Latest News

ശ്രീദേവി ബംഗ്ലാവിന് ഡിസ്ലൈക്കിന്റെ മേളം; ഒപ്പം ബോണിക്കപൂറിന്റെ വക്കീല്‍ നോട്ടീസും; പ്രിയ വാര്യരുടെ ശ്രീദേവി ബംഗ്ലാവ് വിവാദത്തെക്കുറിച്ച്‌ വ്യക്തമാക്കി സംവിധായകന്‍

Malayalilife
topbanner
 ശ്രീദേവി ബംഗ്ലാവിന് ഡിസ്ലൈക്കിന്റെ മേളം; ഒപ്പം ബോണിക്കപൂറിന്റെ വക്കീല്‍ നോട്ടീസും; പ്രിയ വാര്യരുടെ ശ്രീദേവി ബംഗ്ലാവ്  വിവാദത്തെക്കുറിച്ച്‌ വ്യക്തമാക്കി സംവിധായകന്‍

രു കണ്ണിറുക്കല്‍ കൊണ്ട് ഇന്ത്യ മുഴുവന്‍ പ്രശസ്തി നേടിയ വ്യക്തിത്വമാണ് പ്രിയ വാര്യരുടേത്. വിങ്കിങ്ങ് ഗേള്‍ എന്ന നിലയില്‍ ലോകം മുഴുവന്‍ ശ്രദ്ധ നേടിയ പ്രിയയുടെ ബോളിവുഡിലെ ആദ്യചിത്രവും ശ്രദ്ധിക്കപ്പെടുകയാണ്. അഡാര്‍ ലൗവിന് ഡിസ്ലൈക്കുകള്‍ നല്‍കിയ മലയാളികള്‍ ഇപ്പോള്‍ പ്രിയ അഭിനയിക്കുന്നു എന്ന ഒറ്റകാരണത്താല്‍ തന്നെ ശ്രീദേവി ബംഗ്ലാവിന്റെ ട്രയിലറിനും ഡിസ്ലൈക്കുകള്‍ നല്‍കുകയാണ് മോശം കമന്റുകളും നിരവധിപേര്‍ നല്‍കുന്നുണ്ട്. ഇതിനിടെ പ്രിയയ്ക്ക് രാശി തീരെയില്ലെന്നും ചിലര്‍ വിമര്‍ശനം ഉന്നയിക്കുന്നു. ഇതിനിടിയെയാണ് ചിത്രത്തിന് അന്തരിച്ച നടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസുമെത്തിയത്. ഇതൊടെ വിവാദങ്ങള്‍ കൊണ്ട് പ്രിയയുടെ ചിത്രത്തിന്റെ ടീസര്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. ഒരു നടിയുടെ കാലുകള്‍ ബാത്ത് ടബ്ബില്‍ ഉയര്‍ന്നു കാണുന്നതാണ് ട്രെയിലറില്‍. ഇതാണ് വിവാദത്തിന് വഴിവെച്ചത്. പൂര്‍ണമായും യു.കെയില്‍ ചിത്രീകരിച്ച ബിഗ് ബജറ്റ് ചിത്രത്തിന് നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധമുണ്ട് എന്ന അഭ്യൂഹങ്ങളും പരന്നു. പിന്നാലെ ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മ്മാതാവുമായ ബോണി കപൂര്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് വക്കീല്‍ നോട്ടീസ് അയക്കുകയും ചെയ്തു. ഇതില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് മാമ്പുള്ളി ഒപ്പം പ്രിയയെകുറിച്ചും സംവിധായകന്‍ തുറന്നുപറയുന്നു.

ഇതൊരു സസ്പെന്‍സ് ത്രില്ലറാണെന്നു കഴിഞ്ഞ ഒരു വര്‍ഷമായി താന്‍ തിരക്കഥയുമായി ബന്ധപ്പെട്ട ജോലിയിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പറ്റിയ നിര്‍മ്മാതാവിനെയും കിട്ടി. കങ്കണ റണാവത്തിനെയാണ് ആദ്യം കാസ്റ്റ് ചെയ്തിരുന്നത്. കങ്കണ റണാവത്ത് വലിയ തിരക്കുള്ള നടിയാണ്. അവര്‍ക്ക് ഡേറ്റിന്റെ ചില പ്രശ്നങ്ങളുണ്ടായിരുന്നു.  കഥാപാത്രത്തിന് ചേരുന്ന മുഖമാണ് പ്രിയയുടേത്. അവര്‍ നന്നായി ചെയ്തിട്ടുമുണ്ട്. പിന്നീട് തെന്നിന്ത്യയിലും റിലീസ് ചെയ്യാം എന്ന ഉദ്ദേശത്തോടെയാണ് പ്രിയയെ കൊണ്ടുവരുന്നതെന്നും പ്രശാന്ത് പറഞ്ഞു. ശ്രീദേവി എന്നത് കഥാപാത്രത്തിന് നല്‍കിയ പേരാണ്. ഒരു സിനിമാനടിയുടെ വേഷമാണ് പ്രിയ ഇതില്‍ അവതരിപ്പിക്കുന്നത്. ലണ്ടനില്‍ അവര്‍ സിനിമയുടെ ചീത്രീകരണവുമായി ബന്ധപ്പെട്ട് പോകുകയും അവിടെ ഉണ്ടാകുന്ന ഒരു സംഭവം അവരുടെ ജീവിതത്തെ മാറ്റി മറിക്കുകയും ചെയ്യുന്നു. ഇതാണ് സിനിമയുടെ പ്രമേയമെന്നും ഇതില്‍ മലയാളത്തില്‍ നിന്ന് മറ്റ് താരങ്ങളൊന്നുമില്ലെന്നും പ്രശാന്ത് പറഞ്ഞു. ഇനി ഒരു ഷെഡ്യൂള്‍ കൂടി ബാക്കിയുണ്ട്. ലണ്ടനിലാണ് സിനിമ പൂര്‍ണമായും ഷൂട്ട് ചെയ്യുന്നത്. ഏപ്രില്‍ അല്ലെങ്കില്‍ മെയ് മാസത്തില്‍ സിനിമ റിലീസ് ചെയ്യുമെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. 

ശ്രീദേവിയുടെ ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് നോട്ടീസ് വന്നിട്ടുണ്ട്. ശ്രീദേവിയുടെ പേര് ഉപയോഗിക്കരുത്, അല്ലെങ്കില്‍ ബയോപിക് എടുക്കരുതെന്നാണ് അവര്‍ പറയുന്നത്. ശ്രീദേവി എന്നത് ഒരു പേരാണ്. ശ്രീദേവി എന്ന പേരില്‍ ലക്ഷക്കണക്കിനാളുകള്‍ ഉണ്ട്. തനിക്ക് ഇനി സിനിമയുടെ പേര് മാറ്റാനാകില്ലെന്നും ഇതെല്ലാം വിശദീകരിച്ച് ഞങ്ങള്‍ ഒരു മറുപടി അയച്ചിട്ടുണ്ടെന്നും പ്രശാന്ത് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പ്രതികരണമൊന്നും വന്നിട്ടില്ല. ഇത് ശ്രീദേവിയുടെ കഥയാണോ അല്ലയോ എന്ന് നമുക്ക് സിനിമ കണ്ട് തീരുമാനിക്കാം. ഒരു സിനിമ എന്ന് പറഞ്ഞാല്‍ അതില്‍ ഒരുപാട് രഹസ്യങ്ങളുണ്ട്. ഞങ്ങള്‍ ലക്ഷ്യമിടുന്നത് സസ്പെന്‍സ് ത്രില്ലറാണ്. തല്‍ക്കാലം ഞാന്‍ ഇത്തരം വിവാദങ്ങള്‍ക്ക് പിറകേ പോകുന്നില്ലെന്നും സംവിധായകന്‍ പറയുന്നു. ശ്രീദേവിയെന്ന നടിയെ മറ്റുള്ളവരെപ്പോലെ ഞാനും സ്നേഹിക്കുന്നതാണ്. അവരെ ഒരിക്കലും മോശമായി ഞാന്‍ ചിത്രീകരിക്കില്ല. അതുറപ്പാണ്. പ്രിയ വാര്യര്‍ ഒരിക്കല്‍ മലയാളികളുടെ അഭിമാനമായി മാറും. ഇതൊരു വേറിട്ട സിനിമയായിരിക്കും എന്നാണ് എനിക്ക് എല്ലാ മലയാളികളോടും പറയാനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Director Prasanth Mambulli about Priya Warrier Bollywood film Sridevi Bunglow

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES