നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രം പ്രാണയുടെ പ്രമോഷന്‍ ഗാനം പുറത്തിറങ്ങി. ഈ മാസം 18 തീയേറ്ററുകളിലേക്കെത്തുന്ന ചിത്രത്തിന് മലയാളത്തില്‍ ആദ്യമായി സറൗണ്ട് സിംഗ് സൗണ്ട് ഉപയോഗിച്ചിരിക്കുന്ന സിനിമയെന്ന പ്രത്യേകതയുമുണ്ട്.
ചിത്രത്തില്‍ പഞ്ചഭൂതങ്ങളെ ആധാരമാക്കി ഒരുക്കിയിരിക്കുന്ന സംസ്‌കൃത ഗാനമാണ് പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. സുബാഷ് അലഞ്ചാലാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
ഹരി നാരായാണന്‍ രചിച്ച വരികള്‍ക്ക് രതീഷ് വേഗയാണ് സംഗീത നല്‍കിയിരിക്കുന്നത്.
ഗാനം ആലപിച്ചിരിക്കുന്നത് അമേരിക്കയില്‍ ജനിച്ചും വളര്‍ന്ന് മലയാളി പെണ്‍കുട്ടിയായ ശില്‍പ്പാ രാജാണ്. പഞ്ചഭൂതങ്ങളായ ആകാശം, വായു, ജലം, അഗ്‌നി, ഭൂമി എന്നീവ ഉള്‍കൊള്ളിച്ചു കൊണ്ടുള്ള നൃത്ത അവതരണമാണ് പാട്ടില്‍ ഒരിക്കിയിരിക്കുന്നത്. ഗായിക ശില്‍പ്പാ രാജ് തന്നെയാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
മലയാളം,തെലുങ്ക്, കന്നഡ,ഹിന്ദി തുടങ്ങി നാല് ഭാഷകളില്‍ വി കെ പ്രകാശ് അണിയിച്ചൊരുക്കുന്ന പ്രാണ ഒരു കഥാപാത്രത്തിലൂടെ കഥ പറയുന്ന ശൈലിയിലുള്ള ചിത്രമാണ്.വി കെ പ്രകാശ്, പി സി ശ്രീറാം, ലൂയിസ് ബാങ്ക്‌സ്, റെസൂല്‍ പൂക്കുട്ടി എന്നീ പ്രതിഭകളുടെ സംഗമം കൂടിയാണ്.