Latest News

പെണ്ണിനെ കാണുമ്പോൾ കൺട്രോൾ പോകുന്ന ചേട്ടന്മാരും അനിയന്മാരും എന്നെ സപ്പോർട്ട് ചെയ്ത് പേജിൽ ഇരുന്ന് ബുദ്ധിമുട്ടണ്ട; ചിരിക്കുന്ന മുഖത്തിന് പിറകിൽ വാളെടുക്കാൻ ധൈര്യം ഉള്ള ഒരു മനസും കൂടിയുണ്ട്; ഫേസ്‌ബുക്ക് വഴി അശ്ലീല പരാമർശം നടത്തിയവർക്ക് മറുപടിയുമായി നടി സാധിക

സ്വന്തം ലേഖകൻ
പെണ്ണിനെ കാണുമ്പോൾ കൺട്രോൾ പോകുന്ന ചേട്ടന്മാരും അനിയന്മാരും എന്നെ സപ്പോർട്ട് ചെയ്ത് പേജിൽ ഇരുന്ന് ബുദ്ധിമുട്ടണ്ട; ചിരിക്കുന്ന മുഖത്തിന് പിറകിൽ വാളെടുക്കാൻ ധൈര്യം ഉള്ള ഒരു മനസും കൂടിയുണ്ട്; ഫേസ്‌ബുക്ക് വഴി അശ്ലീല പരാമർശം നടത്തിയവർക്ക് മറുപടിയുമായി നടി സാധിക

സാമൂഹിക മാധ്യമങ്ങളിൽ സജീവമായി ഇടപെടുന്ന നടിമാർക്കും മറ്റ് രംഗങ്ങളിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്കും അശ്ലീല സന്ദശങ്ങൾ ലഭിക്കുന്നത് പലപ്പോഴും വാർത്തയാ കാറുണ്ട്. ഇത്തരം സന്ദേശങ്ങൾക്ക് പലരും അതേ രീതിയിൽ തന്നെ മറുപടികൊടുക്കാറുമുണ്ട്. ഇപ്പോഴിതാ ടെലിവിഷൻ അവതാരകയും നടിയുമൊക്കെയായ സാധിക വേണുഗോപാൽ അശ്ലീല സന്ദേശമയച്ചവർക്ക് അയച്ച ഫേസ്‌ബുക്ക് പോസ്റ്റാണ് ചർച്ചയാകുന്നത്.


ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്നെ കൂടെ കിടക്കാൻ കിട്ടാനായി, ആരുംwe carine support ചെയ്യുകയോ, അതിനായി ശരത്തിനെ ആരും contact ചെയ്യുകയോ വേണ്ട.... ആത്മാർത്ഥതയോടെ സഹായങ്ങൾ ചെയ്യാനും ചാരിറ്റിയിൽ താല്പര്യം ഉള്ളവരും മാത്രം അതിന്റെ ഭാഗം അയാൽ മതി.

പെണ്ണിനെ കാണുമ്പോൾ കൺട്രോൾ പോകുന്ന ചേട്ടന്മാരും അനിയന്മാരും എന്നെ സപ്പോർട്ട് ചെയ്ത് ഈ പേജിൽ ഇരുന്നു ബുദ്ധിമുട്ടണ്ടേ എന്നും വിനീതമായി എല്ലാ മര്യാദതയോടും കൂടി അറിയിക്കുന്നു. നിങ്ങളുടെ ഒക്കെ അമ്മ പെങ്ങന്മാരൊക്കെ എങ്ങനെയാണോ പണിയെടുത്തു ജീവിക്കുന്നത് അതുപോലെ പണിയെടുത്താണ് ഞാൻ അടക്കം ഉള്ള മറ്റു സ്ത്രീകളും ജീവിക്കുന്നത്. ചെയ്യുന്ന തൊഴിൽ അഭിനയം ആയതുകൊണ്ടും അവിടെ കഥാപാത്രങ്ങളിൽ ഉപയോഗിക്കുന്ന വസ്ത്രവും സ്വഭാവവും കണ്ടു അവളുടെ സ്വഭാവം ഇതുപോലെ ആകും എന്ന് കരുതി ഇത്തരം msg അയക്കുന്ന സദാചാരികളോട് ഒന്ന് മാത്രം പറയുന്നു ഈ ചിരിക്കുന്ന മുഖത്തിനു പിറകിൽ വാളെടുക്കാൻ ധൈര്യം ഉള്ള ഒരു മനസും ഉണ്ട്.

ഞാൻ പെണ്ണാണ് പെണ്ണായി തന്നെ ജീവിക്കും മരണം വരെ.
(ഞാൻ സ്‌ക്രീൻഷോട്ട് dlt ചെയ്തത് ആരെയും പേടിച്ചിട്ടല്ല, ഞാൻ കാരണം ഒരു പാവം പയ്യൻ പൊങ്കാല വാങ്ങണ്ടല്ലോ എന്ന് ഓർത്തിട്ടാണ്. ഫോണിൽ നിന്നൊക്കെ ഓരോരുത്തരെ വിളിച്ചു ചീത്ത പറയുമ്പോൾ ഒന്നോർക്കണം ഇത് സൈബർ കാലം ആണെന്ന് )

Sadhika Venugopals facebook post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES