ക് മികച്ച അവസരങ്ങളാണ് ലഭിച്ചത്. കലി, അതിരന്‍ തുടങ്ങിയ മലയാള ചിത്രങ്ങളിലാണ് താരം ഇതുവരെ അഭിനയിച്ചത്. സൂര്യ നായകനായെത്തിയ എന്‍ജികെയായിരുന്നു താരത്തിന്റെതായി അടുത്തിടെ എത്തിയ തമിഴ് ചിത്രം. തെന്നിന്ത്യന്‍ ഭാഷകളിലെല്ലാമായി നിറഞ്ഞുനില്‍ക്കുകയാണ് സായ് പല്ലവി.

Sai Pallavi takes up the Green India challenge

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES