ഗായിക സുജാത മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ട കലാകാരിയാണ്. പ്രണയവും, കുസൃതിയും സ്‌നേഹവും നിറഞ്ഞ പാട്ടുകളുമായി കേരളക്കരയെ ത്രസിപ്പിച്ച ഭാവഗായികയാണ് സുജാത. സുജാതയുടെ കുടുംബത്തെക്കുറിച്ചറിയാന്‍ എല്ലാവര്‍ക്കും നല്ല താല്‍പര്യമാണ്. കാരണം കുടുംബത്തില്‍ തന്നെ മറ്റൊരു ഗായികയും കൂടിയുണ്ട്. സുജാതയും ഭര്‍ത്താവുമായുളള മികച്ച കെമിസ്ട്രിയും പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. 1981ലാണ് ഡോ കൃഷ്ണമോഹനുമായി സുജാതയുടെ വിവാഹം നടക്കുന്നത്. വര്‍ഷങ്ങള്‍ ഇത്രയധികം കടന്നുപോയിട്ടുണ്ടെങ്കിലും ഇന്നും ഇവര്‍ക്കിടയില്‍ പ്രണയമാണെന്ന് തെളിയിക്കുന്ന രംഗങ്ങളാണ് കഴിഞ്ഞ ദിവസം സ രി ഗ മ പ വേദിയില്‍ നടന്നത്. തനിക്ക് ഭര്‍ത്താവ് സാരി വാങ്ങിത്തരാറില്ല എന്ന് പറഞ്ഞ് സുജാത നില്‍ക്കുമ്പോഴാണ് വേദിയിലേക്ക് അപ്രതീക്ഷിതമായി മോഹന്‍ കടന്ന് വരുന്നത്.
തനിക്ക് സാരി മോഹന്‍ അങ്ങിനെ വാങ്ങാറില്ല കല്യാണത്തിന് മുന്‍പ് വാങ്ങി തന്നിരുന്നു. മോഹനുള്ള ഷര്‍ട്ടും താനാണ് സെലക്ട് ചെയ്യുന്നതെന്ന് സുജാത പറഞ്ഞു. എന്നാല്‍ സുജാതയ്ക്ക് സാരി വാങ്ങിനല്‍കാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയാണ് മോഹന്‍. വളരെ രസകരമായിട്ടാണ് മോഹന്‍ അത് പറഞ്ഞത്. സുജൂന് സാരി ഉടുക്കാന്‍ താത്പര്യം ഇല്ല! കാരണം എനിക്ക് വലിയ പണി കിട്ടും. സാരി ഉടുക്കാന്‍ പുറപ്പെട്ടാല്‍ ഒരു അങ്കമാണ് വീട്ടില്‍ പിന്നെ നടക്കുക. അവിടെ പിടിച്ചു തരൂ, ഇവിടെ പിടിച്ചു തരൂ, പ്ലീറ്റ് പിടിച്ചു തരൂ, പിന്‍ കുത്തി തരൂ, പിന്നെ രണ്ടുമണിക്കൂര്‍ ഞാന്‍ അതിന്റെ പിറകെ നടക്കണം. അതുകൊണ്ട് തന്നെയാണ് സാരി വാങ്ങി നല്‍കാത്തത്. മാത്രമല്ല താന്‍ ഇനി മുതല്‍ വല്ല ചുരിദാറോ, വെസ്റ്റേണ്‍ ഡ്രസ്സോ അതുമല്ലെങ്കില്‍ വല്ല മിനി സ്‌കേര്‍ട്ടും ഇട്ടോളാനും പറഞ്ഞുവെന്നായിരുന്നു മോഹനന്റെ മറുപടി. സുജാതയുടെ ഭര്‍ത്താവിന്റെ വാക്കുകള്‍ കേട്ട് സദസ്സ് മുഴുവന്‍ പൊട്ടിച്ചിരിക്കാനും തുടങ്ങി. വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങി നിരവധി ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സുജാത പാടിയിട്ടുണ്ട്. കേരള, തമിഴ്‌നാട് സര്‍ക്കാരുകളുടെ മികച്ച ചലച്ചിത്ര പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം ഒന്നിലേറെ തവണ നേടിയിട്ടുണ്ട്. 1975ല്‍ ''ടൂറിസ്റ്റ് ബംഗ്ലാവ്'' എന്ന ചിത്രത്തിനു പിന്നണി പാടിയാണ് സുജാത ചലച്ചിത്ര രംഗത്തേക്കു വന്നത്. പിന്നീട് മലയാള സിനിമരംഗത്തെ സജീവസാന്നിധ്യമായി മാറി. പന്ത്രണ്ടു വയസ്സ് മുതലാണ് സുജാത മലയാള സിനിമയില്‍ പാടാന്‍ തുടങ്ങിയത്