ചില അമാനുഷിക ശക്തി പ്രമേയമായി ബന്ധപ്പെട്ടുളള സിനിമകളുടെ വര്‍ക്കുകള്‍ നടക്കുമ്പോള്‍ ആദ്യശ്യമായ ചില ശക്തി കളുടെ അനുഭവത്തെ കുറിച്ച് പല സംവിധായകന്മാരും സിനിമാതാരങ്ങളും അണിയറ പ്രവര്‍ത്തകരും പറയാറുണ്ട്. എന്നാല്‍ സിനിമ സെറ്റില്‍ ചില ആളുകളുടെ ആദ്യശ്യമായ ഇടപെടല്‍ ഉണ്ടായി എന്ന തത്തരത്തിലുളള അനുഭവം സംവിധായകന്‍ രഞ്ജിത്ത് ശങ്കറും പറയുകയാണ്. ഇവിടെ സിനിമ സെറ്റിലല്ല ഒരു ഹോട്ടല്‍ മുറിയാലാണെന്ന് മാത്രം.ജയസൂര്യ രഞ്ജിത് ശങ്കര്‍ കൂട്ട്‌ക്കെട്ടില്‍ പിറക്കാന്‍ പോകുന്ന ചിത്രമാണ് പ്രേതം 2. ചിത്രത്തിനെ കുറിച്ചുളള പ്രഖ്യാപനം നടത്തി കഴിഞ്ഞു ദിവസങ്ങല്‍ക്ക് ശേഷമാണ് തനിയ്ക്ക് അദ്യശ്യമായ ഒരു വ്യക്തിയുടെ സാന്നിധ്യം അനുഭവപ്പെട്ടുവെന്ന് രഞ്ജിത് ശങ്കര്‍ പറയുന്നു. തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ മുറിയിലാണ് ഈ സംഭവം. മുറിയില്‍ ആരുടേയോ ആദ്യശ്യമായ സാന്നിധ്യം ഉണ്ടായിരുന്നുവെന്ന് സംവിധായകന്‍ ഉറപ്പിച്ചു പറയുന്നു.
സംഭവത്തെക്കുറിച്ച് സംവിധായകന്‍ പറയുന്നതിങ്ങനെ: തിരുവനന്തപുരത്തെ ഒരു പ്രശസ്തമായ ഹോട്ടലില്‍ താന്‍ ഒരു രാത്രി താമസിച്ചിരുന്നു. ആ ഹോട്ടലില്‍ ഒരു ആത്മാവിന്റെ സാന്നിധ്യമുണ്ടെന്ന് തന്റെ സുഹൃത്ത് തനിയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആ ചിന്ത തന്റെ ഉളളിലുണ്ടായിരുന്നു. മുറിയില്‍ എത്തിയപ്പോള്‍ മുതല്‍ ആരോ തന്റെ ഒപ്പമുണ്ടെന്നുള്ള തോന്നാല്‍ ശക്തമായി അനുഭവപ്പെട്ട് തുടങ്ങി. ആ രാത്രി മുഴുവന്‍ തന്നില്‍ ആ തോന്നല്‍ ഉണ്ടായിരുന്നു. ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരു തമാശയായി തോന്നാമായിരിക്കും. പക്ഷേ മനുഷ്യന്റെ മനസ്സാണ് ഇതെല്ലാം സൃഷ്ടിക്കുന്നത്'- രഞ്ജിത്ത് ഫേസ്ബുക്കില്‍ കുറിച്ചു.
പ്രേതം ആദ്യഭാഗത്തില്‍ ജയസൂര്യ അവതരിപ്പിച്ച കഥാപാത്രമായിരുന്നു മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോയിലൂടെയാണ് പ്രേതം 2 മുന്നോട്ട് പോകുന്നത്. ജോണ്‍ ബോസ്‌ക് നേരിട്ടിട്ടുളള ഏറ്റുവും ഭീകരമായ കേസാണ് ചിത്രത്തിന്റെ പ്രമേയം. പ്രേതം ആദ്യഭാഗത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങിയവരായിരുന്നു ആദ്യ ഭാഗത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കൃസ്തുമസ് റിലീസായിട്ടാകും പ്രേതം 2 തിയേറ്ററുകളില്‍ എത്തുക