Latest News

പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പ്രാണയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി...!

Malayalilife
പ്രേക്ഷകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തി പ്രാണയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി...!

പ്രേക്ഷകരെ ആകാംക്ഷയുടെയും ഭീതിയുടെയും മുള്‍മുനയില്‍ നിര്‍ത്താന്‍ വികെ പ്രകാശ് സംവിധാനത്തില്‍ ഒരുങ്ങുന്ന നിത്യമേനോന്‍ ചിത്രം പ്രാണയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ാല് ഭാഷകളില്‍ ഒരുമിച്ച് നിര്‍മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പ്രാണയ്ക്കുണ്ട്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സിനിമാ ചരിത്രത്തില്‍ ആദ്യമായി സിങ്ക് സൗണ്ട് ഫോര്‍മാറ്റിലൂടെ ശബ്ദ ലേഖനം നടത്തിയ ചിത്രം കൂടിയാണ് പ്രാണ. 

മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളില്‍ നിര്‍മിച്ച പ്രാണ ഒരേ സമയം ഇന്ത്യയിലും വിദേശത്തുമായി റിലീസ് ചെയ്യും.പ്രേക്ഷകര്‍ക്ക് ഒരു പുതിയ ശ്രവ്യദൃശ്യാനുഭവം സമ്മാനിക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ ഛായാഗ്രഹണത്തിന്റെ ഗുരുവായ പി.സി ശ്രീറാമാണ്.

ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധനായ ലൂയി ബാങ്ക്‌സിന്റെതാണ് സംഗീതം. നിഗൂഢതകള്‍ നിറച്ച് പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന തികച്ചും വ്യത്യസ്തമായ ഒന്നാണ് ഈ പോസ്റ്റര്‍.

Read more topics: # praana,# nithya menon,# new poster
praana,nithya menon,new poster

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES