ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന പ്രഭാസ് ചിത്രമാണ് ആദിപുരുഷ്. ചിത്രവുമായി ബന്ധപ്പെട്ട് ഏറെ കൗതുകകരമായ പല വാര്‍ത്തകളും ഇതിനോടകം തന്നെ എത്തികഴിഞ്ഞു. കഴിഞ്ഞ ദിവസം ആദിപുരുഷി'ന്റെ 10,000 ടിക്കറ്റുകള്‍ സൗജന്യമായി നല്‍കാന്‍ 'കശ്മീര്‍ ഫയല്‍സ്' നിര്‍മ്മാതാവ്.
തെലങ്കാന സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലും അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലുമായാണ് ഈ 10,000 സൗജന്യ ടിക്കറ്റുകള്‍ വിതരണം ചെയ്യുക. ഇപ്പോഴിതാ ഇപ്പോഴിതാ 10,000 ടിക്കറ്റുകള്‍ ഒരുമിച്ചെടുക്കുമെന്ന് അറിയിച്ച് മറ്റൊരാള്‍ കൂടി എത്തിയിരിക്കുകയാണ്.സിനിമയുടെ പതിനായിരം ടിക്കറ്റുകള്‍ വാങ്ങാന്‍ പോകുന്നത് ഇപ്പോള്‍ ബോളിവുഡ് നടന്‍ റണ്‍വീര്‍ കപൂര്‍ ആണ്.
ഇത് ഇന്ത്യയിലെ നിര്‍ദ്ധനരായ കുട്ടികള്‍ക്ക് ഈ ടിക്കറ്റുകള്‍ വിതരണം ചെയ്യുമെന്നും ഇദ്ദേഹം അറിയിച്ചു. രാമായണ കഥകളിലൂടെ ആണ് ജീവിതത്തിലെ പല പാഠങ്ങളും പഠിച്ചത് എന്നും ഇന്നത്തെ തലമുറയും രാമന്റെ കഥകള്‍ കേട്ട് അതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളും എന്നും കരുതുന്നു എന്നും റണ്‍ബീര്‍ പറയുന്നു.
അതേസമയം ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ആയിരിക്കും ഈ ടിക്കറ്റുകള്‍ വിതരണം ചെയ്യുന്നത്. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇപ്പോള്‍ ഇദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് എത്തുകയാണ്. ജൂണ്‍ പതിനാറാം തീയതിയാണ് സിനിമയുടെ റിലീസ്.
ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ആദിപുരുഷ്. രാമായണത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ഓം റാവുത് ആണ് സിനിമ സംവിധാനം ചെയ്യുന്നത്. പ്രഭാസ് ആണ് സിനിമയില്‍ നായകനായി എത്തുന്നത്. കൃതിയാണ് സിനിമയില്‍ സീതയായി എത്തുന്നത്.