Latest News

എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്; അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല; ഒരു വര്‍ഷത്തിന് ശേഷം മകളുടെ ചിത്രം പങ്കുവച്ച് പൃഥ്വി

Malayalilife
എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്; അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല;  ഒരു വര്‍ഷത്തിന് ശേഷം മകളുടെ ചിത്രം പങ്കുവച്ച് പൃഥ്വി

നീണ്ടനാളിന് ശേഷമാണ് പൃഥ്വിരാജ് തന്റെ രാജകുമാരിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. അതിനൊരു കാരണമുണ്ട് അല്ലിയുടെ (അലംകൃത)യുടെ നാലാം പിറന്നാള്‍ ദിനത്തിലാണ് താരം മകളുടെ ചിത്രം പങ്കുവെച്ചത്. 'എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ആശംസകളര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി;' സ്നേഹത്തിന്റെ ഭാഷയില്‍ പൃഥ്വിരാജ് കുറിച്ചു. പൃഥ്വിരാജിന്റെയും സുപ്രിയയുടെയും മകള്‍ അലംകൃതയ്ക്ക് ഇന്ന് നാലാമത്തെ പിറന്നാളാണ്.

മകളുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജിന്റെ കുറിപ്പ്. മകളുടെ മുഖം കാണിക്കുന്ന ചിത്രം ഒരു വര്‍ഷത്തിന് ശേഷമാണ് താരം പുറത്തുവിട്ടത്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്ന ദമ്പതികള്‍ അപൂര്‍വമായി മാത്രമേ കുഞ്ഞിന്റെ ചിത്രം ആരാധകരെ കാണിക്കാറുള്ളു. അതുകൊണ്ടു തന്നെ പൃഥ്വിയുടെയും സുപ്രിയയുടെയും പ്രിയപ്പെട്ട അല്ലിയുടെ ചിത്രം ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്.

മകളുടെ വളര്‍ച്ചയുടെ ഓരോ നിമിഷവും പൃഥ്വിരാജ് സമൂഹമാധ്യമത്തില്‍ കുറിക്കാറുണ്ട്. മകള്‍ സ്‌കൂളില്‍ ചേര്‍ന്നതുള്‍പ്പടെയുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ മിക്ക ചിത്രങ്ങളും കുഞ്ഞിന്റെ മുഖം മറയ്ക്കാറാണ് പതിവ്. ചതയമാണ് അലംകൃതയുടെ നക്ഷത്രം. അലംകൃത എന്ന പേര് സുപ്രിയയാണ് പറയുന്നത്. അലംകൃത എന്നാല്‍ അലങ്കരിക്കപ്പെട്ടവള്‍ എന്നാണര്‍ഥം. സെന്‍സ് എന്നൊരു അര്‍ഥം കൂടിയുണ്ട്. 2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിരാജ്- സുപ്രിയ വിവാഹം. മാധ്യമപ്രവര്‍ത്തകയാണ് സുപ്രിയ.

Prithviraj Sukumaran, Daughter Alankrita, Birthday photo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES