ഗായികയും അവതാരകയുമായ റിമി ടോമി വിവാഹ ബന്ധം വേര്‍പെടുത്തുന്നു എന്ന വാര്‍ത്ത സിനിമാ സംഗീത ലോകത്തെ ഞെട്ടിച്ചിരുന്നു. അതേസമയം പരസ്പര സമ്മതതോടെയുള്ള ഡിവോഴ്‌സ് ആയതിനാല്‍ ഇവര്‍ക്ക് ഉടന്‍ തന്നെ ഡിവോഴ്‌സ് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം റിമി പൊട്ടിച്ചിരിച്ചതും മറ്റുള്ളവരെ
ചിരിപ്പിച്ചതും ഒരു വലിയ സങ്കടക്കടല്‍ ഉള്ളിലൊതുക്കിയാണോ എന്നാണ് ഇപ്പോള്‍ ആരാധകര്‍ ചോദിക്കുന്നത്. ഒരിക്കല്‍ പോലും റിമിയെ സങ്കടപെടുന്ന മുഖത്തോടെ കണ്ടിട്ടില്ലെന്നതാണ് ഇങ്ങനെ ആരാധകര്‍ ചോദിക്കാന്‍ കാരണം.
പ്രശസ്ത ഗായികയും ടെവിവിഷന്‍ താരവുമായ റിമി ടോമിയെ അറിയാത്ത മലയാളികള്‍ കാണില്ല. 2008ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. ഗായികയായി എത്തി അവതാരകയായി പേരേടെത്ത് നടിയായി മാറിയ ആളാണ് റിമി ടോമി. ഏഷ്യാനെറ്റും മഴവില്ലും പോലുള്ള പ്രശസ്തായ ചാനലുകളില്‍ അവതാരകയായും വിധികര്‍ത്താവുമായിട്ടെല്ലാം എത്തി മലയാളി പ്രേക്ഷകരുടെ മനസ് ചുരുങ്ങിയ കാലം കൊണ്ട് റിമി സ്വന്തമാക്കുകയായിരുന്നു.
ഏഴോളം സിനിമകളിലും റിമി വേഷമിട്ടു. തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തില്‍ ജയറാമിന്റെയും കുഞ്ഞിരാമായണത്തില്‍ വിനീതിന്റെ നായികയായും റിമി എത്തി. എപ്പോഴും സ്വതസിദ്ധമായ ചിരിയോടെയല്ലാതെ റിമിയെ ആരും കണ്ടിട്ടില്ല. സ്വയം പൊട്ടിച്ചിരിക്കുന്നതിനൊപ്പം മറ്റുള്ളവരെ ചിരിപ്പിക്കാനും റിമിക്ക് പ്രത്യേക കഴിവായിരുന്നു. റോയിസുമായി കഴിഞ്ഞ വര്‍ഷം ആദ്യം വരെ റിമിക്ക് പ്രശ്‌നമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ പിന്നീടാണ് ഇവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്നാണ് സൂചന. കഴിഞ്ഞ അഞ്ചുവര്‍ഷമായി റിമിക്കെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വൈക്കം വിജയലക്ഷ്മി എന്ന അന്ധഗായികയെ അപമാനിച്ചെന്നും നിലമ്പൂര്‍ പാട്ടുത്സവത്തിടെ സദസിലിരുന്ന വീട്ടമ്മയെ സരിത എസ് നായരോട് ഉപമിച്ച പേരിലും റിമി ഏറെ പഴി കേട്ടിരുന്നു. ഇതിന് പിന്നാലെ നടിയെ ആക്രമിച്ച കേസിലും റിമിയുടെ പേര് ഉയര്‍ന്ന് കേട്ടു. അമേരിക്കന്‍ ഷോയ്ക്കിടെ ദീലിപും കാവ്യയും ബാത്ത്‌റൂമില്‍ സമയം ചിലവഴിച്ചെന്നായിരുന്നു അന്ന് റിമിയുടെ മൊഴി. റിമിക്ക് ഹവാല ബന്ധമുണ്ടെന്ന വാര്‍ത്തകള്‍ എത്തിയതും റിമിയുടെ വീട്ടില്‍ റെയ്ഡ് നടന്നതും വാര്‍ത്തയായിരുന്നു. ഇത്തരം ആരോപണങ്ങള്‍ റിമിയുടെ കുടുംബജീവിത്തെ ബാധിച്ചെന്നാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് എത്തുന്നത്. ബിഗ് ബോസ് താരവും നടനുമായ തരികിട സാബു റിമി ടോമിയെ സ്‌റ്റേജില്‍ പുലയാട്ട് നടത്തുന്ന ഒരുത്തിയെന്ന് വിശേഷിപ്പിച്ചതും ഈ പ്രശ്‌നങ്ങള്‍ക്കിടയിലാണ്. വിവാഹം കഴിഞ്ഞ് 11 വര്‍ഷം കഴിഞ്ഞിട്ടും റോയ്‌സ്-റിമി ദമ്പതികള്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതും ബന്ധം അവസാനിപ്പിക്കാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നു. സ്റ്റേജ് ഷോകളും മറ്റുമായി എപ്പോഴും തിരക്കിലുള്ള റിമിയുമായി ഒത്തുപോകാന്‍ റോയ്‌സിന് ആയില്ലെന്നും സൂചനയുണ്ട്. ഇതിനിടയില്‍ റിമിക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്ന റിപ്പോര്‍ട്ടും എത്തുന്നുണ്ട്. അടുത്തിടെ ഒരു ചാനല്‍ ചര്‍ച്ചയ്ക്ക് ഇടയില്‍ റിമി ടോമി അതിന് കുറിച്ച് പറയുകയും ഉണ്ടായി. എന്നാല്‍ അയാളുടെ പേര് മാത്രം വെളിപ്പെടുത്തിയിട്ടില്ല. ഇത് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ വളരെ ചര്‍ച്ച ചെയ്തിരുന്നു
എന്തായാലും റിമിയും റോയ്‌സും ഒന്നിച്ചു ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണ് എന്നുമാണ് വിവാഹ മോചന ഹര്‍ജിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇക്കഴിഞ്ഞ് 16നായിരുന്നു മ്യുച്വല്‍ കണ്‍സെന്റ് ആയി ഇവര്‍ ഹര്‍ജി നല്‍കിയത്. ഇന്നലെ ഇരുവരും കുടുംബകോടതിയില്‍ എത്തി ചേംബര്‍ കൗണ്‍സിലിങ്ങിന് വിധേയരായി. പിരിയാന്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ഇവരുടെ വിവാഹബന്ധം വേര്‍പെടുത്തിയതായുള്ള ഓര്‍ഡറിനായി റിസര്‍വ് ചെയ്തിരിക്കയാണ്. ഇത് കൈപറ്റിക്കഴിഞ്ഞാല്‍ ഇരുവരും നിയമപരമായി വേര്‍പിരിയും എന്നാണ് കുടുംബകോടതിയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ട്.