മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടകെട്ടിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം. ചിത്രീകരണം ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ചിത്രത്തെക്കുറിച്ച് നിരവധി വാര്‍ത്തകളും എത്തിയിരുന്നു. റാമൂജിറാവു ഫിലം സിറ്റിയിലെ ബ്രഹ്മാണ്ഡ സെറ്റിലാണ് ചിത്രത്തിന്‍രെ ചിത്രീകരണം പുരോഗമിച്ചത്. അടുത്ത വര്‍ഷം ആദ്യത്തോടെ മരയ്ക്കാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരും നല്‍കുന്ന വിവരം. എന്നാലിപ്പോള്‍ ചിത്രത്തിന്റെ ബിസിനസ് വിജയങ്ങളെക്കുറിച്ച പങ്കുവയ്ക്കുകയാണ് മലയാളഡത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ്.
പൃഥ്വിരാജിന്റെതായ് റിലീസിനൊരുങ്ങുന്ന ചിത്രം ബ്രദേഴ്‌സ് ഡേയുടെ പ്രമോഷന്റെ ഭാഗമായി ഒരുക്കിയ വാര്‍ത്താ സമ്മേളനത്തിലാണ് താരം ഇക്കാര്യം പങ്കുവച്ചത്. മലയാള സിനിമയുടെ മാറിയ വാണിജ്യ സാധ്യതകളെക്കുറിച്ച് പറഞ്ഞു തുടങ്ങിയ അദ്ദേഹം ലൂസിഫര്‍ രണ്ടാം ഭാഗത്തിന്റെ ആലോചനകള്‍ക്കും കാരണം വാണിജ്യ മേഖലയില്‍ മലയാള സിനിമ കൈവരിച്ച നേട്ടത്തെ മുന്നില്‍ കണ്ടു കൊണ്ടാണന്ന് വ്യക്തമാക്കി. ഒരിക്കലും മലയാളസിനിമയ്ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് ഇനി വരാനിരിക്കുന്ന ചിത്രത്തിന്റെ ബഡ്ജറ്റുകള്‍ സൂചിപ്പിക്കുന്നത്.
മരക്കാറിനെയും മാമാങ്കത്തെയും പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങളെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തില്‍ മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം എന്ന ചിത്രം റിലീസിന് മുമ്പ് ബിസിനസ്സില്‍ നേടിയ തുക കേട്ടുകഴിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും എന്നാണ് പൃഥ്വിരാജിന്റെ അഭിപ്രായം. ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസിനെ കുറിച്ച് തനിക്ക് വ്യക്തമായി അറിയാം എന്നും താന്‍ ആ ചിത്രത്തിലെ പ്രൊഡ്യൂസര്‍ അല്ലാത്തത് കൊണ്ടാണ് ഇപ്പോള്‍ അതിനെപ്പറ്റി വിശദമായി പറയാത്തത് ഒന്നും അദ്ദേഹം വിവരിച്ചു.