ക്വീന്‍ സിനിമയിലെ ചിന്നുവിനെ അറിയാത്തവര്‍ ചുരുക്കമായിരിക്കും. ഒരുപക്ഷേ സാനിയേക്കാള്‍ ഏറെ ചിന്നു എന്ന പേരാകും എല്ലാവര്‍ക്കും സുപരിചിതം. ഡാന്‍സിന്റെ ലോകത്തിലൂടെ സിനിമയിലെത്തപ്പെട്ട ഈ 16കാരി ഇപ്പോള്‍ പ്രേതത്തില്‍ ജയസൂര്യയോടൊപ്പവും മികച്ച ഒരു റോള്‍ ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം വൈറലാകുന്നത് ഒരു തുറന്നുപറച്ചിലിന്റെ പേരിലാണ്. താന്‍ മൂന്നുവര്‍ഷത്തിലായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയ താരം ആരാധകര്‍ക്ക് തന്റെ പ്രണയിതാവിനെയും പരിചയപ്പെടുത്തിയിരിക്കയാണ്.
അമൃത ടീവിയിലെ നൃത്ത മത്സരമായ സൂപ്പര്‍ ഡാന്‍സര്‍ ജൂനിയറിലൂടെയാണ് സാനിയ നൃത്തരംഗത്തെത്തുന്നത്. തുടര്‍ന്ന് മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സിലെത്തുകയും അവിടെ നിന്നും താരം സിനിമയിലെത്തുകയും ചെയ്തു. ഒരു എഫ്എംമിന് നല്‍കിയ അഭിമുഖത്തിലാണ് ഇപ്പോള്‍ താരം തന്റെ പ്രണയത്തെകുറിച്ച് പറഞ്ഞത് ഒപ്പം ഒരു നഷ്ടപ്രണയത്തെകുറിച്ച് പറയാനും താരം മറന്നില്ല.
ഡി ഫോര്‍ ഡാന്‍സില്‍ തന്റെ പെയര്‍ ആയിരുന്ന നകുല്‍ തമ്പിയാണ് തന്റെ ലവര്‍ എന്നാണ് സാനിയ തുറന്നു പറഞ്ഞിരിക്കുന്നത്. മൂന്ന് വര്‍ഷമായി തങ്ങള്‍ പ്രണയത്തിലാണെന്നും സാനിയ പറയുന്നുണ്ട്. നേരത്തെ തന്നെ ഇവര്‍ ഒന്നിച്ച് നൃത്തം ചെയ്യുന്നതിന്റെയും ഡബ്സ്മാഷിന്റെയും ഒക്കെ വീഡോയോ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ താരം തുറന്നുപറച്ചില്‍ നടത്തിയിരിക്കുന്നത്. ഇതൊടൊപ്പമാണ് തന്റെ അഞ്ചാം ക്ലാസിലെ പ്രണയവും സാനിയ പറയുന്നത്. തനിക്ക് ആദ്യമായി പ്രണയം തോന്നിയത് അഞ്ചാം ക്ലാസില്‍ പഠിക്കുംമ്പോഴാണെന്നും അത് സ്‌കൂളില്‍ വച്ചു തോന്നിയ ഒരു തമാശയാണെന്നും സാനിയ പറയുന്നു. സരജാനോ എന്നാണ് ആദ്യത്തെ വണ്‍വേ ലവറുടെ പേര്. രജിഷ വിജയനൊപ്പം ജൂണ്‍ എന്ന സിനിമയില്‍ ഇപ്പോള്‍ സരജാനോ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. രജിഷയ്ക്കൊപ്പം സരജാനോ അഭിനയിച്ച മിന്നി മിന്നി എന്ന ഗാനം ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഹിറ്റാണ്.
അതേസമയം സാമൂഹിക മാധ്യമങ്ങളില് തനിക്കെതിരേ ഉയരുന്ന വിമര്ശനങ്ങളൊന്നും കാര്യമാക്കുന്നില്ലെന്നും സാനിയ പറയുന്നു. ഞാന് വെറുപ്പിക്കലാണെന്ന് പറയുന്നവരെ വീണ്ടും വെറുപ്പിക്കും. ഞാന്‍ എങ്ങിനെയാണോ അങ്ങനെ. മറ്റുള്ളവര്ക്ക് വേണ്ടി മാറാന് ഉദ്ദേശിക്കുന്നില്ലെന്നും താരം പറയുന്നു.സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവരെ ഗൗനിക്കുന്നില്ലെന്നും സാനിയ പറഞ്ഞു. അതേസമയം വെറും പതിനാറ് വയസുള്ള സാനിയയുടെ തുറന്നുപറച്ചിലില്‍ ഇപ്പോള്‍ ആരാധകരും സിനിമാലോകവും കണ്ണുതള്ളിയിരിക്കയാണ്. കൗമാരത്തിലെ പ്രണയം ഏത് നിമിഷവും അവസാനിക്കാമെന്നും പക്വതയില്ലാത്ത സമയത്തുള്ള പ്രണയത്തെകുറിച്ച് തുറന്നുപറയേണ്ടിയിരുന്നില്ലെന്നുമാണ് ആരാധകരുടെ പക്ഷം.