Latest News

എത്രയോ സ്റ്റേജുകളില്‍ ഒപ്പം കയറിയപ്പോഴും ഒരു മൂളിപാട്ടു പോലും ലൈവായി പാടിക്കാതെ ഞാന്‍ കാത്തു സൂക്ഷിച്ചതാ...; നിത്യഹരിത നായകനില്‍ ഗായകനാകുന്ന ധര്‍മ്മജന് ആശംസയുമായി പിഷാരടി

Malayalilife
എത്രയോ സ്റ്റേജുകളില്‍ ഒപ്പം കയറിയപ്പോഴും ഒരു മൂളിപാട്ടു പോലും ലൈവായി പാടിക്കാതെ ഞാന്‍ കാത്തു സൂക്ഷിച്ചതാ...; നിത്യഹരിത നായകനില്‍ ഗായകനാകുന്ന ധര്‍മ്മജന് ആശംസയുമായി പിഷാരടി

ആദ്യമായി പിന്നണി ഗായകനാകുന്ന ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ അഭിനന്ദിച്ച് ഉറ്റ സുഹൃത്തും നടനുമായ സംവിധായകനുമായ രമേശ് പിഷാരടി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ദര്‍മജന് പിഷാരടി ആശംസയുമായി എത്തിയത്.

 'അറിഞ്ഞിരുന്നില്ല എന്നോടാരും പറഞ്ഞതുമില്ല. ദേവി കടാക്ഷം ആവോളം കിട്ടിയിട്ടുണ്ടെന്നു. എത്രയോ സ്റ്റേജുകളില്‍ ഒപ്പം കയറിയപ്പോഴും ഒരു മൂളിപാട്ടു പോലും ലൈവായി പാടിക്കാതെ ഞാന്‍ കാത്തു സൂക്ഷിച്ചതാ. 24 നു എന്റെ പേജില്‍ കൂടെ തന്നെ. പ്രതികാരദാഹി ആണവന്‍' ഇങ്ങനെയാണ് പിഷാരടി ഫെയ്സ്ബുക്കില്‍ തമാശ രൂപേണ കുറിച്ചത്. 

താന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രം നിത്യഹരിത നായകനിലാണ് പിന്നണി ഗായകനായും ധര്‍മജന്‍ അരങ്ങേറുന്നത്. നാളെ ഗാനം റിലീസ് ചെയ്യും. ആദിത്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ധര്‍മ്മജനൊപ്പം മനു തച്ചേട്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തില്‍ നായകന്‍. കട്ടപ്പനയിലെ ഋത്വിക്റോഷന്‍, വികടകുമാരന്‍ എന്നീ സിനിമകള്‍ക്കുശേഷം വിഷ്ണു ഉണ്ണിക്കൃഷ്ണനും ധര്‍മ്മജനും മുഴുനീള കോമഡി വേഷം അവതരിപ്പിക്കുന്ന ചിത്രമാണിതെന്ന സവിശേഷതയുമുണ്ട്. 

ചിരിയും ചിന്തയും സമ്മാനിക്കുന്ന ഫാമിലി എന്റര്‍ടെയ്നറാണ് നിത്യഹരിതനായകന്‍.  പാലായില്‍ ജനിച്ചുവളര്‍ന്ന സാധാരണക്കാരനായ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ പ്രമേയം
 പവി .കെ പവന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജയഗോപാല്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ സംഗീതം നല്‍കുന്നത് നവാഗതനായ രഞ്ജന്‍ രാജ് ആണ്. ക്യാമറ പവി കെ.പവന്‍. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തും.

Ramesh pisharadi facebook post wishing Dharmajan good luck

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES