Latest News

റിലീസ് ദിവസം തന്നെ പ്രിന്റ് ലീക്കായി; തമിഴ്‌റോക്കേഴ്‌സ് ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ 'ആദിപുരുഷ്

Malayalilife
 റിലീസ് ദിവസം തന്നെ പ്രിന്റ് ലീക്കായി; തമിഴ്‌റോക്കേഴ്‌സ് ഉള്‍പ്പെടെയുള്ള സൈറ്റുകളില്‍ 'ആദിപുരുഷ്

പ്രഭാസ് കേന്ദ്ര കഥാപാത്രമായ ആദിപുരുഷ് തിയേറ്ററുകളില്‍ റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കകം ചിത്രത്തിന്റെ പ്രിന്റ് ലീക്കായിരിക്കുകയാണ്. തമിഴ്‌റോക്കേഴ്‌സ് ഉള്‍പ്പെടെയുള്ള സൈറ്റുകളിലാണ് പ്രിന്റ് ലീക്കായിരിക്കുന്നത്. 

റിപ്പോര്‍ട്ട് പ്രകാരം, Filmyzilla, 123movies, Filmywap, Onlinemoviewatches, 123movierulz, Telegram, Tamilrockers തുടങ്ങിയ വെബ്‌സൈറ്റുകളില്‍ സൗജന്യ എച്ച്ഡി പ്രിന്റ് ഡൗണ്‍ലോഡ് ചെയ്യാനാകും. 123movies, 123movierulz, Filmyzilla, Onlinemoviewatches, Filmywap, Tamilrockers തുടങ്ങിയ ഏതാനും പോര്‍ട്ടലുകളില്‍ 1080p, 720p, 480p, 360p, 240p, HD എന്നിവയില്‍ സിനിമ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

സിനിമാ പ്രേമികള്‍ വളരെ നാളുകളായി കാത്തിരുന്ന ചിത്രമാണ് പ്രഭാസ്, കൃതി സനോണ്‍, സെയ്ഫ് അലിഖാന്‍ തുടങ്ങിയവര്‍ അഭിനയിച്ച ആദിപുരുഷ്. 'താനാജി'ക്കു ശേഷം ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാഘവ എന്ന കഥാപാത്രമായി പ്രഭാസും ലങ്കേഷ് എന്ന വില്ലന്‍ കഥാപാത്രമായി സെയ്ഫ് അലിഖാനും എത്തുന്നു. ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ഹനുമാന്റെ വേഷത്തില്‍ ദേവദത്ത നാഗേയും അഭിനയിക്കുന്നു. നിരവധി വിവാദങ്ങളില്‍ ചിത്രം അകപ്പെട്ടെങ്കിലും അതെല്ലാം ചിത്രത്തിന് കൂടുതല്‍ ഹൈപ്പ് നല്‍കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

ഹിന്ദിയില്‍ 4000 സ്‌ക്രീനുകളിലും രാജ്യവ്യാപകമായി 6200ല്‍ അധികം സ്‌ക്രീനുകളിലുമാണ് ആദിപുരുഷ് റിലീസ് ചെയ്തത്. ആദിപുരുഷിന്റെ ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശം ആമസോണ്‍ പ്രൈം വീഡിയോ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. വിഎഫ്എക്‌സിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ ബജറ്റ് 500 കോടിയാണ്. അതിന്റെ 85 ശതമാനത്തോളം, റിലീസിനു മുന്‍പു തന്നെ ചിത്രം തിരിച്ചുപിടിച്ചതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

ഇന്ത്യയിലെ ഏറ്റവും മുതല്‍മുടക്കേറിയ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നാണ് ആദിപുരുഷ്. നിര്‍മാണച്ചെലവില്‍ 250 കോടിയും വിഎഫ്എക്‌സിനു വേണ്ടിയാണ് ചിലവഴിച്ചത്. പ്രഭാസിന്റെ മാത്രം പ്രതിഫലം 120 കോടിയാണ്. ടി- സീരിസ്, റെട്രോഫൈല്‍ ബാനറില്‍ ഭൂഷണ്‍ കുമാറും കൃഷ്ണകുമാറും ഓം റൗട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സാഹോയ്ക്കും രാധേശ്യാമിനും ശേഷം നിര്‍മാതാവ് ഭൂഷണ്‍ കുമാറുമായുള്ള പ്രഭാസിന്റെ മൂന്നാമത്തെ പ്രോജക്ടാണ് ആദിപുരുഷ്.

Read more topics: # ആദിപുരുഷ്
adipurush movie leaked

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES