ബോളിവുഡിനു പുറമേ മറ്റു ഭാഷകളിലും മീടൂ വിവാദം ആളിപ്പടരുകയാണ്. മലയാളത്തിലും പ്രമുഖര്‍ക്കെതിരെ വെളിപ്പെടുത്തലുകള്‍ എത്തിക്കഴിഞ്ഞു. വെളിപ്പെടുത്തലുകള്‍ തരംഗമായി മാറുന്നതിനിടയില്‍ തന്റെ പ്രണയത്തകര്‍ച്ചയെ കുറിച്ച് തുറന്നു പറയുകയാണ് റായ് ലക്ഷ്മി.
അടുത്തിടെ ഒരു അഭിമുഖത്തിലാണ് റായ് ലക്ഷ്മി തന്റെ പ്രണത്തെക്കുറിച്ചു തുറന്നു പറഞ്ഞത്. ഡേറ്റിംഗ് സമയത്ത് പ്രണയം ആസ്വദിച്ചിട്ടുണ്ടെന്നും റായ് ലക്ഷ്മി പറഞ്ഞു. ഒരു തമിഴ് പത്രത്തിനായിരുന്നു റായ് ലക്ഷ്മി അഭിമുഖം നല്‍കിയത്.
എനിക്കെല്ലാം ക്രേസായിരുന്നു. വണ്‍ നൈറ്റ് സ്റ്റാന്‍ഡിനോട് തനിക്ക് യോജിപ്പില്ല. മാനസിക അടുപ്പത്തിന് സ്ഥാനമില്ലാത്ത പരിപാടിയാണിത്. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യമാണ്. അതിനാല്‍ ഇതിനെ പിന്തുണയ്ക്കുന്നെങ്കിലും അത് പിന്തുടരാന്‍ ആഗ്രഹമില്ല.
അപരിചിതനുമായി കഴിയുക പ്രയാസമാണ്. നമുക്ക് സ്നേഹവും വിശ്വാസവും വേണം. സന്തോഷിച്ചിട്ടുണ്ട്, വിഷമിച്ചിട്ടുണ്ട്, തമാശകള്‍ പറഞ്ഞിട്ടുണ്ട്, പക്ഷെ പലരും എന്നെ വഞ്ചിക്കുകയായിരുന്നു. അവര്‍ക്ക് എന്റെ ശരീരത്തോടായിരുന്നു പ്രണയം.
പ്രണയത്തെ നിയന്ത്രിക്കുന്നത് തനിക്ക് ഇഷ്ടമല്ല. പങ്കാളിക്കൊപ്പം യാത്ര ചെയ്യാന്‍ ഇഷ്ടമാണ്. പുള്ളി മനസില്‍ ആഗ്രഹിക്കുന്നത് സര്‍പ്രൈസ് പോലെ നല്‍കുമെന്നും റായി ലക്ഷ്മി പറഞ്ഞു.