Latest News

നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ വിവാഹിതനാകുന്നു; സിദ്ധാര്‍ഥ് ചോപ്ര വധുവാക്കുന്നത് തെന്നിന്ത്യന്‍ താരം നീലം ഉപാധ്യായയെ

Malayalilife
 നടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ വിവാഹിതനാകുന്നു; സിദ്ധാര്‍ഥ് ചോപ്ര വധുവാക്കുന്നത് തെന്നിന്ത്യന്‍ താരം നീലം ഉപാധ്യായയെ

ടി പ്രിയങ്ക ചോപ്രയുടെ സഹോദരന്‍ സിദ്ധാര്‍ഥ് ചോപ്ര വിവാഹിതനാകുന്നു. തെന്നിന്ത്യന്‍ താരം നീലം ഉപാധ്യായയാണ് വധു. കഴിഞ്ഞ ദിവസം ഇരുവരുടെയും റോക്ക ചടങ്ങുകള്‍ നടന്നു.

പഞ്ചാബി ആചാരങ്ങള്‍ക്കനുസരിച്ചുളള വിവാഹത്തിന് മുമ്പ് നടക്കുന്ന പ്രധാനപ്പെട്ട ചടങ്ങാണ് റോക്ക. വരന്റേയും വധുവിന്റേയും ബന്ധുക്കള്‍ പരസ്പരം സമ്മാനം കൈമാറുന്ന ചടങ്ങോടെയാണ് വിവാഹം പരസ്യമാകുന്നത്. ഇതിന്ശേഷമാണ് വിവാഹനിശ്ചയം നടക്കുക.  പ്രിയങ്കചോപ്ര, ഭര്‍ത്താവ് നിക്ക് ജൊനാസ്, മകള്‍ മാള്‍ട്ടി തുടങ്ങി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങില്‍ പങ്കെടുത്തത്. 

ചുവപ്പ് ഷിഫോണ്‍ സാരിയില്‍ സുന്ദരിയായാണ് പ്രിയങ്ക ചടങ്ങിനെത്തിയത്. ഷെര്‍വാണിയായിരുന്നു നിക്ക് ജൊനാസ് ധരിച്ചിരുന്നത്. ചുവപ്പ് നിറത്തിലുളള ലെഹങ്കയാണ് മാള്‍ട്ടി അണിഞ്ഞത്. പര്‍പ്പിള്‍ നിറത്തിലുളള സ്ലീവ്ലെസ് ചുരിദാറായിരുന്നു നീലത്തിന്റെ ഔട്ഫിറ്റ്. പേസ്റ്റല്‍ നിറത്തിലുളള പാന്റും പൈജാമയുമായിരുന്നു സിദ്ധാര്‍ഥിന്റെ വേഷം. 

സിദ്ധാര്‍ത്ഥും നീലമും  പ്രണയത്തിലാണ് എന്ന ഗോസിപ്പുകള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. 2019 ല്‍ അമ്പാനി കുടുംബത്തിന്റെ ഹോളി ആഘോഷത്തില്‍ പ്രിയങ്കയ്ക്കും നിക്ക് ജോണിനും ഒപ്പം സിദ്ധാര്‍ത്ഥനും നീലം ഉപധ്യായയും പങ്കെടുത്ത ചിത്രങ്ങള്‍ എല്ലാം വൈറലായിരുന്നു.

നേരത്തെ ഇഷിതാ കുമാര്‍ എന്ന പെണ്‍കുട്ടിയുമായി സിദ്ധാര്‍ഥിനെറ വിവാഹനിശ്ചയവും റോക്ക ചടങ്ങുകളും നടന്നിരുന്നു. എന്നാല്‍ ഇരുവരും വിവാഹിതരായില്ല. ഒരുമിച്ചുപോകാന്‍ കഴിയാത്തത്തില്‍ ഇരുവരും വേര്‍പിരിഞ്ഞു.

Priyanka Chopras Brother Siddharth Gets

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES