കഴിഞ്ഞ വര്‍ഷം ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങുകയും വാര്‍ത്താ പ്രധാന്യം നേടുകയും ചെയ്ത സംഭവങ്ങളിലൊന്ന് നടന്‍ പൃഥിരാജ് ആഡംബര കാര്‍ ആയ ലംമ്പോര്‍ഗിനി വാങ്ങിയതാണ്. താരം കാര്‍ വാങ്ങിയതിന് പിന്നാലെ അമ്മ മല്ലികാ സുകുമാരന്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് സത്യത്തില്‍ ട്രോളുകള്‍ക്ക് ഇരയായത്. കേരളത്തിലെ റോഡുകളുടെ അവസ്ഥയെ കുറിച്ച് നല്ല ബോധ്യമുണ്ടായിട്ടും ലമ്പോര്‍ഗിനി വാങ്ങിയതിന് പൃഥിരാജും ട്രോളുകള്‍ നേരിട്ടു. ഇപ്പോള്‍ ആ സംഭവത്തിനെ പറ്റിയും കേരളത്തിലെ റോഡുകളുടെ അവസ്ഥ അറിഞ്ഞിട്ടും താന്‍ ആ കാര്‍ വാങ്ങിയ സാഹചര്യത്തെകുറിച്ചും പൃഥ്വിരാജ് മനസുതുറന്നിരിക്കയാണ്.
അഭിനയത്തില്‍ മിന്നിനില്‍ക്കുമ്പോള്‍ സംവിധാനത്തിലേക്ക് തിരിഞ്ഞതിനെകുറിച്ചും മറ്റും പറഞ്ഞ വേളയിലാണ് പൃഥിരാജ് തന്റെ ലംമ്പോര്‍ഗിനിയെ പറ്റി മനസുതുറന്നത്. അഭിനയ ജീവിതത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴാണ് താന്‍ ലൂസിഫര്‍ സംവിധാനം ചെയ്യാന്‍ തീരുമാനിക്കുന്നത്. അത് വളരെ സാഹസികമായ ഒരു തീരുമാനമായിരുന്നു. അത്തരത്തിലൊന്നായിരുന്നു താന്‍ ലമ്പോര്‍ഗിനി എടുക്കാനെടുത്ത തീരുമാനമെന്നും പൃഥ്വിരാജ് പറയുന്നു
സിനിമയോട് ഇപ്പോള്‍ തീക്ഷ്ണമായ താത്പര്യവുമുണ്ട്. അതോടൊപ്പം തന്നെ സിനിമകളിലും സജീവമാണ്. അതുകൊണ്ടാണ് ഇപ്പോള്‍ തന്നെ താന്‍ ലൂസിഫറുമായി മുന്നോട്ട് പോയത്. വേണമെങ്കില്‍ എനിക്ക് 60 വയസായി ഫ്രീ ആകുമ്പോള്‍ സിനിമ ചെയ്യാം. അപ്പോള്‍ സമയവും കാണും എന്നാല്‍ ചിലപ്പോള്‍ ആ സമയം എനിക്ക് സംവിധായകന്‍ ആകാന്‍ ഇപ്പോഴുള്ളത്ര താല്‍പര്യം കാണില്ല. അതുകൊണ്ടാണ് ഞാന്‍ ഇപ്പോള്‍ തന്നെ സംവിധായക കുപ്പായം അണിഞ്ഞത്. സമാനമായ അവസ്ഥയായിരുന്നു എനിക്ക് ലംമ്പോര്‍ഗിനി വാങ്ങുമ്പോഴും. ലമ്പോര്‍ഗിനി വാങ്ങാന്‍ വട്ടായിരുന്നോ, ഇതി അവിടെ എവിടെ ഡ്രൈവ് ചെയ്യും എന്നാണ് പലരും ചോദിക്കുന്നത്. പക്ഷേ എനിക്ക് അത് ഒരെണ്ണം വേണമായിരുന്നു. കുട്ടിക്കാലത്ത് ഒരു ലമ്പോര്‍ഗിനിയുടെ ചിത്രം എന്റെ മുറിയുടെ ചുവരിലുണ്ടായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു ദിവസം ഒരു ലമ്പോര്‍ഗിനി വാങ്ങാന്‍ എനിക്ക് സാധിക്കുമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരുപക്ഷേ ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം റോഡുകളെല്ലാം നന്നായ ശേഷം ലമ്പോര്‍ഗിനി വാങ്ങാമെന്ന് ചിന്തിച്ചാല്‍ അപ്പോള്‍ എനിക്ക് അത്രത്തോളം ആഗ്രഹം ഉണ്ടായിക്കോളണമെന്നില്ല. ചിലപ്പോള്‍ ഓ എന്തിന് എന്ന് തോന്നുമായിരിക്കാം. പക്ഷേ ഇപ്പോള്‍ അങ്ങനെയായിരുന്നില്ല. വളരെ ആഗ്രഹത്തോടു കൂടി വാങ്ങിയതാണ്, അതിന് എനിക്ക് സാധിക്കുന്ന അവസ്ഥയിലുമായിരുന്നു.
അതുപോലെ തന്നെയായിരുന്നു സിനിമയുടെ കാര്യവും. അത്രത്തോളം ആഗ്രഹമുണ്ടായിരുന്നു സിനിമ സംവിധാനം ചെയ്യാന്‍. അപ്പോള്‍ തന്നെ അത് ചെയ്യണം. നമുക്ക് ചെയ്യണം എന്ന് തോന്നുന്നതെല്ലാം അപ്പോള്‍ തന്നെ ചെയ്യണം. ഒന്നും പിന്നത്തേയ്ക്ക് മാറ്റിവെക്കരുത്. പിന്നീട് നമ്മള്‍ പശ്ചാത്തപിക്കുമെന്നും താരം കൂട്ടിച്ചേര്‍ക്കുന്നു. നയന്‍ ആണ് പൃഥ്വിരാജിന്റേതായി ഉടന്‍ തീയേറ്ററുകളിലെത്താന്‍ ഒരുങ്ങുന്ന ചിത്രം. പ്രകാശ് രാജ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സയന്‍സ് ഫിക്ഷന്‍ ചിത്രമായാണ് ഇത് ഒരുക്കുന്നത്. 'രണ'ത്തിന് ശേഷം പൃഥ്വിരാജ് നായകനായെത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും വാമിഖ ഗബ്ബിയുമാണ് നായികമാര്‍. മാസ്റ്റര്‍ അലോകും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് സോണിപിക്ചേഴ്സുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ആദ്യ ചിത്രമെന്ന പ്രത്യേകതയും 'നയനി'നുണ്ട്. അടുത്തമാസം ചിത്രം തീയേറ്ററുകളിലെത്തും.