നാടും,വീടും വിട്ട് മാറി നില്‍ക്കുന്ന ഒരു കൂട്ടം കലാസ്‌നേഹികളുടെ ആത്മാര്‍ത്ഥമായ പരിശ്രമമാണ് 23 മിനിറ്റ് ദൈര്‍ഗ്യമുള്ള ഹ്രസ്വ ചിത്രം രുധിരം. ഒരു അതിജീവനത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. അമേരിക്കയിലെ സിനിമാപ്രേമികളുടെ കൂട്ടായ്മയാണ് ഇത്തരത്തിലുള്ള ആശയത്തില്‍ സിനിമ ഒരുക്കാന്‍ തീരുമാനിച്ചത്. പ്രവാസം അത് എവിടെ ആയാലും ഒരു പറിച്ചു നടലാണ്. നേരവും കാലവും നാടും മാറി ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥയാണ് ചിത്രത്തിലൂടെ വരച്ച് കാട്ടുന്നത്. സമകാലീന രാഷ്ട്രീയത്തിന്റെ ചില സത്യങ്ങള്‍ ഈ ചിത്രത്തില്‍ പ്രതിപാതിക്കുന്നുണ്ട്.
ശക്തമായ തിരക്കഥയില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ കഥ കടന്ന് പോകുമ്പോള്‍ കഥയോട് ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന പശ്ചാത്തല സംഗീതമാണ് നല്‍കിയിരിക്കുന്നത്. ന്യൂ യോര്‍ക്കിന്റെ ദൃശ്യ ഭംഗി ഒപ്പിയെടുത്തുകൊണ്ട് ഭംഗിയുള്ള ദൃഷ്യാവിഷ്‌കാരവും ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് നല്‍ക്കുന്നു. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും രതീഷ് ശേഖര്‍ ആണ്. കേന്ദ്ര കഥാ പാത്രങ്ങളെ അവതരിപ്പിച്ച വിശ്വം നായര്‍, അനില്‍ മാത്യു എന്നിവര്‍ അവരവരുടെ കഥാപാത്രങ്ങളോട് പൂര്‍ണ്ണ നീതി പുലര്‍ത്തിയിട്ടുണ്ട്. കൂടാതെ, ടൈറ്റില്‍ സോങ് ആയി റിലീസ് ആയ കാലമേ എന്നെ ഗാനവും രതീഷിന്റെ സ്വരമാധുരിയില്‍ ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു.
ഒരു ഫീച്ചര്‍ ഫിലിമിനോട് കിടപ്പിടിയ്ക്കുന്ന സാങ്കേതിക മികവ് ഈ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരുടെ വിജയമാണ്. ഡ്രാമ ജനുസ്സില്‍ പെടുന്ന ഇ ചിത്രത്തിന്റെ ആസ്വാദനത്തിനു ഹെഡ്‌സെറ്റ് ഉപയോഗിച്ചുള്ള സൂക്ഷ്മ മായ നിരീക്ഷണം ആവശ്യമായി വന്നേക്കാം.