മലയാളി പ്രേക്ഷകരുടെയടക്കം പ്രിയങ്കരിയായ ഒരു താരമാണ് സായ് പല്ലവി. സ്വാഭാവിക പ്രകൃതത്തിലാണ് പൊതു വേദിയിലും സിനിമാ ചടങ്ങിലും ഒക്കെ നടി എത്താറുള്ളത്. മുംബൈ വിമാനത്താവളത്തില്‍ എത്തിയ നടിയുടെ വീഡിയോയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. മേക്കപ്പില്ലാതെ സാധാരണ പോലെ വന്ന നടി സായ് പല്ലവിയുടെ പുതിയ ആ വീഡിയോയും ഹിറ്റായിരിക്കുകയാണ്.
സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് തണ്ടേല്‍. തണ്ടേല്‍ ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേത്.
സായ് പല്ലവി നായികയാകുമ്പോള്‍ തണ്ടേല്‍ ചിത്രത്തില്‍ നായികയാകുന്നത് നാഗചൈതന്യയാണ്. സ്വന്തം അവകാശങ്ങള്‍ക്കായി പോരാടുന്ന യുവതിയായ കഥാപാത്രമായിട്ടാണ് സായ് പല്ലവി തണ്ടേലില്‍ നായികയാകുന്നത്. നായകനായ നാഗചൈതന്യക്ക് പ്രതിഫലം ഏഴ് കോടിയായിരിക്കും എന്ന് വ്യക്തമായിട്ടുണ്ടെങ്കിലും സായ് പല്ലവിക്ക് ലഭിക്കുന്ന തുക എത്രയെന്ന് പുറത്തുവിട്ടിട്ടില്ല എന്നാണ് ടോളിവുഡ് ഡോട് കോമിന്റെ റിപ്പോര്‍ട്ട്. സംവിധായകന്‍ ചന്ദൂ മൊണ്ടേടിയുടെ പുതിയ ചിത്രമായ തണ്ടേലില്‍ നാഗചൈതന്യക്ക് വലിയ പ്രതീക്ഷകളാണ് ഉള്ളത് എന്നതിനാല്‍ ആരാധകരും ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
പ്രേമം എന്ന ഹിറ്റ് മലയാള ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നായിക സായ് പല്ലവി നാഗചൈതന്യ നായകനാകുന്ന തണ്ടേലിന് പുറമേ തമിഴിലും ഒരു പ്രധാന വേഷത്തില്‍ എത്താന്‍ തയ്യാറെടുത്തിരിക്കുകയാണ്. ശിവകാര്‍ത്തികേയന്‍ നായകനായി വേഷമിടുന്ന പുതിയ ചിത്രത്തിലാണ് സായ് പല്ലവി പ്രാധാന്യമുള്ള നായികയാകുന്നത്. അമരന്‍ എന്ന പുതിയ ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍ വേറിട്ട ലുക്കിലാണ് എത്തുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്.. കമല്‍ഹാസന്റെ രാജ് കമല്‍ നിര്‍മിക്കുന്ന ചിത്രമായ ശിവകാര്‍ത്തികേയന്റെ അമരന്റെ പ്രധാനപ്പെട്ട ഒരു ലൊക്കേഷന്‍ കശ്മീരാണ്.