ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെകുറിച്ച് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ അങ്ങോളമിങ്ങോളം ചര്‍ച്ചകള്‍ നടക്കുകയാണ്. പലരും സോഷ്യല്‍മീഡിയയില്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ ഇത്തരത്തില്‍ തന്റെ അഭിപ്രായം ഫെമിനിച്ചികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് നടത്തിയ ഒരു ഫേസ്ബുക്ക് ലൈവ് ഇപ്പോള്‍ വൈറലാകുന്നത് അതില്‍ ആള്‍ക്കാള്‍ ഇട്ട കമന്റുകളുടെ പേരിലാണ്. പാര്‍വതി വെളുക്കാന്‍ തേച്ചത് പാണ്ടായി മാറി എന്നാണ് ഇപ്പോള്‍ ട്രോളന്‍മാര്‍ പറയുന്നത്.
ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെപറ്റിയും വനിതാ മതിലിനെ പറ്റിയും വിവരിച്ചും ഇതിലേക്ക് എത്തിയ സ്ത്രീകളെ ആക്ഷേപിച്ചുമാണ് പാര്‍വതി ലൈവിലെത്തിയത്. ഒരു ബിരിയാണി പൊതി വിതരണം ചെയ്താല്‍ ആള്‍ക്കാര്‍ ജാഥയ്ക്ക് വരുമെന്നും വനിതാ മതിലില്‍ സ്ത്രീകളെത്തിയതിനെ താന്‍ അങ്ങനെയെ കാണൂ എന്നുമാണ് പാര്‍വതി പറയുന്നത്. ഇതിനെക്കാള്‍ വലിയ കാര്യങ്ങളിലാണ് സ്ത്രീകള്‍ സംഘടിക്കേണ്ടതെന്നും പീഡിപ്പിക്കപ്പെടുന്ന സ്ത്രീകളുടെ അവകാശം നേടിയെടുക്കാനാണെന്നും ഗോവിന്ദചാമി ഉള്‍പെടെയുള്ള പീഡനപ്രതികളെ വെറുതേ വിട്ടെന്നും പാര്‍വ്വതി പറയുന്നു. അവകാശം നേടിയെടുക്കാനായി പെണ്ണുകള്‍ കാണിക്കുന്ന കുന്ദളിപ്പ് നട്ടെല്ലുള്ള ആണുങ്ങള്‍ വീട്ടില്‍ ഇല്ലാത്തതിനാലാണ്. ചെറിയ കാര്യങ്ങള്‍ക്ക് ഞാന്‍ ഒറ്റ ഫെമിനിച്ചികളെയും കണ്ടിട്ടില്ല. സ്‌നേഹം എന്നാല്‍ ദൈവമാണ്. മനുഷ്യന്‍ മനുഷ്യനെ കണ്ടാല്‍ തിരിച്ചറിയണം എന്നും പറഞ്ഞാണ് പാര്‍വതി തന്റെ ലൈവ് അവസാനിക്കുന്നത്.
എന്നാല്‍ പാര്‍വതിയുടെ ലൈവിന് പാര്‍വതിയെ പൊളിച്ചടുക്കിയ കമന്റുകളാണ് വന്നിട്ടുള്ളത്. അനുകൂലിച്ച് കമന്റുകള്‍ എത്തിയെങ്കിലും പാര്‍വ്വതിയെ ട്രോളുന്നതും കുറിക്ക് കൊള്ളുന്നതുമായ കമന്റുകളാണ് അധികവും. ജഗതിയില്‍ മറ്റൊരു ഭാര്യയിലുണ്ടായ ശ്രീലക്ഷ്മിയെ ഇതുവരെ അംഗീകരിക്കാത്ത പാര്‍വ്വതിയെ ട്രോളുന്ന കമന്റുകള്‍ എത്തിയിട്ടുണ്ട്. കേരളത്തിലെ സ്ത്രീകള്‍ ബിരിയാണി പൊതി കിട്ടിയാല്‍ പോകുന്നവര്‍ ആണെന്ന ധ്വനിയിലാണ് പാര്‍വതിയുടെ സംസാരമെന്നും ആദ്യം അച്ഛനെ കാണാന്‍ ശ്രമിക്കുന്ന ശ്രീലക്്മിക്ക് നീതി കൊടുക്കൂ. എന്നും വനിതാ മതിലിന്റെ ആശയം മനസിലാക്കാതെ പ്രസംഗിക്കരുതെന്നും കമന്റുണ്ട്. ജഗതി ശ്രീകുമാര്‍ മുമ്പ് ഒരു പീഡനക്കേസില്‍പെട്ടിട്ടുണ്ടെന്നും ആ പെണ്‍ക്കുട്ടിക്ക് നീതി ലഭിച്ചിട്ടുണ്ടൊ എന്ന് പാര്‍വതി തിരിക്കണമെന്നും കമന്റുണ്ട്. പീഡനം കുറെ നടക്കുന്നുണ്ട് ശരിയാണ്. അപ്പന്‍ പീഡിപ്പിച്ച പെണ്ണിനും അല്പം നീതി വാങ്ങികൊടുക്കുമോ എന്നും പലരും ചോദിക്കുന്നുണ്ട്. അച്ഛനെ വരെ പാര്‍വ്വതി ഒറ്റ ലൈവ് കൊണ്ടുപറയിപ്പിച്ചു എന്നും കമന്റുണ്ട്.