സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലാത്ത നടിമാരില്‍ ഒരാളാണ് സായ് പല്ലവി. അപൂര്‍വമായി മാത്രമേ താരം തന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയ വഴി പങ്ക് വക്കാറുള്ളൂ. ഇപ്പോഴിതാ നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം സായ് പല്ലവി തന്റെ പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ്.
ജീവിതത്തിലെ പല സന്ദര്‍ഭങ്ങളിലായി പല സമയങ്ങളിലെടുത്ത ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. എന്റെ ചിന്തകള്‍ പോലെതന്നെ ക്രമരഹിതമായ ചിത്രങ്ങള്‍ എന്നാണ് ഇതിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.
മിറര്‍ സെല്‍ഫിയും ഒരു കുഞ്ഞിനെ എടുത്തിരിക്കുന്ന ചിത്രവും ഇതില്‍ കാണാം. ഒരു ചിത്രത്തില്‍ ആകാശവും കടലുമാണുളളത്. മറ്റൊരു ചിത്രത്തില്‍ വീട്ടുമുറ്റത്തിരുന്ന് സായാഹ്നം ആസ്വദിക്കുന്നതും മറ്റൊന്നില്‍ ആരുടെയോ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതും കാണാം.
അതേസമയം ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സായ് പല്ലവിയുടെ ബോളിവുഡ് ചിത്രമാണ് രാമായണ. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ സിനിമയില്‍ സീതയുടെ കഥാപാത്രമായാണ് സായ് പല്ലവി അഭിനയിക്കുന്നത്. ഇതിന് മുമ്പേ ആമിര്‍ ഖാന്റെ മകന്‍ ജുനൈദ് നായകനായെത്തുന്ന ഏക് ദിന്‍ എന്ന സായ് പല്ലവിയുടെ ചിത്രം പുറത്തിറങ്ങും. നവംബറിലാകും ഈ സിനിമയുടെ റിലീസ്.