നാലു ഭാഷകളിലായി ഒരുങ്ങുന്ന ഹൊറര്‍-ഫാന്റസി ത്രില്ലര്‍ 'പ്രാണ' യുടെ ട്രെയിലര്‍ പുറത്തിറങ്ങി. നിത്യ മേനോന്‍ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പ്രേക്ഷകരുമായി പങ്ക് വെച്ചത്. നിത്യ മേനോനെ നായികയാക്കി വി.കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പ്രാണ'. ഏറെ ആകാംഷയും ഭയവും ജനിപ്പിക്കും വിധമാണ് ട്രെയിലര്‍ അവതരിപ്പിച്ചിരിക്കുന്നത്. ലോക സിനിമയില്‍ തന്നെ സറൗണ്ട് സിന്‍ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്.
വിസ്മയകരമായ രംഗങ്ങള്‍ കോര്‍ത്തിണക്കിയൊരുക്കിയ ട്രെയിലര്‍ ദൃശ്യസമ്പന്നതയാല്‍ പുത്തന്‍ അനുഭവമാകുന്നു. ഒരു കഥാപാത്രം മാത്രമുള്ള 'പ്രാണ' ഹൊറര്‍-ഫാന്റസി ത്രില്ലറാണ്. വികെ പ്രകാശ് സംവിധാനം ചെയ്ത ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിത്യ മേനോനാണ്.ഒരു എഴുത്തുകാരിയുടെ വേഷത്തിലാണ് നിത്യ ചിത്രത്തില്‍.
പ്രശസ്ത ക്യാമറാമാന്‍ പി.സി ശ്രീറാം ഒരിടവേളക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പ്രാണ.ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സറൗണ്ട് സിന്‍ക് ഫോര്‍മാറ്റിലൂടെ ചിത്രത്തിന് ശബ്ദ ലേഖനം നടത്തുന്നത്. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധന്‍ ലൂയി ബാങ്ക്‌സിന്റെതാണ് സംഗീതം. നിത്യ മേനോനും ശില്‍പ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നത്.
കഥ, തിരക്കഥ, സംഭാഷണം എന്നിവ രാജേഷ് ജയരാമന്‍ കൈകാര്യം ചെയ്തപ്പോള്‍ എഡിറ്റിങ് നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ള, കലാ സംവിധാനം ബാവ, വസ്ത്രാലങ്കാരം ദീപാലി, സ്റ്റില്‍സ് ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് വിന്‍സി രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ, പബ്ലിക് റിലേഷന്‌സ് മഞ്ജു ഗോപിനാഥ്. രതീഷ് വേഗയാണ് പ്രാണയുടെ ടൈറ്റില്‍ സോങ്ങ് ചെയ്തിരിക്കുന്നത്.