Latest News

4000 വരികള്‍ ഞാന്‍ ആദിപുരുഷിന്റെ വേണ്ടി എഴുതി;അതില്‍ നാലു വരികള്‍ പലരുടെയും വികാരത്തെ വ്രണപ്പെടുത്തി;പൊതുജനാഭിപ്രായത്തെ മാനിച്ച് ഡയലോഗുകളില്‍ മാറ്റം വരുത്തുമെന്ന് തിരക്കഥാകൃത്ത്

Malayalilife
 4000 വരികള്‍ ഞാന്‍ ആദിപുരുഷിന്റെ വേണ്ടി എഴുതി;അതില്‍ നാലു വരികള്‍ പലരുടെയും വികാരത്തെ വ്രണപ്പെടുത്തി;പൊതുജനാഭിപ്രായത്തെ മാനിച്ച് ഡയലോഗുകളില്‍ മാറ്റം വരുത്തുമെന്ന് തിരക്കഥാകൃത്ത്

പ്രഭാസിനെ നായകനാക്കി ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷ് എന്ന ചിത്രം ജൂണ്‍ 16 നാണ് തിയേറ്ററുകളിലെത്തിയത്. ചിത്രത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. രാമായണത്തെ വളച്ചൊടിച്ചാണ് തിരക്കഥ ഒരുക്കിയിരിക്കുന്നതെന്നും ഹനുമാന്‍, രാവണന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ക്ക് പുരാണവുമായി ബന്ധമില്ലെന്നുമാണ് ആക്ഷേപം.വി.എഫ്.എക്സിന്റെ അതിപ്രസരമാണെന്നും അതിന്റെ നിലവാരം വളരെ മോശമാണെന്നും വിമര്‍നങ്ങളുയരുന്നു.

ലോകമെമ്പാടും മികച്ച പ്രതികരണം നേടുകയും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരുടെ ഹൃദയം കീഴടക്കുകയും ചെയ്തുവെങ്കിലും ഏറെ വിവാദങ്ങള്‍ സൃഷ്ട്ടിച്ച ചിത്രം കൂടിയാണ് ആദിപുരുഷ്. പല ഡയലോഗുകളും ഉചിതമല്ല എന്ന അഭിപ്പായമാണ് പൊതുവെ ഉയര്‍ന്നു വന്നത്. ഇതോടെ സിനിമയുടെ സംഭാഷണങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ ടീം തീരുമാനിക്കുകയായിരുന്നു.
രാമായണത്തെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രത്തിലെ ഡയലോഗുകളില്‍ പ്രാദേശിക ഭാഷ ഉള്‍പ്പെടുത്തിയെന്ന വിമര്‍ശനത്തിനെ തുടര്‍ന്നാണ് തീരുമാനം 

''ഞങ്ങളുടെ ലക്ഷ്യം യഥാര്‍ത്ഥ നായകന്മാരെ നമ്മുടെ യുവതലമുറയ്ക്ക് അവതരിപ്പിക്കുക എന്നതായിരുന്നു. 5 ഡയലോഗുകള്‍ക്ക് എതിര്‍പ്പുണ്ട്, അവ മാറ്റും. ആളുകള്‍ക്ക് ചില ഭാഗങ്ങള്‍ ഇഷ്ടപ്പെട്ടില്ലെങ്കില്‍, അത് പരിഹരിക്കേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്'', സംഭാഷണ രചയിതാവ് മനോജ് മുന്‍താഷിര്‍ പറഞ്ഞു.

ആദിപുരുഷ് ചിത്രത്തിനെതിരെ വരുന്ന രണ്ടാമത്തെ ആക്ഷേപമാണിത്. ചിത്രത്തിന്റെ വിഷ്വല്‍ എഫക്റ്റ്‌സിനെ പോരായ്മയുണ്ടെന്ന് ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ ചൂണ്ടികാണിച്ചതിനു പിന്നാലെയാണ് ഏഴു മാസത്ത ദീര്‍ഘിപ്പിച്ച് ആദിപുരുഷ് റിലീസ് ചെയ്തത്.

രാമകഥയില്‍ നിന്ന് ഞാന്‍ ആദ്യം പഠിച്ച പാഠം എല്ലാവരുടെയും വികാരത്തെ മാനിക്കുക എന്നതാണ്. തെറ്റോ ശരിയോ എന്തുമായിക്കൊള്ളട്ടെ, കാലം മാറും പക്ഷെ വികാരങ്ങള്‍ അങ്ങനെ തന്നെയുണ്ടാകും. 4000 വരികള്‍ ഞാന്‍ ആദിപുരുഷിന്റെ വേണ്ടി എഴുതി, അതില്‍ നാലു വരികള്‍ പലരുടെയും വികാരത്തെ വ്രണപ്പെടുത്തി. ആ നൂറു വരികളില്‍ രാമന്റെ മഹത്വത്തെ കുറിച്ച് പറഞ്ഞു, സീതയുടെ പരിശുദ്ധിയെ കുറിച്ച് വര്‍ണിച്ചു. അവര്‍ക്ക് ലഭിച്ച അഭിനന്ദം എന്തുകൊണ്ട് എനിക്ക് കിട്ടിയില്ല, മനോജ് പറയുന്നു.

എന്റെ സ്വന്തം സഹോദരങ്ങള്‍ പോലും സോഷ്യല്‍ മീഡിയയില്‍ എന്നെ കുറിച്ച് അസഭ്യം എഴുതി. അവരുടെയെല്ലാം ബഹുമാന്യരായ അമ്മമാര്‍ക്കു വേണ്ടി ടിവിയില്‍ ഞാന്‍ പദ്യം വായിച്ചിട്ടുണ്ട്, ആ എന്റെ അമ്മയെ തന്നെ അവര്‍ മോശമായി പറഞ്ഞു. ശരിയാണ്, മാറ്റങ്ങള്‍ ഉണ്ടായേക്കാം പക്ഷെ എല്ലാ അമ്മമാരെയും സ്വന്തം അമ്മയായി കാണുന്ന ശ്രീ രാമനെ അവര്‍ മറന്നലോയെന്നത് വിഷമമുണ്ടാക്കുന്ന കാര്യമാണ്. മൂന്ന് മണിക്കൂര്‍ നീണ്ട ചിത്രത്തില്‍ നിങ്ങളുടെ സങ്കല്‍പങ്ങളില്‍ നിന്ന് വ്യത്യാസമായി മൂന്ന് മിനുട്ടുകളാണ് ഞാന്‍ എഴുതിയത്. അതിന് ഇത്രവേഗം എന്നെ സനാദന്‍ ദ്രോഹിയെന്ന് മുദ്ര കുത്തുമെന്ന് എനിക്കറിയില്ലായിരുന്നു. ജയ് ശ്രീറാം, ശിവ ഓം, റാം സിയ റാം ഇതെല്ലാം എന്റെ വാക്കുകളാണ്, അതൊന്നും നിങ്ങള്‍ കേട്ടില്ലേ?, മനോജ് കൂട്ടിച്ചേര്‍ത്തു.

എനിക്ക് നിങ്ങളുമായി ഒരു പരാതിയുമില്ല. നമ്മള്‍ എതിരായി നിന്നാല്‍ അവിടെ സനാതന്‍ നഷ്ടപ്പെടും. സനാതല്‍ സേവയ്ക്കു വേണ്ടിയാണ് നമ്മള്‍ ആദിപുരുഷ് നിര്‍മിച്ചത്. പിന്നെന്തുകൊണ്ട് ഈ പോസ്റ്റെന്ന് ചോദിച്ചാല്‍, എനിക്ക് നിങ്ങളുടെ വികാരത്തേക്കാള്‍ വലുതായിട്ടൊന്നുമില്ല. എന്റെ സംഭാഷണങ്ങളെ ന്യായീകരിക്കാന്‍ ഇനിയും വാദങ്ങള്‍ നിരത്താം. പക്ഷെ അത് നിങ്ങളുടെ വികാരങ്ങള്‍ക്ക് സമമാകില്ല. ഒടുവിഷ നിങ്ങളെ വേദനിപ്പിച്ച സംഭാഷണങ്ങളില്‍ മാറ്റെ വരുത്താന്‍ ഞാനും ചിത്രത്തിന്റെ സംവിധാനയകനും നിര്‍മാതാവും ചേര്‍ന്ന് തീരുമാനിച്ചു. ഈ ആഴ്ച്ച തന്നെ ചിത്രത്തിലേക്ക് അത് ചേര്‍ക്കുന്നതായിരിക്കും.

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഓം റൗട്ടിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ആദിപുരുഷ് ജൂണ്‍ 16 ന് തീയേറ്ററുകളിലെത്തിയത്. പ്രഭാസ്, കൃതി സനോണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആദ്യ ദിവസം 140 കോടിയാണ് ബോക്‌സ് ഓഫീസ് കളക്ഷനായി നേടിയത്. രാജ്യത്തെ തന്നെ വിവിധ ഭാഷകളില്‍ നിന്നാണ് രണ്ടാം ദിവസം ചിത്രം 65 കോടി നേടിയെന്നാണ് ഇന്‍ഡസ്ട്രി ട്രാക്കറായ സാക്ക്‌നില്‍ക്ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു ദിവസങ്ങള്‍ കൊണ്ട് 37കോടി നേടി ഹിന്ദി ബോക്‌സ് ഓഫീസിലും ചിത്രം കുതിക്കുകയാണ്. തെലുങ്ക് ഭാഷയില്‍ രണ്ടാം ദിവസം ആദിപുരുഷ് നേടിയത് 26 കോടിയാണ്.


 

Read more topics: # ആദിപുരുഷ്
adipurush script writer manoj

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES