പ്രശസ്ത ഇന്ത്യൻ പിന്നണി ഗായിക ശ്രേയ ഘോശലിന്റെ 'റെഡ് ലൈവ് ' സംഗീത വിരുന്നിന് മെയ് 3 വെള്ളിയാഴ്ച കോഴിക്കോട് സ്വപ്നനഗരി വേദിയാകും. മലബാറിൽ ആദ്യത്തെ ശ്രേയ ഘോശൽ സംഗീതനിശ ഒരുക്കുന്നത് റെഡ് എഫ്.എം റേഡിയോ സ്റ്റേഷനാണ്.സംഗീത നിശയുടെ പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പോസ്റ്റർ പ്രകാശനം നടൻ ദുൽഖർ സൽമാൻ കൊച്ചി റെഡ് എഫ്.എം സ്റ്റേഷനിൽ നിർവ്വഹിച്ചു.
മുന്നൂറ് മുതൽ ആയിരത്തി അഞ്ഞുറു രുപ വരെയാണ് ടിക്കറ്റ് നിരക്ക്. പഞ്ചാബ് നാഷണൽ ബാങ്ക്, ബുക്ക് മൈ ഷോ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റുകൾക്കായി 8287447722 എന്ന നമ്പർ വഴിയും, വേദിയിൽ നേരിട്ടും സൗകര്യം ഏർപെടുത്തിയിട്ടുണ്ട്. ഷോ 6 മണിക്ക് ആരംഭിക്കും. പ്രശസ്ത ഗായിക ശ്രേയ ഘോശലിന് നാലു ദേശീയ അവാർഡുകൾക്ക് പുറമേ ഏഴു ഫിലിം ഫെയർ അവാർഡുകളും നിരവധി സംസ്ഥാന അവാർഡുകളും ലഭിച്ചിട്ടുണ്ട്. മലയാള സിനിമ പിന്നണി ഗാനരംഗത്തെ നിറസാന്നിധ്യമായ ശ്രേയ അനവധി ഹിറ്റ് ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുണ്ട്.